Saturday, 27 November 2021

Book Review


Text Formatted

ബില്‍ ഗേറ്റ്‌സും മൈക്കിൾ ഇ. മാനും; 
പരിസ്ഥിതിയെക്കുറിച്ച് രണ്ടു പുസ്തകങ്ങള്‍

ബില്‍ ഗേറ്റ്‌സ് എഴുതിയ ‘ഒരു കാലാവസ്ഥാ ദുരന്തം എങ്ങിനെ ഒഴിവാക്കാം', കാലാവസ്ഥാ ശാസ്ത്രജ്ഞന്‍ മൈക്കിള്‍ ഇ. മാന്‍ എഴുതിയ ‘പുത്തന്‍ കാലാവസ്ഥാ യുദ്ധം' എന്നീ പുസ്തകങ്ങളുടെ വായന 

Image Full Width
Text Formatted

തെരഞ്ഞെടുപ്പ് പ്രക്രിയകളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന മൂന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും രണ്ട് കിഴക്കന്‍, വടക്കു- കിഴക്കന്‍ സംസ്ഥാനങ്ങളും അഞ്ച് വര്‍ഷക്കാലത്തിനിടയ്ക്ക് നിരവധി പ്രകൃതിക്ഷോഭങ്ങള്‍ക്ക് ഇരകളാക്കപ്പെട്ടവയാണ്. പ്രളയം, കൊടുങ്കാറ്റ്, ഉരുള്‍പൊട്ടല്‍, കൊടും ചൂട്, വരള്‍ച്ച തുടങ്ങി അതിതീവ്ര കാലാവസ്ഥാ സംഭവങ്ങളുടെ തുടര്‍ച്ച ഈ സംസ്ഥാനങ്ങളുടെ സാമാന്യ ജീവിതത്തെ സമ്പൂര്‍ണമായി തകര്‍ത്തെറിഞ്ഞ വര്‍ഷങ്ങളായിരുന്നു കടന്നുപോയത്.

ആയിരക്കണക്കിന് ജീവനുകളാണ് പ്രകൃതി ദുരന്തത്തില്‍ പൊലിഞ്ഞത്. ജീവനും ആവാസവ്യവസ്ഥയും നഷ്ടപ്പെട്ട ഇതര പ്രാണികള്‍ക്ക് വോട്ടില്ലാത്തതുകൊണ്ട് അവ ഒരു പ്രശ്നമേ ആയി ആര്‍ക്കും തോന്നിയില്ല. സംസ്ഥാന ഖജനാവുകള്‍ക്കുമേല്‍ വന്‍തോതില്‍ സാമ്പത്തിക ബാധ്യത തുടര്‍ച്ചയായി സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പ്രകൃതി ക്ഷോഭങ്ങളെയും അതിന് കാരണമായ കാലാവസ്ഥാ വ്യതിയാനമെന്ന പ്രതിസന്ധികളെക്കുറിച്ചും തെരഞ്ഞെടുപ്പ് കാലത്ത് യാതൊരു ചര്‍ച്ചകളും നടന്നില്ല എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍, ഭരണനേതൃത്വം, മാധ്യമങ്ങള്‍ എന്നിവയെല്ലാം ഈ വിഷയത്തെക്കുറിച്ച് ബോധപൂര്‍വമായ മൗനം പാലിച്ചു. ‘കാലാവസ്ഥാ വ്യതിയാന നിഷേധ'ത്തിന്റെ കാര്യത്തില്‍ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരും പൊതുസമ്മതിയിലെത്തിയിരുന്നു. രാഷ്ട്രീയപ്രബുദ്ധമെന്ന് സ്വയം അവകാശപ്പെടുന്ന കേരളം പോലും തെരഞ്ഞെടുപ്പിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ ചര്‍ച്ച ചെയ്തത് വിശ്വാസ-ആചാര സംരക്ഷണമെന്ന കാല്‍പനിക യാഥാര്‍ത്ഥ്യത്തെക്കുറിച്ചായിരുന്നു.

വീട്ടുപടിക്കലെത്തി. കാലാവസ്ഥാ വ്യതിയാനം

പ്രകൃതി ക്ഷോഭങ്ങള്‍ സൃഷ്ടിക്കുന്ന സാമ്പത്തിക ബാധ്യതകളെക്കുറിച്ച് ചിന്തിച്ചാല്‍ മാത്രം അവ ഗൗരവത്തോടെ പരിഗണിക്കാന്‍ നാം നിര്‍ബന്ധിതരാകുന്നുണ്ട്. 2018ലെ പ്രളയം കേരളത്തിന് സൃഷ്ടിച്ച സാമ്പത്തിക നഷ്ടം 25000- 30000 വരെ കോടി രൂപയാണെന്ന് വിവിധ ഏജന്‍സികള്‍ കണക്കാക്കിയത് ഓര്‍ക്കുക. എങ്കില്‍ക്കൂടിയും നമ്മുടെ രാഷ്ട്രീയ ഭരണനേതൃത്വങ്ങള്‍ ഈയൊരു വിഷയം ഗൗരവമായി കണക്കിലെടുക്കാന്‍ തയ്യാറായിട്ടില്ല. ഇത് കേവലം കേരളത്തിന്റെയോ ഇന്ത്യയുടെയോ മാത്രം സവിശേഷ സംഗതിയല്ലെന്നും കാലാവസ്ഥാ