Saturday, 27 November 2021

Missing Standard One


Text Formatted

സങ്കടത്തോടെ, ആ ബലൂൺ ദിനങ്ങളെക്കുറിച്ച്​​

ഈ ഒരു വര്‍ഷം കഴിയുമ്പോള്‍ ഞങ്ങളും സംതൃപ്തരല്ല. പരമാവധി ശ്രമിച്ചിട്ടും കാര്യങ്ങള്‍ വിചാരിച്ചതുപോലെ കുട്ടികളിലേക്ക് എത്തിക്കാന്‍ സാധിച്ചിട്ടില്ല എന്ന വിഷമം ഉള്ളില്‍ നിറയുന്നു- നഷ്​ടമായ ഒന്നാം ക്ലാസിനെക്കുറിച്ച്​ ഒരു അധ്യാപിക എഴുതുന്നു

Image Full Width
Image Caption
ഒരു പ്രവേശനോത്സവക്കാഴ്ച / Photo: GLPS Perumpuzha, Facebook
Text Formatted

ര്‍മ വെച്ച കാലം മുതല്‍ ഒന്നാം ക്ലാസിൽ പോയിരുന്ന കുട്ടിയായിരുന്നു ഞാന്‍. അടുത്തുണ്ടായിരുന്നത്​ സ്വന്തം സ്‌കൂള്‍ ആയതുകൊണ്ടാകാം, രണ്ടുവര്‍ഷം ഒന്നില്‍ പഠിക്കാന്‍ അവസരം ലഭിച്ചു. ഒരു വര്‍ഷം മറ്റുള്ളവരെ ബുദ്ധിമുട്ടിച്ചും രണ്ടാം വര്‍ഷം നല്ല കുട്ടിയായി പഠിച്ചും. പഠിപ്പിക്കാന്‍ പ്രിയപ്പെട്ട ലക്ഷ്മി ടീച്ചറും ഉണ്ടായിരുന്നു. കവിയൂര്‍ പൊന്നമ്മയുടെ മുഖമുള്ള ലക്ഷ്മി ടീച്ചര്‍. വലിയ ചുവന്ന വട്ടപ്പൊട്ടും ചിരിച്ച വട്ടമുഖവുമായി ഞങ്ങളെ അക്ഷരം പഠിപ്പിച്ചു. ഓരോ കുട്ടിയും ടീച്ചര്‍ക്ക് സ്വന്തം കുട്ടി ആയിരുന്നു. സ്‌കൂള്‍ തുറക്കുമ്പോഴുള്ള കരച്ചില്‍ മാമാങ്കം പതിവായിരുന്നല്ലോ. അതുകൊണ്ടുതന്നെ അധിക ദിവസവും ഏതെങ്കിലും ഒരു കുട്ടി ടീച്ചറുടെ മടിയിലുണ്ടാകും. 

ഒന്നാം ക്ലാസിലെ ഓര്‍മകള്‍ക്ക് വലിയ തിളക്കം ഇല്ല. സഹ അധ്യാപകന്റെ മകള്‍ എന്നതും മാനേജരുടെ കൊച്ചുമകള്‍ എന്നതും കൊണ്ട്​ ഒരു പ്രത്യേക സ്ഥാനം ലഭിച്ചിരുന്നു. കൂടെയുള്ള കുട്ടികള്‍ മാഷുടെ മകള്‍ എന്നൊരു അകലം വെച്ചിരുന്നു എന്ന് തോന്നിയിരുന്നു പലപ്പോഴും. എന്റെ എക്കാലത്തെയും സുഹൃത്ത്, അച്ഛന്റെ സുഹൃത്തിന്റെ മകളായ സിന്ധു ആയിരുന്നു. കൂട്ടുകൂടാനുള്ള എന്റെ മടിയോ മാഷുടെ മകള്‍ എന്നതുകൊണ്ട്​ മറ്റുള്ളവര്‍ അകറ്റിയതോ, എന്നും ഒരു അകലം എല്ലാവരില്‍ നിന്നും തോന്നിയിരുന്നു.

അധ്യാപന ജീവിതത്തിന്റെ ബാലപാഠങ്ങള്‍ എന്നെ പഠിപ്പിച്ചത് സുരേഷ് ബാബു മാഷായിരുന്നു. ഔദ്യോഗിക ജീവിതത്തില്‍ നിന്ന്​ അദ്ദേഹം പടിയിറങ്ങിയപ്പോള്‍ രണ്ടു വാക്ക് പറയാന്‍ തുനിഞ്ഞപ്പോള്‍ അറിയാതെ ഞാന്‍ വിതുമ്പിപ്പോയി.

ആ അകലം മാറിയത് രണ്ടാം ക്ലാസിലെത്തിയപ്പോഴാണ്.
ബാബു മാസ്റ്റര്‍ എന്ന് ഞങ്ങള്‍ വിളിക്കുന്ന സുരേഷ് ബാബു മാഷ്. പ്രൈമറി തലത്തില്‍ ഞാൻ ഏറ്റവും കൂടുതല്‍ അടി വാങ്ങിയത് മാഷുടെ അടുത്ത് നിന്നുമായിരുന്നു. ചിത്രം വരയ്ക്കുന്ന രസത്തോടെ പഠിപ്പിക്കുന്ന ബാബു മാഷ്. അദ്ദേഹത്തിന്റെ പകരക്കാരിയായാണ് ഒരു അധ്യാപികയായി ഞാന്‍ അവിടെ എത്തുന്നത്. തുടക്ക