Saturday, 27 November 2021

Missing Standard One


Text Formatted

പറുദീസാ നഷ്ടം

ഒരൊന്നാം ക്ലാസില്ലാതെ രണ്ടാം ക്ലാസോ മൂന്നാം ക്ലാസോ പത്താം ക്ലാസോ ഇരുപതാം ക്ലാസോ സാധ്യമല്ല. 

Image Full Width
Image Caption
Photo : Vinoth Chandar
Text Formatted

പാറ്വാമ്മ ടീച്ചറെ ഓര്‍മ്മേണ്ടോ? പല നിറം വോയില്‍ സാരിയുടുത്തു വരുമായിരുന്ന...
തലമുടി മാലേല്‍ നിന്ന് മുല്ലപ്പൂക്കളിറുത്തിറുത്ത് കൈവെള്ളയില്‍ വെച്ചു തര്വായിരുന്ന.. എല്ലാ ശരികള്‍ക്കും സമ്മാനായി ഉണ്ണിമാങ്ങയോ പുളിവെണ്ടയോ തര്വായിരുന്ന...
കുഞ്ഞുകുഞ്ഞബദ്ധള്‍ക്കു കുറുകെ ഒരിക്കലും തെറ്റു വരയ്ക്കാതിരുന്ന...
ഹ...ഹ...ഓര്‍മ്മേണ്ടോന്നോ? പറഞ്ഞു തുടങ്ങിയാ പെയ്തു തീരാത്തത്ര ഓര്‍മ്മേണ്ട്. 

ഒരീസം പാറ്വേമ്മടീച്ചറുടെ ആകാശനീലനിറോള്ള സാരീല്‍ ഞാന്‍ മുള്ളി. ഒരുച്ചയ്ക്ക് കഞ്ഞിയൊക്കെ കുടിച്ചു വന്നപ്പം പനിതൊടങ്ങി. അമ്മേ ഓര്‍മ്മവന്നു. കരയാന്‍ തൊടങ്ങി. ടീച്ചറെന്നെ സാരല്ല്യാട്ടോ പറഞ്ഞു മടീലിരുത്തി. മുടികോതീരിക്കും, മ്...മ്..ന്ന് മൂളീരിക്കും. ഞാനൊറങ്ങിപ്പോയി. ഒറക്കത്ത് അമ്മേടൊപ്പം കെടന്നപ്പഴെന്നപോലെ മുള്ളിപ്പോയി. ടീച്ചറെന്നെ തള്ളിമാറ്റിയില്ല! ഏങ്ങലു വന്നപ്പം സാരല്ല്യാ മോനേന്നു പറഞ്ഞു. 
ഓര്‍മ്മേണ്ട്. ടീച്ചറ്ടെ മണം. ആ മണം ഒരു വാസനസോപ്പിന്റേം മണായിരുന്നില്ല. പിന്നീടെത്രയോ പെണ്‍ ദേഹങ്ങള്‍ക്കടുത്തു ചെന്ന് സ്വകാര്യമായി ഞാനാ മണത്തിന് മൂക്കമര്‍ത്തിയിട്ടുണ്ട്. 
പറുദീസയുടെ മണംന്നാ ഞാനാ മണത്തിനിട്ട പേര്...

എന്റെയോര്‍മ്മ ടീച്ചറുടെ കൈയ്യിലെ സ്ഫടികപ്പാത്രത്തില്‍ നിറയെ നിറച്ചോക്കുകളായിരുന്നത്. ചെമ്പരത്തിപ്പൂവുരച്ച് കരിം കറുപ്പാക്കിയ എഴുത്തുമരപ്പലകയില്‍ മാന്ത്രികയെപ്പോലെ ടീച്ചര്‍ വിരല്‍ തൊടുന്നതും നോക്കി ഞങ്ങള്‍ നിന്നു. പക്ഷികള്‍ പറന്നു വന്നു. പലനിറം പൂക്കള്‍ വന്നു. മുയലും മാനും വന്നു. മരത്തേയും കുരങ്ങനെയും മാത്രമല്ല കുരങ്ങന്‍ തൂങ്ങിയാടുമ്പോഴത്തെ ചില്ലയുലച്ചില്‍ പോലും ടീച്ചര്‍ വരച്ചു. ടീച്ചറെന്നും ഞങ്ങളെ സഞ്ചാരത്തിനുകൊണ്ടു പോയിരുന്നു. വയല്‍ വരമ്പിലൂടെ പുഴയോരം വരെ വരിവരിയിട്ട് ഉറുമ്പുകളുടെ അടക്കത്തോടെ ഞങ്ങള്‍ നടന്നു. ഹെര്‍മന്‍ഹെസ്സെയുടെ സിദ്ധാര്‍ത്ഥന്‍ ഒടുവിലൊടുവില്‍ കേട്ട പുഴയുടെ ഉള്ളൊച്ച ഞങ്ങളന്നേ കേട്ടു.

അവരുടെ ഭാഷ മനുഷ്യന്‍ മഹാജ്ഞാനത്തിന്റെ പൂന്തോട്ടം വെടിയും മുന്നത്തെ തിര്യക്കുകള്‍ക്കുപോലും കേട്ടാല്‍ തിരിയുന്ന സരളമാന്ത്രികഭാഷയായി, വാ കുരുവി വരുകുരുവി പാടുമ്പോഴൊക്കെ സെൻറ്​ ഫ്രാൻസിസ് പുണ്യാളന്റെ തോളിലെന്നപോലെ അവരുടെ ചില