Saturday, 27 November 2021

Memoir


Text Formatted

ശരത്, ഉത്തരം പറയാനാകാത്ത ഒരു ചോദ്യം

മൂന്നാലു മാസത്തെ ചികിത്സയ്ക്കു ശേഷം ശരത്​ മാനസിക നില ഒരു വിധം വീണ്ടെടുത്തു. പക്ഷേ കോളേജില്‍ പോകാന്‍ ഇപ്പോഴും താത്പര്യമില്ല. നിറഞ്ഞ സദസ്സില്‍ ആ ഒരു ചോദ്യത്തിന് ഉത്തരം പറയാന്‍ കഴിയാഞ്ഞത് അവന്റെ മനസ്സിന് വലിയ ആഘാതമായി എന്നാണ് ഡോക്ടര്‍ പറഞ്ഞത്. 

Image Full Width
Image Caption
Photo: Wikimedia Commons
Text Formatted

കുതിയിലധികം തീര്‍ന്ന അധ്യാപക ജീവിതം.
പിന്നിട്ട നാളുകള്‍ വേറിട്ട അനുഭവങ്ങളുടെ തിളക്കങ്ങളില്ലാതെ ഇരുള്‍മൂടി കിടക്കുന്നു.
എന്താവാം കാരണം?
വിദ്യാര്‍ത്ഥികളുമായി അടുപ്പം ഉണ്ടാകാഞ്ഞതാണോ?
പഠിപ്പിക്കുന്നത് ഒരു സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനത്തില്‍ ആയതോ?
വിഷയം ഗണിത ശാസ്ത്രമായതോ?
അതോ ഇതെല്ലാം കൂടിയോ?
നീണ്ട സിലബസ്, സമയക്കുറവ്. പഠിപ്പിസ്റ്റുകളായ വിദ്യാര്‍ത്ഥികള്‍, അരസികത്തം നിറഞ്ഞ സ്വന്തം സ്വഭാവം... ന്യായീകരണങ്ങള്‍ ഏറെ. പഠിപ്പിച്ചവരില്‍ പലരും ഉന്നതസ്ഥാനങ്ങളില്‍ എത്തിയിട്ടുണ്ട്. പലരും സഹപ്രവര്‍ത്തകരായിട്ടുണ്ട്. എങ്കിലും ഓര്‍മ വരുന്നത് ദുര്‍ബലമായ അധ്യാപക- വിദ്യാര്‍ത്ഥി ബന്ധത്തിന്റെ ദുരന്തം ഏറ്റു വാങ്ങേണ്ടിവന്ന ശരത്തിനെ ആണ്.

അഞ്ചാറു വര്‍ഷം മുമ്പാണ്. വര്‍ണാഭമായ ഒരു കലാലയ വര്‍ഷാരംഭം. എൻട്രൻസ്​യുദ്ധജേതാക്കള്‍ പുത്തന്‍ പ്രതീക്ഷകളുമായി കോളേജില്‍.
പുതിയ ബാച്ചുകളിലെ ആദ്യ ക്ലാസ് ഇപ്പോഴും മനസ്സില്‍ പേടി നിറയ്ക്കുന്നു. ആദ്യ പിരീഡ് തന്നെ മെക്കാനിക്കല്‍ ഒന്നാം സെമസ്റ്റര്‍ ബാച്ചിന്. 
Mathematics is the back bone of Engineering; പതിവു ക്ലീഷേയോടെ തുടങ്ങി. എന്‍ജിനീയറിംഗ് പഠനത്തിനാവശ്യമായ Mathematical tools നെ കുറിച്ചായി ചര്‍ച്ച. കുട്ടികള്‍ താല്‍പര്യത്തോടെ പങ്കെടുക്കുന്നുമുണ്ട്.
പെട്ടെന്ന് മുന്‍ ബഞ്ചിലിരുന്ന ഒരു കുട്ടി ചാടിയെണീറ്റ് ഒരു ചോദ്യം; "സാറെ ഒരു സംശയം. എന്താണ് 2 raise to i ? ക്ലാസില്‍ ഡിസ്‌കസ്സ് ചെയ്തുകൊണ്ടിരുന്ന ഭാഗങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ചോദ്യം. 

പല ചോദ്യങ്ങള്‍ക്കും ശരിയുത്തരം നല്‍കുമ്പോഴും വിഷാദത്തോടെ ശരത് കൂട്ടിച്ചേര്‍ക്കുമായിരുന്നു - ഇതൊക്കെ ശരിക്കു പറഞ്ഞിട്ടെന്തു കാര്യം? 2  raise to i എന്താന്ന് എനിക്ക് അന്നു പറയാന്‍ കഴിഞ്ഞില്ലല്ലോ. 

ഇത്തിരി അലോസരം തോന്നി. ചോദ്യകര്‍ത്താവിനെ രൂക്ഷമായി നോക്കി. ആശയക്ക