Saturday, 27 November 2021

Missing Standard One


Text Formatted

അവർക്ക്​ നഷ്​ടമായത്​ മഴയിലെ കുളി, ബീറ്റ്​റൂട്ട്​ അച്ചാർ,
​​​​​​​മാനത്തുകുന്ന്​ യാത്ര

ലോക്ക്​ഡൗൺ മൂലം ഒന്നാം ക്ലാസ്​ നഷ്​ടമായ നമ്മുടെ കുട്ടികൾക്ക്​ പഠനവും അറിവുമൊന്നുമല്ല നഷ്​ടമായത്​, അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ അനുഭവങ്ങളാണ്​

Image Full Width
Image Caption
ക്ലാസിലേക്കുള്ള യാത്ര, അതിനിടയിലെ അനുഭവങ്ങൾ, മഴ... ഇവയൊക്കെയാണ്​ കോവിഡ് കാലം കുട്ടികള്‍ക്ക് ​നഷ്ടപ്പെടുത്തിയത്. / Photo: Wikimedia Commons
Text Formatted

ന്നാം ക്ലാസില്‍ പോയ ദിവസത്തെപ്പറ്റി ഞാനേറെ ആലോചിച്ചു നോക്കി.
സത്യം പറഞ്ഞാല്‍ കാര്യമായ ഓര്‍മകളൊന്നുമില്ല. ഞങ്ങള്‍ താമസിച്ചുകൊണ്ടിരുന്ന പൂളക്കുറ്റിയെന്ന സ്ഥലത്തുനിന്ന്​ രണ്ടര കിലോമീറ്റർ അകലെയുള്ള വേക്കളം സ്‌കൂളിലാണ് എന്നെ ചേര്‍ത്തത്. ആ സ്‌കൂളിലേക്കുള്ള യാത്രയാണ് ഇപ്പോള്‍ മനസില്‍ തെളിഞ്ഞുവരുന്നത്.

ഞാന്‍ ഇളയകുട്ടിയായതുകൊണ്ട് ചേട്ടനും ചേച്ചിയും ബന്ധുക്കളായിട്ടുള്ള മുതിര്‍ന്ന കുട്ടികളുമൊക്കെയാണ് എന്നെ സ്‌കൂളിലേക്ക് കൂട്ടിക്കൊണ്ടുപോയിരുന്നത്. അങ്ങനെ പോകുന്ന സമയത്ത് നമ്മുടെ സ്ലേറ്റും ചോറും മറ്റും അവരെടുക്കും. നമ്മളെ എടുത്തുകൊണ്ടുപോകും. എല്ലാവര്‍ക്കും കുടയൊന്നുമില്ല. മഴക്കാലത്താണല്ലോ സ്‌കൂള്‍ തുറക്കുന്നത്. ആ മഴക്കാല യാത്രകളുടെ ഓര്‍മകളാണ് ഇപ്പോഴും മനസിലുള്ളത്. പകുതി നനഞ്ഞും നനയാതെയും ഒന്നും രണ്ടും പേർ ഒരു കുട ചൂടിയുമൊക്കെയാണ് പോകുക.  പോകുന്നവഴിക്ക് നമ്മുടെ ഒപ്പം  വെള്ളവും ഒഴുകി വരുന്നുണ്ടാവും. പോകുന്ന വഴി കയറ്റവും ഇറക്കവുമാണ്. കുന്നുകളാണ്. മാലത്തുകുന്ന്, രസകരമായൊരു പേരുള്ള കുന്നുണ്ട്, മുതുകത്താറ് കുന്ന്. എന്തുകൊണ്ടാണ് അങ്ങനെയൊരു പേരു വന്നത് എന്നെനിക്കറിയില്ല. ആരുടെയൊ മുതുകത്ത് ആറ് കുന്ന് ഉണ്ടെന്നുള്ള രീതിയിലായിരിക്കും. ഈ മുതുകത്താറ് കുന്നും മാനത്തുകുന്നും ഓരോരുത്തരുടെ വീട്ടുപേരിലൊക്കെ അറിയപ്പെടുന്ന കുന്നുകളാണ്. ആ കുന്നിന്റെ അടുത്ത് താമസിക്കുന്നയാളുകളുടെ വീട്ടുപേരിലാണ് ആ കുന്ന് അറിയപ്പെടുക.

ഒന്നാം ക്ലാസിലും രണ്ടാം ക്ലാസിലും പഠിപ്പിച്ച അധ്യാപകരിലൊരാളെപ്പോലും എനിക്ക് ഓര്‍മയില്ല. പഠനവുമായി ബന്ധപ്പെട്ടല്ല എന്റെ ഓര്‍മകള്‍.

school