Saturday, 27 November 2021

Covid-19


Text Formatted

കോവിഡ് രണ്ടാം തരംഗം ഗുരുതര വെല്ലുവിളി

ജനിതക വ്യതിയാനം വന്ന പുതിയ വൈറസുകളെ കണ്ടെത്താനുള്ള ഇന്ത്യയുടെ പരിമിതി കോവിഡിനെതിരെയുള്ള നമ്മുടെ പോരാട്ടത്തെ ദുര്‍ബലമാക്കുന്നു എന്നതൊരു യാഥാര്‍ത്ഥ്യമാണ്.

Image Full Width
Image Caption
കോവിഡ് പ്രതിരോധ പ്രവർത്തനത്തില്‍ ഏർപ്പെട്ടതിന് ശേഷം വിശ്രമിക്കുന്ന ആരോഗ്യപ്രവർത്തകർ
Text Formatted

പ്രതീക്ഷിച്ചതുപോലെ, കോവിഡിന്റെ ശക്തമായ അടുത്ത തരംഗം ഇന്ത്യയില്‍ ആരംഭിച്ചു. ഏപ്രില്‍ 10നു മാത്രം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 1,31,968 കേസുകളാണ്. കഴിഞ്ഞ അഞ്ചു ദിവസങ്ങള്‍ക്കിടയില്‍ നാലാമത്തെ തവണയാണ് ഒരു ലക്ഷത്തിനു മുകളില്‍ കേസുകള്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ ഏകദേശം 780 മരണങ്ങളുമുണ്ടായി.

ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത് വളരെ അപകടകരമായ സ്ഥിതിവിശേഷമാണ്. രോഗത്തിന്റെ വ്യാപ്തി, ഒരു പക്ഷേ, ഇതിനേക്കാള്‍ ശക്തമായിരിക്കാനാണ് സാധ്യത. ഐ.സി.എം.ആര്‍ കുറച്ചു നാളുകള്‍ മുന്‍പ് നടത്തിയ സെറോപ്രിവലന്‍സ് പഠനം പ്രകാരം ഇന്ത്യയില്‍ 21 കേസുണ്ടാകുമ്പോഴാണ് ഒരു കേസ് ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കര്‍ണാടകയില്‍ 27ല്‍ ഒരു കേസും, തമിഴ്‌നാട്ടില്‍ 24ല്‍ ഒരു കേസും ആണ് ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഏറ്റവും മികച്ച രീതിയില്‍ റിപ്പോര്‍ട്ടിങ്ങ് നടക്കുന്ന കേരളത്തില്‍ മൂന്നിലൊരു കേസ് ആണ് കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഗം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കേരളമൊഴികെ മിക്കവാറും ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ നേരിടുന്ന ഈ പരിമിതി കണക്കിലെടുത്താല്‍ പുതിയ തരംഗത്തിന്റെ വ്യാപ്തി, ലഭിക്കുന്ന കണക്കുകളേക്കാള്‍ പതിന്മടങ്ങാണെന്ന് ഊഹിക്കാം. 

കേരളവും പ്രതിസന്ധിയിലേക്ക്​

ഗുരുതര സാഹചര്യം സംജാതമായിക്കഴിഞ്ഞു എന്ന് മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. മഹാരാഷ്ട്രയില്‍ വാരാന്ത്യ ലോക്ഡൗണ്‍ നടപ്പിലാക്കിക്കഴിഞ്ഞു. രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന പരിപൂര്‍ണമായ ലോക്ഡൗണ്‍ നടപ്പിലാക്കണമോ എന്ന ആലോചനയിലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍. കര്‍ണാടക ഉള്‍പ്പെടെ മറ്റു സംസ്ഥാനങ്ങളിലും പുതിയ കോവിഡ് തരംഗം പ്രതിസന്ധി സൃഷ്ടിച്ചു കഴിഞ്ഞു. കേരളവും പതുക്കെ അത്തരമൊരു അവസ്ഥയിലേയ്ക്ക് നീങ്ങുന്നതായാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. 

ടെസ്റ്റ് പോസ്റ്റിറ്റിവിറ്റി റേറ്റ് ആരംഭകാലത്ത് കേരളത്തില്‍ ഒരു ശതമാനത്തിലും താഴെയായിരുന്നു. പിന്നീടത് 15 ശതമാനം വരെ