Saturday, 27 November 2021

Q & A


Text Formatted

നമുക്ക്​ വയലൻസിനെക്കുറിച്ച്​ സംസാരിക്കാം

രണ്ട് ചോദ്യങ്ങൾ, രണ്ട് ഉത്തരങ്ങൾ. ട്രൂ കോപ്പി വെബ്സീനിൽ പുതിയ പംക്തി ആരംഭിക്കുന്നു. വിഷയങ്ങൾ പലതായിരിക്കും. മെക്സിക്കൻ സംവിധായകനും ട്രൂ കോപ്പി തിങ്ക് നടത്തിയ ഗ്ലോബൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ 2020 ലെ വിജയിയുമായ എഡ്വേഡോ മൊറീനോ ഫെർണാണ്ടസ് ആണ് ഈ പാക്കറ്റിൽ

Image Full Width
Image Caption
എഡ്വേഡോ മൊറീനോ ഫെർനാണ്ടസ്
Text Formatted

കമല്‍റാം സജീവ്: സ്പാനിഷ് ഭാഷ സംസാരിക്കുന്നതില്‍ ലോകത്തിലെ തന്നെ മഹത്തായ നഗരങ്ങളിലൊന്നാണ് മെക്​സിക്കോ സിറ്റി. ഒരുപാടു കാലം ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍കേസ് താമസിച്ച നഗരം.1982ല്‍ ഡങ്കന്‍ ഫാലൊവെല്ലുമായി നടത്തിയ ഒരഭിമുഖത്തില്‍, ‘എഴുതാന്‍ പ്രശാന്തവും ഏകാന്തവുമായ സ്ഥലങ്ങള്‍ തന്നെ വേണം’ എന്ന മിത്തിനെയും ‘എന്തെങ്കിലും എഴുതാന്‍ പറ്റിയ മനോഹരമായ സ്ഥലം' തുടങ്ങിയ മാനസികാവസ്ഥകളെയും തള്ളിക്കളഞ്ഞ്​ ‘എനിക്ക് മെക്​സിക്കോ സിറ്റിയാണ് വര്‍ക്കിനു പറ്റിയ മാതൃകാ സ്ഥാനം' എന്ന് മാര്‍കേസ് പറയുന്നുണ്ട്. ‘ഉള്‍നാടുകളിലോ മരുഭൂമിയിലോ ഇരുന്നുള്ള എഴുത്ത് എനിക്ക് ഭയങ്കര ബോറടിയാണ്, കാരണം എഴുതിക്കഴിയുമ്പോള്‍ എനിക്ക് ജീവിതവുമായി സമ്പര്‍ക്കം വേണം.' പ്രതികരണമായി ആത്മഗതമെന്നോണം ഫാലോവെല്‍ എഴുതുന്നുണ്ട്: ""ഹാ, ജീവിതം, ജീവിതം! മെക്സിക്കോ ഈസ് സെര്‍ട്ടന്‍ലി സ്ട്രോങ് ഓണ്‍ ലൈഫ്, ഓര്‍, റ്റു ബി മോര്‍ അക്കുറേറ്റ് സ്ട്രോങ് ഓണ്‍ ഡെത്ത്''. ഇന്ത്യയില്‍ ജീവിക്കുന്ന ഒരു ലാറ്റിനമേരിക്കന്‍ നിരീക്ഷകന്, അവിടുത്തെ സംസ്‌കാരവും സാഹിത്യവും തെല്ല് ആരാധനയോടെ നിരീക്ഷിക്കുന്ന ഒരാള്‍ക്ക്, മെക്​സിക്കോ രക്തത്തില്‍ കുതിര്‍ന്ന ഒരു രാഷ്ട്രമാണ്. ഒരു പക്ഷേ, ഞാന്‍ ഒരിക്കലും സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കാത്ത രാജ്യം. അക്രമങ്ങളുടെ രാജ്യം എന്ന് മെക്​സിക്കോയെ വിളിച്ചാല്‍ എന്തായിരിക്കും പ്രതികരണം ?

എഡ്വേഡോ മൊറീനോ ഫെർനാണ്ടസ് : ആദ്യമേ പറയാം, ഏതു തരത്തിലുള്ള വയലന്‍സും അപ്രതിരോധ്യമായ ഒന്നാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. വിയോജിപ്പുകള്‍ പരിഹരിക്കുന്നതിനുള്ള ഏറ്റവും പ്രധാന മാര്‍ഗം സംവാദങ്ങളാണ് എന്നു കരുതുന്ന ആളുമാണ്. അങ്ങനെ കരുതുന്നവരാണ് ഭൂരിപക്ഷം മെക്‌സിക്കോക്കാരും എന്നും എനിക്കറിയാം. ഗാര്‍സിയാ മാര്‍കേസ് പറഞ്ഞത് ശരിയാണ്, മിസ്റ്റര്‍ ഫാലോവെല്‍ പറഞ്ഞതിനോടും ഞാന്‍ യോജിക്കുന്നു. മെക്‌സിക്കോ രാജകീയ സൗന്ദര്യമുള്ള രാജ്യമാണ്. അത്ഭുതകരമായ പ്രകൃതിയും അനന്യമായ കാ