Monday, 18 October 2021

നോവല്‍


Text Formatted
3am
Image Full Width
Image Caption
ചിത്രീകരണം: ശ്രീജിത്ത് പി. എസ്.
Text Formatted

കുന്നിറങ്ങുന്നവര്‍ വഴുതി വീഴും പായലുകള്‍
​​​​​​​അധ്യായം എട്ട് തുടർച്ച

ഴക്കാലം ആരംഭിച്ചപ്പോള്‍ കുടയ്ക്ക് പകരം മഴക്കോട്ടാണ് അപ്പന്‍ മേരിക്ക് വാങ്ങിക്കൊടുത്തത്. വായക്കുള്ളില്‍ കോട്ടുവായകള്‍ എന്ന പോലെ മഴക്കോട്ടില്‍ മഴക്കാടുകളെ മേരി ഒളിച്ചു കടത്തി. മറ്റുകുട്ടികള്‍ മഴയെ ഭയന്ന് കുടചൂടി, തെറിക്കുന്ന മഴത്തുള്ളികളില്‍ നനഞ്ഞ് വിറച്ച് അടിവച്ചു വച്ച് നടന്നപ്പോള്‍ മേരിക്കുഞ്ഞു മാത്രം സ്വാതന്ത്ര്യത്തെ തിരിച്ചറിഞ്ഞു. അവള്‍ തന്റെ പാദത്തെ മറ്റൊരു വിധത്തില്‍ ചലിപ്പിച്ചു. സ്വാതന്ത്ര്യത്തിന്റെ നിസ്സഹായത തടവില്‍പ്പെട്ടവരെ നിരീക്ഷിക്കുന്നതിലാണെന്ന് മേരിക്കുഞ്ഞിനു മനസ്സിലായില്ല. സൂപ്പര്‍മാന്‍ വസ്ത്രം മാറുന്ന പോലെ മഴക്കോട്ടിലേക്ക് മാറുന്ന സമയം തനിക്ക് ലഭിച്ച സൂപ്പര്‍ പവറുകളെക്കുറിച്ച് മറ്റാരും അറിയരുതെന്ന് മേരിക്കുഞ്ഞിനു നിര്‍ബന്ധം ഉണ്ടായിരുന്നു. വെള്ളത്തില്‍ ചവിട്ടിയും തന്റെ മേലേക്ക് വെള്ളം തെറിപ്പിച്ച വാഹനങ്ങളെ കാലു കൊണ്ട് ചവിട്ടാന്‍ ഓങ്ങിയും തിരിച്ചു വെള്ളം തെറിപ്പിച്ചും മഴയത്ത് അപ്പനും അപ്പന്റെ സൈക്കിളിനുമൊപ്പം അവള്‍ നടന്നു. പരുന്തിന്റെ ആകൃതിയില്‍ പറന്നു ഇറങ്ങിയ കുരുവിക്കൂട്ടത്തിലെ, പരുന്തിന്റെ കൂര്‍ത്ത കൊക്കായ ഒരു കുരുവി മേരിയുടെ വീട്ടിലേക്കായി പാടിയ ദിവസം സാധാരണ കുട ആറുന്നതിനു എല്ലാവരും വക്കുന്ന ഉമ്മറത്തു നിന്നും മാറ്റി നഴ്സറിയെ തിരിക്കുന്ന കാര്‍ഡ്ബോര്‍ഡിന്റെ വലിയ ചുമരില്‍ മേരി മഴക്കോട്ട് തൂക്കിയിട്ടു.

പരിസരത്തെവിടെയോ കിളികളുടെ കലപില കേട്ട ഏമിയാണ് മഴക്കോട്ട് തുറന്ന് നോക്കിയത്. അതില്‍ നിന്നും കുരുവിക്കൂട്ടം പറന്നു പോയി. മുറ്റത്തുള്ള മൂവാണ്ടന്‍ മാവിന്റെ പുഴുകുത്തു പിടിച്ച ഇലകളുള്ള കൊമ്പിലിരുന്നു ചിലച്ചു. തെങ്ങില്‍ നിന്നും താഴെ വന്നതിനു കല്ലെറിഞ്ഞു ഓടിപ്പിച്ചതിനിടയില്‍ വാലു മുറിഞ്ഞൊരു അണ്ണാന്‍ മഴക്കോട്ടിന്റെ പോക്കറ്റില്‍ നിന്നും ചാടി ഓടി മാഞ്ഞു പോയി. ആനറാഞ്ചികള്‍ ആനക്കുട്ടികളെ തിരക്കി പറന്നു. കോട്ടിനു തുളയിട്ട് മുള്ളന്‍ പന്നി ഇറങ്ങി വന്നു. മഴയത്ത് നിന്നും കയറി വന്ന നായ ശരീരത്തില്‍ പറ്റിയ വെള്ളത്തുള്ളികള്‍ കുടഞ്ഞു കളയുന്ന പോലെ തെറിച