Monday, 18 October 2021

Women's studies


Text Formatted

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ നിന്ന് സ്ത്രീകള്‍ തുടച്ചു മാറ്റപ്പെടുന്നത് എന്തുകൊണ്ട്

ഇസ്​ലാമിക്​  ഫെമിനിസം ഒരുപാട് മുന്നേറിയെങ്കിലും, കേരളത്തിലെ ആദ്യ മുസ്‌ലിം പെണ്‍ പത്രാധിപ ഹലീമ ബീവിയുടേതു പോലുള്ള സംഭാവനകളെ അംഗീകരിക്കാന്‍ നവോത്ഥാന ചരിത്രത്തെ കുറിച്ച് പുളകം കൊള്ളുന്ന മുസ്‌ലിം സംഘടനകള്‍ക്ക് മടിയാണ്.

Image Full Width
Image Caption
ഹലീമ ബീവി / Photo: Jamal Kochangadi, Fb
Text Formatted

ടുത്തകാലത്ത് സ്ത്രീകളെ സംബന്ധിച്ച ആഖ്യാനങ്ങളിലും ചരിത്രരചനകളിലും വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും മുഖ്യധാരാ മുഖ്യധാരാ ചരിത്ര ഇടങ്ങളില്‍ അവർ ഇപ്പോഴും അദൃശ്യരോ പ്രാതിനിധ്യം നഷ്ടപ്പെട്ടവരോ ആയിത്തുടരുന്നു. ഒന്നുകില്‍ സ്ത്രീകളുടെ സാന്നിധ്യം പൂര്‍ണമായും ഇല്ലാതിരിക്കുക, അല്ലെങ്കില്‍ നിരന്തരമായ പുരുഷ അടിച്ചമര്‍ത്തലിന്റെ ഇരകളായി, ആജ്ഞാനുവര്‍ത്തികളും താണതരക്കാരുമായി സ്ത്രീകളെ ചിത്രീകരിക്കുക. ഇതാണ് പതിവ്. ദേശരാഷ്ട്രങ്ങള്‍ക്കതീതമായി ഇതാണ് കാലാകാലങ്ങളായി തുടര്‍ന്നുപോരുന്ന രീതി. തത്ഫലം, ചരിത്രപധാനമായ രേഖകളിലും കൃതികളിലും സ്ത്രീകളുടെ പങ്കിനെക്കുറിച്ചും ഇടപെടലുകളെക്കുറിച്ചും അപൂര്‍വ്വമായി മാത്രമേ പ്രതിപാദിച്ചിരുന്നുള്ളു.

മുഖ്യധാരാ ചരിത്രനിര്‍മാണങ്ങളുടെ രീതിശാസ്ത്രം തന്നെ പുരുഷ കേന്ദ്രീകൃതമാണെന്ന് തിരിച്ചറിയപ്പെട്ടിട്ടുണ്ട്.

എന്നാല്‍, ഇക്കഴിഞ്ഞ ദശാബ്ദങ്ങളില്‍ മുഖ്യധാരാ ചരിത്രം ഇക്കാരണങ്ങളള്‍ കൊണ്ടു തന്നെ നിരവധി വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. സ്ത്രീകള്‍ക്കും അരികുവത്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്കുമെതിരെയുള്ള അതിന്റെ സഹജമായ പക്ഷപാതിത്വവും മുന്‍ധാരണകളും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ശ്രേണീബദ്ധമായി ഇത്തരം ചരിത്രനിര്‍മാണങ്ങളുടെ രീതിശാസ്ത്രം തന്നെ പുരുഷ കേന്ദ്രീകൃതമാണെന്ന് തിരിച്ചറിയപ്പെട്ടിട്ടുണ്ട്. നവോത്ഥാന ചരിത്രത്തിന്റേയും, സാഹിത്യത്തിന്റേയും കാര്യത്തിലും ഇത് സത്യമാണ്. ജനാധിപത്യ പോരാട്ടങ്ങളുടേയും സാമൂഹിക മുന്നേറ്റങ്ങളുടേയും നൂറ്റാണ്ടുകളുടെ ചരിത്രം അവകാശപ്പെടുന്ന കേരളത്തിന്റെ കാര്യവും വ്യത്യസ്തമല്ല.

ഈ സന്ദർഭത്തിലാണ് വക്കം ആസ്ഥാനമായി സ്ഥാപിതമായ വക്കം മൗലവി സ്മാരക ഗവേഷണകേന്ദ്രം "ഹലീമ ബീവിയും കേരള നവോത്ഥാനവും' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ച പ്രസക്തമാകുന്നത്. കേരളത്തിന്റെ മുഖ്യധാര ചരിത്രത്തിന്റെ അരികുകളെക്കുറിച്ച് പുതിയ സംവാദങ്ങള്‍ക്ക് ഇത് കാരണമായി.