Monday, 18 October 2021

Epistemology of Science


Text Formatted

ശാസ്ത്രത്തിന്റെ ജ്ഞാനശാസ്ത്രം - 21  

​​​​​​​ ഫോയര്‍ബാഹിനെ കുറിച്ചുള്ള പ്രബന്ധങ്ങളും ജ്ഞാനശാസ്ത്രവും 

1845ല്‍ മാര്‍ക്‌സ് എഴുതുന്ന ഫോയര്‍ബാഹിനെ കുറിച്ചുള്ള തീസിസുകള്‍, മാര്‍ക്‌സിസത്തിന്റെ ജ്ഞാനശാസ്ത്രസമീപനങ്ങളിലേക്കുള്ള ഒരു നല്ല പ്രവേശികയാണ്.

Image Full Width
Image Caption
ലൂഡ്‌വിഗ് ഫോയര്‍ബാഹിന്റെ ചിത്രീകരണം / Photo: Ernst Keil, Wikimedia Commons‌
Text Formatted

1. മാര്‍ക്‌സിസം ഒരു ജ്ഞാനശാസ്ത്രസിദ്ധാന്തത്തെ രൂപീകരിച്ചിട്ടില്ല. എന്നാല്‍, ജ്ഞാനശാസ്ത്രത്തിന്റെ മണ്ഡലത്തില്‍ അത് നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്നു.

2. ഒരു ജ്ഞാനശാസ്ത്രസിദ്ധാന്തത്തെ രൂപീകരിക്കുകയെന്നാല്‍, ജ്ഞാനരൂപീകരണത്തെ കുറിച്ച് പൂര്‍ണമായും കേവലമായും വിശദീകരിക്കാന്‍ കഴിയുന്ന പദ്ധതിയൊരുക്കുകയെന്നാണര്‍ത്ഥം. അങ്ങനെയൊരു സിദ്ധാന്ത പദ്ധതിയുടെ ആധികാരികതയോ അന്തിമ നിഗമനങ്ങളോ മാര്‍ക്‌സിസത്തിന് സ്വീകാര്യമാകില്ല. അതു മാര്‍ക്‌സിസത്തിന്റെ ആശയലോകത്തിനു വിരുദ്ധമായിരിക്കും.

3. മാര്‍ക്‌സ് ഒരു സമ്പദ്ശാസ്ത്രകാരനല്ല, ഒരു തത്ത്വചിന്തകനല്ല, ഒരു ജ്ഞാനശാസ്ത്രകാരനുമല്ല. എന്നാല്‍, ഇവയുടെ വ്യവഹാരമണ്ഡലങ്ങളിലെല്ലാം മാര്‍ക്‌സും മാര്‍ക്‌സിസവും ഇടപെട്ടിരുന്നു. അങ്ങനെ, തത്ത്വചിന്തയ്ക്കും ജ്ഞാനശാസ്ത്രത്തിനും അകത്തും പുറത്തുമാകാതെ മാര്‍ക്‌സിസം
നിലകൊണ്ടു. സവിശേഷമായ വ്യവഹാരങ്ങളിലൂടെ ഈ അനുശീലനപദ്ധതികളെയാകെ സ്വാധീനിക്കുകയും അവയെ നിരന്തരം പുതുക്കുന്നതിനുള്ള പ്രേരണയാകുകയും ചെയ്തു.

4.1. 1845ല്‍ മാര്‍ക്‌സ് എഴുതുന്ന ഫോയര്‍ബാഹിനെ കുറിച്ചുള്ള തീസിസുകള്‍, മാര്‍ക്‌സിസത്തിന്റെ ജ്ഞാനശാസ്ത്രസമീപനങ്ങളിലേക്കുള്ള ഒരു നല്ല പ്രവേശികയാണ്. ഫോയര്‍ബാഹിന്റെ ഭൗതികവാദത്തിന്റെ പരിമിതിയെ ചൂണ്ടിക്കാണിച്ചു കൊണ്ടാണ് ഒന്നാമത്തെ തീസിസ് ആരംഭിക്കുന്നത്.  "വസ്തുവിനെ, യാഥാര്‍ത്ഥ്യത്തെ, ഇന്ദ്രിയാനുഭൂതിയെ വിഷയവസ്തുവിന്റെയോ ധ്യാനത്തിന്റെയോ രൂപത്തില്‍ മാത്രമേ കാണുന്നുള്ളൂ, മനുഷ്യന്റെ ഇന്ദ്രിയപ്രവര്‍ത്തനമായി, പ്രയോഗമായി, ആത്മനിഷ്ഠമായി കാണുന്നില്ല' എന്നതാണ് ഈ പരിമിതി. അന്നേവരെയുള്ള ഭൗതികവാദസമീപനങ്ങളുടെ ദോഷമായി മാര്‍ക്‌സ് അതിനെ കാണുകയും ചെയ്യുന്നു.

4.2.  യാഥാര്‍ത്ഥ്യത്തെ വിഷയവസ്തുവായി മാത്രം കാണുന്നുവെങ്കില്‍ വിഷയവസ്തുവിനാല്‍ നിര്‍ണയിക്കപ്പെടുന്ന ലോകമാണ് നമുക്കു ലഭ്യ