Saturday, 23 October 2021

ആത്മകഥ


Text Formatted

എന്റെ കഥ- 8

രണ്ടാം ഗെയിറ്റില്‍ നിന്ന്​ അവനെന്നോട് തുളവീണ ഹൃദയം ചോദിക്കുന്നു

അവന്‍ എന്റെ ഹൃദയം അറപ്പോടെ കടലിലേയ്ക്ക് വലിച്ചെറിഞ്ഞു. ചത്തമത്സ്യങ്ങള്‍ക്കിടാന്‍ കൊണ്ടു വന്ന ഐസുപരലുകള്‍ വാരി എന്റെ ഹൃദയവിടവില്‍ നിറച്ചു

Image Full Width
Image Caption
ചിത്രീകരണം: കെ.പി. മുരളീധരന്‍
Text Formatted

ടുത്ത രണ്ട് പ്രേമങ്ങളില്‍ ഒന്ന് ശാരീരികമായ കെട്ടിപ്പിടുത്തവും ഉമ്മകളും ചേര്‍ന്ന് എന്നെ വിവാഹത്തിലെത്തിച്ചു. പ്രേമത്തില്‍ ഉടലാഴം ഇല്ലാത്തതാണ് ശരാശരി ഇന്ത്യന്‍ സ്ത്രീയെ സംബന്ധിച്ച് സുരക്ഷിതം എന്ന് മനസ്സിലാക്കാനുള്ള വിവേകം അന്നെനിക്ക് ഇല്ലാതെ പോയി. ആദ്യത്തെ പ്രേമവര്‍ഷങ്ങള്‍ തീര്‍ന്ന്​ ചുടലക്കണ്ടികള്‍ വളരാന്‍ തുടങ്ങി. രണ്ട് കുട്ടികളായി. അപ്പോഴേയ്ക്കും അദ്ദേഹത്തിനെന്നെ മടുത്തു തുടങ്ങിയിരുന്നു. കലഹങ്ങള്‍ ആരംഭിച്ചു. ഇല്ലാത്ത മനുഷ്യരുടെ പേരുകള്‍ ചൂണ്ടി അവരുമായി എനിക്ക് പ്രേമബന്ധമുണ്ടെന്ന് ആക്ഷേപങ്ങള്‍ തുടങ്ങി.

യഥാര്‍ത്ഥത്തില്‍ അദ്ദേഹമാണ് മറ്റൊരു സ്‌നേഹവലയില്‍ പെട്ടത് എന്ന് തിരിച്ചറിഞ്ഞത് എന്നെ നടുക്കിക്കളഞ്ഞു. ഞാനന്ന് ഗര്‍ഭിണികൂടിയാണ്. ക്ഷമിക്കണം പഴയ ബിംബങ്ങള്‍ കേട്ടു പഴക്കമാര്‍ന്നിരിക്കും. അവ ഉപേക്ഷിക്കാനാവുന്നില്ല. ഇതൊക്കെ ചേര്‍ത്തെ എനിക്കീ ഭാഗം പൂര്‍ത്തിയാക്കാനാകൂ...

ഞാന്‍ അശരണയായവള്‍. വലിഞ്ഞു പൊട്ടാറായ വയര്‍ വലിച്ച് തെരുവില്‍ ഞാന്‍ നടന്നു. സത്യത്തില്‍ കൊടിച്ചിപ്പട്ടികളെപ്പോലെ അനാഥയായിട്ടാണ് ഞാന്‍ നടന്നത്. ഗര്‍ഭത്തില്‍ പങ്കാളിയായവനെ കാണാനില്ല. അവന്‍ എറണാകുളത്ത് സിനിമ ചെയ്യുന്നു എന്നു മാത്രം അറിയാം. ഹോസ്പിറ്റലിലെ ചെറിയ ഡോക്ടര്‍ക്ക് എന്റെ ഗര്‍ഭം അവിഹിതമെന്ന് വരെ സംശയമുണ്ടായിരുന്നു. എട്ടു മാസക്കാലവും ഒറ്റയ്ക്ക് കണ്‍സള്‍ട്ടേഷനു വന്ന ഗര്‍ഭിണി, അതും ഹൃദ്രോഗി. അത് അവരെ അമ്പരപ്പിച്ചു. ഗര്‍ഭിണിയാണെന്ന് അറിഞ്ഞതിനുശേഷം വന്നതിനു ശേഷം അവസാനമായി വന്നത് എട്ടു മാസവും ആറു ദിവസവും ഉള്ളപ്പോഴാണ്.
""ഇനി വെച്ചോണ്ടിരിക്കണ്ട. നമുക്ക് നല്ല ദിവസം നോക്കി ഓപ്പറേഷന്‍ ചെയ്യാം'' അജിത ഡോക്‌ടര്‍ എന്റെ വിധിയും തീരുമാനിച്ചു.
""കുട്ടി മൂന്നേമ്മുക്കാല്‍ കിലോ ആയിട്ടുണ്ട്. ഇനി വെച്ചാല്‍ ഭാരം കൂടും അമ്മയ്ക്ക് അത് താങ്ങാനുള്ള ആരോഗ്യം ഇല്ല''

ഗര്‍ഭിണിയാകുമ്പോള്‍ ഹൃദ്രോഗം അതിന്റെ മൂര്‍ച്ഛയില്‍ എന്നെ കീഴടക്കുമായിരുന്നു. ഒരു കുടന്ന വായുവിനുവേണ്ടിയുള്ള പര