Monday, 18 October 2021

ഓര്‍മക്കുറിപ്പുകള്‍


Text Formatted

വെയില്‍ക്കാലങ്ങള്‍

കേരളത്തിന്റെ അരനൂറ്റാണ്ടുമുമ്പത്തെ സാംസ്​കാരിക - രാഷ്​ട്രീയ ചരിത്രത്തിലെ അപൂർവ സന്ദർഭങ്ങളടങ്ങിയ ഓർമക്കുറിപ്പുകൾ ആരംഭിക്കുന്നു

Image Full Width
Image Caption
ഒരു പഴയ സൗഹൃദച്ചിത്രം: സുരേഷ് കുറുപ്പ്, തോമസ് ജോര്‍ജ്, തോമസ് അബ്രഹാം (യൂണിവേഴ്‌സിറ്റി സിന്റിക്കേറ്റിലെ ആദ്യ എസ്.എഫ്.ഐ പ്രതിനിധി), യു. ജയചന്ദ്രന്‍.
Text Formatted

ആമുഖം

ത് അടുക്കും ചിട്ടയുമുള്ള ഒരു ചരിത്രാഖ്യാനമല്ല. ചരിത്രത്തിലൂടെ ജീവിച്ച ഒരാളുടെ  ക്ഷണികചിന്തകള്‍. അത്രമാത്രം. 

എസ്​.എഫ്​.ഐയിൽനിന്ന്​ തുടങ്ങാം.
1960കളുടെ അന്ത്യപാദങ്ങളില്‍ തുടങ്ങി എഴുപതുകളുടെ ആരോഹണാവരോഹണങ്ങളിലൂടെ സഞ്ചരിച്ച്, പ്രത്യയശാസ്ത്രങ്ങളുടെ വിശകലനങ്ങള്‍ക്കതീതമായി കേരളത്തിലെ യുവത്വത്തിന്റെ ഭാവുകത്വത്തെ പുല്‍കിയുണര്‍ത്തിയ പ്രസ്ഥാനമാണ് എസ്.എഫ്.ഐ എന്ന് ഞാന്‍ പറയുമ്പോള്‍ ‘ഓ, ഒരു പഴയ എസ്.എഫ്.ഐക്കാരന്റെ വയസ്സുകാലത്തെ ഗീര്‍വാണം' എന്നു തോന്നുന്നവരുണ്ടാവാം. അവര്‍ക്കും ഇവിടേക്ക് സ്വാഗതം. എസ്.എഫ്.ഐയുടെ ഒരു പോസ്റ്റര്‍ ബോയിയോ ഒരു ബ്രാന്‍ഡ് അംബാസഡറോ ആവാതെ, അതേസമയം ക്രിയാത്മകമായ ഇടപെടലുകളിലൂടെ, ആ സംഘടനയുമായി അമ്പത് വര്‍ഷങ്ങളില്‍ ദൃഢമായ ഒരു ബന്ധം വളര്‍ത്തിയെടുക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് ഊറ്റം പറച്ചിലല്ല, വിനയപൂര്‍വമുള്ള ഒരു ഉറക്കെപ്പറയലാണെന്ന് കരുതിക്കൊള്ളൂ.

എസ്.എഫ്.ഐയുടെ രൂപീകരണസമ്മേളനം മുതല്‍ ഇന്നോളമുള്ള ആ സംഘടനയുടെ ഗതി വീക്ഷിക്കുമ്പോള്‍, ശക്തമായ കേഡര്‍ സംവിധാനമുള്ള എല്ലാ സംഘടനകളും പല ഘട്ടങ്ങളില്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികള്‍ ഇതിനെയും വെറുതേ വിട്ടിട്ടില്ലെന്നു കാണാം. 
കെ.എസ്.എഫിന്റെ കാലത്ത് തല്ലുകാരും അരാജകവാദികളുമായി കണക്കാക്കപ്പെട്ടിരുന്നവര്‍ കാലക്രമേണ എങ്ങനെ ‘മര്യാദരാമന്മാ'രായി രൂപാന്തരം പ്രാപിച്ചു എന്നത് അന്വേഷണം ആവശ്യമുള്ള ഒരു കാര്യമാണ്. അതിന്റെ കാര്യകാരണങ്ങള്‍ നമുക്ക് കണ്ടുപിടിക്കാവുന്നതല്ലെന്ന് തീര്‍ത്തും അറിയാമെന്നിരിക്കിലും. ഞാന്‍ ഒരു മുന്‍ കാല എസ്.എഫ്.ഐ പ്രവര്‍ത്തകനായിരുന്നു എന്നതുമാത്രമല്ല ഈ ചിതറിയ ചിത്രങ്ങളുടെ വിഷയം. എസ്.എഫ്.ഐ ആയതിനു കാരണം, മലയാളിയുടെ ചിന്തയെ ഇത്രത്തോളം ധ്രുവീകരിച്ച മറ്റൊരു വിദ്യാര്‍ഥി പ്രസ്ഥാനം ഇവിടെ ഇല്ല എന്നതുകൂടിയാണ്. 
എസ്.എഫ്.ഐ മുഖപത്രമായ സ്റ്റുഡൻറ്​ അടിയന്തരാവസ്ഥക്കാലത്തു തന്നെ പുനഃപ്രസിദ്ധീകരിക്കാന്‍ ആലോചനയുണ്ടായപ്പോള്‍ അതിന്റെ ചുമതല എന്നെ ഏല്‍