Tuesday, 19 October 2021

നോവല്‍


Text Formatted
Katturkadavu-Title.png
Image Full Width
Image Caption
ചിത്രീകരണം: ഇ. മീര
Text Formatted


​​​​​​​നാല്: വിയ്യൂർ സെൻട്രൽ ജയിൽ

വിയ്യൂർ ജയിലിൽ റിമാന്റിൽ കഴിയുമ്പോഴാണ് അമ്മ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട വിവരം ദിമിത്രി അറിഞ്ഞത്.
കൈക്കൂലിക്കേസിൽ വിജിലൻസ് അയാളെ അറസ്റ്റു ചെയ്തിട്ട് അപ്പോൾ അഞ്ചു ദിവസം പിന്നിട്ടിരുന്നു.
പ്രിസൺ ആപ്പീസർ സഹദേവൻ വന്ന് ഒരു കുറിപ്പ് അയാൾക്ക് കൈമാറി.
അതിൽ അമ്മയെ കുറിച്ചുള്ള വിവരം ഉണ്ടായിരുന്നു:
"ഒരു വിവരം അറിയിക്കുന്നു. താങ്കളുടെ അമ്മയെ കാട്ടൂർക്കടവ് ചെറുപുഷ്പം മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അബോധാവസ്ഥയിലാണ്. ബന്ധുക്കളും അവരുടെ പാർട്ടിയിലെ പ്രവർത്തകരും പരിചരണത്തിനുണ്ട്. ഭയപ്പെടാനില്ല. ശരീരത്തിലെ സോഡിയം ലെവൽ കുറഞ്ഞാൽ ഇങ്ങനെ ഓർമക്കേടുണ്ടാവുമെന്ന് ഡോക്ടർമാർ പറയുന്നു. പരിശോധനകൾ തുടരുന്നുണ്ട്. വിവരം താങ്കളുടെ ശ്രദ്ധയിൽപ്പെടുത്തി എന്നുമാത്രം. കേസിൽ ജാമ്യഹർജി നൽകിയിട്ടുണ്ട്. ഇന്ന് ഉത്തരവായേക്കും.'

പുരുഷോത്തമൻ വക്കീലിന്റെ കുറിപ്പാണ്.
സഹദേവൻ പറഞ്ഞു:
"ജാമ്യം പാസ്സായി കടലാസ് വന്നട്ടുണ്ട്. ആപ്പീസിൽ അതുമ്മലിത്തിരി എടവാടുകളുണ്ട്. ആ സെക്ഷനിലെ ക്ലർക്ക് ശിവാനന്ദൻ ഇന്നു വന്നട്ടില്ല. ന്നാലും വൈന്നേരം ആവുമ്പഴക്കും പൂവ്വാൻ പറ്റുംന്ന് വിചാരിക്ക്യാ.'

"ഒരു ദുഃഖവാർത്ത. ഒപ്പം ഒരു സന്തോഷവാർത്തേം. അല്ലേ സാറെ? ജീവിതംന്ന് വെച്ചാൽ ഇങ്ങന്യാണ്. ഒരു രാത്രീണ്ടെങ്കില് ഒരു പകലുണ്ട്.'
സഹദേവൻ ഒരു തത്വജ്ഞാനം പറഞ്ഞു. അയാൾ തുടർന്നു പറഞ്ഞു:
"നിങ്ങടെ വക്കീലു നല്ല സമർത്ഥനാണ്. ഇത്രവേഗത്തില് ജാമ്യം മേടിച്ചു തന്നൂലോ.'

പുരുഷോത്തമൻ വക്കീലുമായി ദിമിത്രിക്ക് നീണ്ട കാലത്തെ അടുപ്പമുണ്ട്. വർഷങ്ങൾക്ക് മുമ്പ് പട്ടണത്തിലെ ചെമ്പഴന്തി ക്ലബ്ബിലെ ഒരു തെരഞ്ഞെടുപ്പു പൊതുയോഗത്തിൽ വെച്ചാണ് അത് സ്നേഹബന്ധമാവുന്നത്. വ്യവസായികളും വലിയ ഉദ്യോഗസ്ഥരും ചേർന്നുള്ള ക്ലബ്ബാണ്. നല്ല ആസ്തിയുണ്ട്. സ്വന്തമായി സ്ഥലവും സ്കൂളും ആപ്പീസുകെട്ടിടവും ഹാളുമുണ്ട്‌.
പൊതുയോഗത്തിൽ കമ്മിറ്റി അംഗമായി ദിമിത്രിയുടെ പേർ