Wednesday, 20 October 2021

Journey to Porbandar


Text Formatted

പോര്‍ബന്തറിന്റെ ഓര്‍മയില്‍ നിന്ന് ഗാന്ധി അഴിഞ്ഞുപോയിക്കൊണ്ടിരിക്കുകയാണ്

അവിടെനിന്ന് കൊളുത്തപ്പെട്ടില്ല സമകാലിക ഇന്ത്യയിലെ ഒരു പ്രാര്‍ത്ഥനയും. അവിടെ നിന്നു കത്തിപ്പടര്‍ന്നില്ല ഒരു സഹനസമരവും. അത് വെയിലും മഞ്ഞും കൊണ്ടുനിന്നു കാലമിത്രയും. അല്ലെങ്കില്‍ ഗാന്ധിജിക്കു ശേഷമുള്ള രാഷ്ട്രീയം അതിനെ അയിത്തം കല്‍പ്പിച്ചുനിര്‍ത്തി. അവിടേക്കുള്ള വഴിയരികിലൊന്നും ഗാന്ധി എന്ന ചൂണ്ടുപലക ഉണ്ടായിരുന്നില്ല. 

Image Full Width
Image Caption
പോർബന്തറിൽ ഗാന്ധി ജനിച്ച വീട്ടിൽ സ്​ഥാപിച്ച ഫലകം / ഫോട്ടോ: വി. ജയദേവ്
Text Formatted

രക്തവും മാംസവുമുള്ള ഇങ്ങനെയൊരാള്‍ ഈ ഭൂമിയില്‍ ജീവിച്ചിരുന്നു എന്നു വിശ്വസിക്കാന്‍ തന്നെ വരുംതലമുറകള്‍ക്കു പ്രയാസമാവും
-ഗാന്ധിജിയെക്കുറിച്ച് ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍.

ന്നാല്‍ അങ്ങനെയൊരാള്‍ ജനിച്ചു ജീവിച്ചിരുന്നു എന്ന് ഏറ്റവുമധികം ഓര്‍മിക്കേണ്ട നാട്ടില്‍ എന്താണ് സംഭവിച്ചിട്ടുണ്ടായിരിക്കുക. അവര്‍ അങ്ങനെ വിശ്വസിക്കാന്‍ പറ്റാതെ വിസ്മയപ്പെട്ടു പോകുന്നുണ്ടാവുമോ. ഗാന്ധിയുടെ നൂറ്റമ്പതാം പിറന്നാളിന്റന്ന് പോര്‍ബന്തറിലേക്കു പുറപ്പെടുമ്പോള്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ ഇതു മാത്രമായിരുന്നു. എന്നാല്‍, നോക്കിലും വാക്കിലും രണ്ടു വട്ടക്കണ്ണടയും ദുര്‍ബലമായ ഊന്നുവടിയും ഏറെപ്പതിഞ്ഞുപോയ ഒരു ജനതയുടെ ഓര്‍മപ്പുസ്തകത്തില്‍ ഗാന്ധിയെന്നത് എന്തായിരിക്കുമെന്ന് കണ്ടെത്താന്‍ വിഷമിക്കും എന്നുതന്നെ തോന്നി. 

അവര്‍ക്ക് കീര്‍ത്തിമന്ദിര്‍ അതിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ ഏതോ ക്ഷേത്രം. എന്നാല്‍ ഏറെ അകലെയല്ലാത്ത സോമനാഥ്, ദ്വാരക ക്ഷേത്രങ്ങള്‍ പോലെ പ്രശസ്തമല്ല അത്. 

എന്നാല്‍, ആ ധാരണയെ അക്ഷരാര്‍ത്ഥത്തില്‍ അട്ടിമറിക്കുകയായിരുന്നു പോര്‍ബന്തര്‍. മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ജനിച്ചു എന്ന ഒരൊറ്റ കാരണത്താല്‍ ജനകോടികളുടെ മനസില്‍ ഇടം പിടിച്ച പോര്‍ബന്തര്‍ എന്ന ഗുജറാത്ത് പട്ടണം ഗാന്ധി എന്ന ഓര്‍മയെ ഇനി അധികകാലമൊന്നും പിന്തുടരില്ല. പോര്‍ബന്തറിന്റെ ഓര്‍മയില്‍ നിന്ന് ഗാന്ധി പതുക്കെപ്പതുക്കെ അഴിഞ്ഞുപോയിക്കൊണ്ടിരിക്കുന്നു. 
ഗാന്ധി ജനിച്ചുവീണ ഇരുന്നൂറോളം വര്‍ഷം പഴക്കമുള്ള മൂന്നുനില വീടിനെ കീര്‍ത്തി മന്ദിര്‍ എന്ന പേരിലൂടെ എന്നെന്നേക്കുമുള്ള ഓര്‍മയാക്കിയിട്ടുണ്ടെങ്കിലും അവിടെയാണ് മോഹന്‍ദാസ് എന്നൊരു കുഞ്ഞു പിറന്നുവീണതെന്ന് പോര്‍ബന്തറിന്റെ പുതിയ തലമുറയില്‍ അധികം