Sunday, 17 October 2021

Climate change and India


Text Formatted

കാലാവസ്ഥാ വ്യതിയാനം: ശാസ്ത്രം തെളിവുനല്‍കുന്നു; 
ഭരണകൂടങ്ങള്‍ കേള്‍ക്കുന്നുണ്ടോ?

ആഗോള കാലാവസ്ഥാ വ്യതിയാനം ഇന്ത്യന്‍ മേഖലയില്‍ സൃഷ്ടിക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഇന്ത്യയിലെ പ്രമുഖ ശാസ്ത്രസ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞര്‍ തയാറാക്കിയ റിപ്പോര്‍ട്ട്, മനുഷ്യഇടപെടലുകളുടെ അപകടത്തെക്കുറിച്ച് ഗുരുതര മുന്നറിയിപ്പുകള്‍ നല്‍കുന്നു

Image Full Width
Image Caption
ഇന്ത്യയിലെ താപനിലയില്‍, 21ാംനൂറ്റാണ്ടിന്റെ അവസാനം, പ്രവചിക്കപ്പെടുന്ന മാറ്റം സൂചിപ്പിക്കുന്ന ഗ്രാഫ് Assessment of Climate Change over the Indian Region റിപ്പോർട്ടില്‍ നിന്ന്.
Text Formatted

‘...Climate change is running faster than we are – and we are running out of time...'; ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ചിന്റെ  (IPCC) പ്രത്യേക റിപ്പോര്‍ട്ട്  (2018) പ്രകാശനം ചെയ്ത് യു.എന്‍. ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് നടത്തിയ പ്രതികരണമാണിത്. 160 വര്‍ഷത്തിനുള്ളില്‍ ആഗോളതാപമാപിനിയില്‍ രേഖപ്പെടുത്തപ്പെട്ട ഏറ്റവും ചൂടുകൂടിയ പത്ത് വര്‍ഷങ്ങള്‍ 21ാം നൂറ്റാണ്ടിലേതായിരുന്നു- 2020, 2016, 2019, 2015, 2017, 2018, 2014, 2010, 2013, 2005. താപവ്യതിയാനത്തിലെ കാര്‍ക്കശ്യം തുടരുകയാണ്. ആഗോള കാലാവസ്ഥയിലെ ഗുരുതര മാറ്റങ്ങളുടെ പ്രത്യാഘാതമെന്നോണം ദശലക്ഷത്തോളം ജീവജാതികള്‍ അടുത്ത ഏതാനും ദശാബ്ദങ്ങള്‍ക്കുള്ളില്‍ അന്യംനിന്നുപോകുമെന്ന് ശാസ്ത്രലോകം മുന്നറിയിപ്പ് നല്‍കുന്നു. ആഗോള സമൂഹം ഗുരുതര കാലാവസ്ഥാ പ്രതിസന്ധി നേരിടുമ്പോഴും ശാസ്ത്രസമൂഹങ്ങള്‍ അതേക്കുറിച്ച് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരിക്കുമ്പോഴും രാഷ്ട്രീയ ഭരണകൂടങ്ങള്‍ ഇവ കണ്ടില്ലെന്ന് നടിക്കുകയോ, ഇനിയും ആവിഷ്‌കരിക്കപ്പെട്ടിട്ടില്ലാത്ത കാലാവസ്ഥാ പ്രതിരോധ തന്ത്രങ്ങളെക്കുറിച്ച് വാചകമടിക്കുകയോ ചെയ്യുകയാണ്.

climate change

ആഗോള കാലാവസ്ഥാ വ്യതിയാനം ഇന്ത്യന്‍ മേഖലയില്‍ എന്ത്​ പ്രത്യാഘാതം സൃഷ്ടിക്കും എന്നതുസംബന്ധിച്ച് ഇന്ത്യയിലെ പ്രമുഖ ശാസ്ത്രസ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനങ്ങളുടെയും വിലയിരുത്തലുകളുടെയ