Monday, 18 October 2021

Memoir


Text Formatted

ലത ടീച്ചര്‍, സിലബസില്‍ ഇല്ലാത്ത ഒരു പാഠം

അകം തീരെ ദുര്‍ബലമായിരുന്ന ഒരു കാലത്ത് വീണുപോകാതെ എന്നെ അതിവേഗം മുമ്പോട്ട് ചലിപ്പിച്ചതിന് ലത ടീച്ചര്‍ക്ക് ഒരു സ്‌നേഹസല്യൂട്ട്...

Image Full Width
Image Caption
അത്തോളി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍
Text Formatted

‘ചന്ദ്രലത സി. ആര്‍
ചന്ദ്ര കോട്ടേജ്
നോര്‍ത്ത് പറവൂര്‍' 

ഈ അഡ്രസ്സിലേക്ക് എത്ര കത്തുകളാണ് തുരുതുരാ ഞാന്‍ എഴുതി അയച്ചിരുന്നതെന്ന് എനിക്കുതന്നെ അറിയില്ല. ജീവിതത്തില്‍ അതികഠിനമെന്ന് തോന്നിയിരുന്ന ഒരുതരം ഇരുട്ടിനെ ഞാന്‍ മറികടന്നത് ഇവര്‍ക്ക് ഇങ്ങനെ കത്തുകളെഴുതിയായിരുന്നുവെന്ന് പറയാതിരിക്കാന്‍ കഴിയില്ല.
ക്ലാസില്‍ പഠിപ്പിച്ചതിനേക്കാള്‍ തെളിച്ചമുള്ള പാഠങ്ങളായിരുന്നു എനിക്ക് ഇവരെഴുതിയിരുന്ന ഓരോ മറുപടികത്തും. ഞാന്‍ എന്നെ തന്നെ കണ്ടെടുത്തത്, എന്നെ വീണ്ടെടുത്തത് എല്ലാം സ്‌നേഹം നിറഞ്ഞ ഈ വാക്കുകളിലൂടെയായിരുന്നു. അകം തീരെ ദുര്‍ബലമായിരുന്ന ഒരു കാലത്ത് വീണുപോകാതെ എന്നെ അതിവേഗം മുമ്പോട്ട് ചലിപ്പിച്ചതിന് ലത ടീച്ചര്‍ക്ക് ഒരു സ്‌നേഹസല്യൂട്ട്...

പല ക്ലാസുകളിലായി നമ്മള്‍ പല വിഷയങ്ങളും പല അധ്യാപകരെയും പഠിക്കും. പഠിച്ച പാഠങ്ങള്‍ പലതും പരീക്ഷയോടെ ഇറങ്ങിപ്പോകുന്നതുപോലെ അധ്യാപകരും മനസ്സില്‍ നിന്ന് പടിയിറങ്ങിപ്പോകും. എന്നാല്‍ നമ്മുടെ ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങിയ ചിലരെ തിരിച്ചറിയാന്‍ നമുക്ക് കാലങ്ങള്‍ വേണ്ടിവരും. ഒരുപക്ഷേ, അവര്‍ എക്‌സ്ട്രാ ക്ലാസുകളെടുത്ത് സിലബസ് മുഴുവന്‍ കവര്‍ ചെയ്തവരോ എക്‌സാം ഓറിയന്റഡ് ആയി capsule കള്‍ തന്നവരോ ആയിരിക്കില്ല. എന്നാല്‍ ജീവിതത്തെ വിശാലമായ കാന്‍വാസില്‍ നോക്കിക്കാണാന്‍ പ്രചോദനം തന്നവരായിരുന്നു അവര്‍. 

വീടിനടുത്തുതന്നെയായിരുന്നു ഞാന്‍ പഠിച്ച യു. പി സ്‌കൂള്‍.
വെള്ളം കുടിക്കാനും മാങ്ങ പെറുക്കാനും പുളി പെറുക്കാനുമൊക്കെയായി സ്‌കൂളിലെന്നപോലെ തന്നെ ഞങ്ങളുടെ വീട്ടുമുറ്റത്തും പറമ്പിലുമൊക്കെ കുട്ടികളുണ്ടാവുമായിരുന്നു. അതുകൊണ്ട് ഒരു ദിവസം പോലും സ്‌കൂളില്‍ പോകാതിരിക്കാന്‍ കഴിയുമായിരുന്നില്ല. ‘കള്ളമടി' ടീച്ചര്‍മാരും കൂട്ടുകാരും കയ്യോടെ പിടിക്കും. അന്നൊക്കെ സ്‌കൂളില്‍ വാക്സിന്‍ എടുക്കുമായിരുന്നു. സൂചി പേടിച്ച് വയറുവേദന, തലവേദന എന്നൊക്കെ പറഞ്ഞ് വീട്ടില്‍ കിടന്ന എന്നെ ടീച്ചര്‍മാര്‍ കയ്യോടെ പൊക്കും. കാര്‍ത്യായനി ടീച്ചറും ഓമനേച്ചിയും രാധാമണി ടീച്ചറും വത്സല ടീച്ചറും പദ്മിനി ടീച്ചറുമെല്ലാം അന്ന് അമ്മയോളം തന്നെ അടുപ്പവും സ്‌