Tuesday, 29 November 2022

Second Wave of Covid-19


Text Formatted

ഒന്‍പതാം ഡല്‍ഹി

ഞാന്‍ ഈ കുറിപ്പെഴുതുമ്പോള്‍ ആയിരങ്ങള്‍ ഈ നഗരത്തില്‍ വിവിധ ആതുരാലയങ്ങളില്‍ ജീവവായുവിനുവേണ്ടി കേഴുകയാണ്. ഇന്ത്യയിലെ ഒരു രാഷ്ട്രീയബന്ദും സ്വാധീനിക്കാത്ത ഈ നഗരം തുഗ്ലക്കാബാദ് എന്ന പരാജിതനഗരം പോലെ ആളൊഴിഞ്ഞുകിടക്കുന്നു.

Image Full Width
Image Caption
ഡല്‍ഹി ശാന്തി മുകുന്ദ് ഹോസ്പിറ്റലിനു മുന്നിലെ നോട്ടീസ്‌
Text Formatted

1996 ലാണ് എന്റെ ഡല്‍ഹി വാസം തുടങ്ങുന്നത്.
അതായത് ഇരുപത്തഞ്ചുകൊല്ലങ്ങളായി ഇതെന്റെ പ്രധാന ജീവിതനഗരം.
ഇവിടെ വരുംമുമ്പേ കേട്ടിരിക്കുന്നു ചരിത്രഡല്‍ഹിയില്‍ എട്ടുനഗരങ്ങളുണ്ടെന്ന്. ചിലര്‍ പറയും ഏഴെന്ന്, മറ്റുചിലര്‍ പറയും അതിലും എത്രയോ കൂടുതലെന്ന്.
ഭൂമി തുരന്നുനോക്കി ചില ചരിത്രകാരന്മാര്‍ പറഞ്ഞു, പാണ്ഡവരുടെ ഇന്ദ്രപ്രസ്ഥം ഇവിടുത്തെ മറ്റൊരു നഷ്ടനഗരമാണെന്ന്.
ഭാരതവര്‍ഷം പോലും സമീപകാലം എന്നു കരുതുന്നവര്‍ ഡല്‍ഹിയില്‍ അതിലും പഴക്കം ആരോപിക്കും.

എന്നാല്‍ ഞാന്‍ ഡല്‍ഹിയില്‍ വരുമ്പോള്‍ പറഞ്ഞുകേട്ട നഗരങ്ങള്‍ ബ്രിട്ടീഷുകാര്‍ പണിത ന്യൂഡല്‍ഹി മാറ്റിനിര്‍ത്തിയാല്‍ പിന്നെ ഏഴായിരുന്നു.
പൃഥ്വിരാജ് ചൗഹാന്‍ എന്ന രജപുത്രന്റെ രാജധാനിയോട് ചേര്‍ന്നുണ്ടായ മെഹ്റോളി, ഡല്‍ഹി സുല്‍ത്താന്മാരുടെ ആദ്യനഗരം, പിന്നീടുവന്നത് അലാവുദ്ദീന്‍ ഖില്‍ജി പണിത സിരിനഗരം (അതിന്റെ പ്രാന്തങ്ങളിലാണ് ഞാന്‍ ഇപ്പോള്‍ താമസിക്കുന്നത്. ബാഗ്ദാദില്‍ നിന്നും ഡമാസ്‌കസില്‍ നിന്നും പണ്ഡിതന്മാര്‍ വന്നു താമസിച്ചിരുന്ന മതപാഠശാലയില്‍ ഞാന്‍ എന്നും രാവിലെ നടക്കാന്‍ പോകും. ആ എടുപ്പുകളുടെ ഒഴിഞ്ഞ ഇരുട്ടില്‍ ഒന്നില്‍ ഒരു പില്‍ക്കാല തുഗ്ലക് അന്തിയുറങ്ങുന്നു). മൂന്നാമത്തെ നഗരം തുഗ്ലക്കാബാദ് ആണ്...
ആളൊഴിഞ്ഞ, അരങ്ങൊഴിഞ്ഞ, കോട്ടക്കകത്ത് ഇപ്പോള്‍ ആടുകള്‍ മേയുന്നു.

ഞാന്‍ താമസിക്കുന്ന കോളനിയിലെ ഇരുന്നൂറുവീടുകളില്‍ എണ്‍പതുവീടുകളിലെങ്കിലും കുറഞ്ഞത് ഒരാള്‍ക്കെങ്കിലും കോവിഡ് ഉണ്ട്. ഇരുപത്തഞ്ചുകൊല്ലത്തെ എന്റെ ഡല്‍ഹി ഓര്‍മകളില്‍ ഈ നഗരത്തിന് ഇങ്ങനെ ഒരു സ്വത്വഭേദം ഇതിനുമുന്‍പ് കണ്ടിട്ടില്ല.

നാലാം നഗരം പഴയ രണ്ടു സുല്‍ത്താന്‍ നഗരങ്ങളെ ചേര്‍ത്തുകെട്ടി മുഹമ്മദ് ബിന്‍ തുഗ്ലക് പണിത ജഹന്‍പനായും(ലോകനഗരം), അഞ്ചാം ഡല്‍ഹിനഗരം ഫെറോസാബാദും ആണ്. അവിടെ ഇപ്പോള്‍ ഒരു ക്രിക്കറ്റ് മൈതാനവും ഒരു മസ്ജിദും ബാക്കി.
ആറാം നഗരം ദിന്‍പനാ അഥവാ വിശ്വാസത്തിന്റെ നഗരം.
ഹുമയൂണും പിന്നാലെ ഷേര്‍ഷാ സൂരിയും നിര്‍മിച്ചത്. ഏഴാം ന