Wednesday, 23 November 2022

ആത്മകഥ


Text Formatted

വെറും മനുഷ്യര്‍- 6

കണ്ണുകളില്‍ നിറയുന്നു സുലൈഖയുടെ ഉമ്മകള്‍

എന്റെ തല പിടിച്ചടുപ്പിച്ച് അവളെന്റെ കണ്ണുകളില്‍ ഉമ്മ തരും. എന്റെ ശ്വാസത്തിന്റെ താളം മാറും;  ‘‘അന്റെ കണ്ണിന് എന്ത് വെളിച്ചാണ് ചെക്കാ...''

Image Full Width
Image Caption
ചിത്രീകരണം: ദേവപ്രകാശ്
Text Formatted

ള്ളിക്കും ഞങ്ങളുടെ വീടിനും ഇടയില്‍ വേളിമലയിലേക്കുള്ള റോഡാണ്. 
കുത്തനെയുള്ള കയറ്റത്തിലാണ് വീട്. 
മണ്‍കട്ടകള്‍ കൊണ്ടുണ്ടാക്കിയ ഓലമേഞ്ഞ വീട്. 
വീടിന്റെ പിറകുവശത്തെ കരിമ്പാറയില്‍ ഒരു ഉറവയുണ്ട്. ഏത് കൊടിയ വേനലിലും അതില്‍ വെള്ളമുണ്ടാവും. ചൂട് കാലത്ത് തണുപ്പും തണുപ്പ് കാലത്ത് ചൂടുമുള്ള കരിമ്പാറയുടെ കണ്ണീരുറവ.

താഴെയുള്ള ഏഴ് വീട്ടുകാരും കുടിവെള്ളം എടുത്തത് ആ ഉറവയില്‍ നിന്നാണ്. നാലാമത്തെ വീടായിരുന്നു പൊട്ടേന്‍ കാക്കയുടെ വീട്. നിലമ്പൂരില്‍ നിന്ന് കുടിയേറിയതായിരുന്നു പൊട്ടേന്‍ കാക്ക. പൊട്ടേന്‍ കാക്കാക്ക് വേളിമല എസ്റ്റേറ്റില്‍ ജോലിയുണ്ടായിരുന്നു. മക്കളൊക്കെ മുതിര്‍ന്നപ്പോള്‍ മുത്ത രണ്ടാള്‍ക്കും എസ്റ്റേറ്റില്‍ ജോലി സംഘടിപ്പിച്ച് പൊട്ടേന്‍ കാക്ക തന്റെ ജീവിത സ്വപ്നമായ സൈക്കിള്‍ ഷോപ്പ് വീട്ട് മുറ്റത്ത് പണിതു.

ഞാന്‍ കാണുമ്പോള്‍ മൂപ്പരുടെ നെഞ്ചിലെ രോമങ്ങള്‍ പോലും നരച്ചിരുന്നു. പഞ്ഞിതൊപ്പി ധരിച്ച പോലെ തലയാകെ വെളുത്തിരുന്നു. പൊട്ടേന്‍ കാക്കയുടെ സൈക്കിള്‍ ഷോപ്പില്‍ നിന്നാണ് പെരുംചിലമ്പിലെ ടി. രാജേന്ദ്രറിന്റെയും ശങ്കറിന്റെയും ആരാധകര്‍ സൈക്കിള്‍ വാടകയ്ക്ക് എടുത്തത്. ഫുള്‍ സൈക്കിളും മുക്കാല്‍ സൈക്കിളും അര സൈക്കിളും മൂപ്പര്‍ വാടകയ്ക്ക് കൊടുത്തിരുന്നു.
ആ സൈക്കിളുകള്‍ ചവിട്ടി ഒരു തലമുറ മുഴുവന്‍ ഉയിരുള്ള വരൈ ഉഷയിലെയും, ഒരു തലൈ രാഗത്തിലേയും പ്രണയഗാനങ്ങള്‍ പാടി. ഡയലോഗുകള്‍ കാണാതെ പടിച്ച് മന്ത്രം പോലെ ഉരുവിട്ടു. ചെടയാറ്റിലെ വെള്ളത്തിലൂടെ കാമുകിമാരുടെ പേരെഴുതിയ കടലാസുതോണികള്‍ ഒഴുക്കിവിട്ടു. ചെടയാറിന്റെ ദൂരങ്ങളില്‍ എവിടെയൊക്കെയോ കാത്തിരുന്ന് കാമുകിമാര്‍ ആ പ്രണയത്തോണികള്‍ പിടിച്ചെടുത്ത് വായിച്ചു.

പൊട്ടേന്‍ കാക്കയുടെ മകളായിരുന്നു സുലൈഖ.

CYCLE