Sunday, 27 November 2022

Reading a Poet


Text Formatted

ഇടശ്ശേരിയുടെ സംക്രമണങ്ങള്‍

മലയാള കവിതയില്‍ ജീവിതത്തോട് ഇത്രയും അടുത്തു നിന്ന്, പ്രാകൃതത്വത്തെ പുണര്‍ന്ന് കവിത അതിനു മുമ്പ് സംസാരിച്ചിട്ടില്ല. 

Image Full Width
Image Caption
ഇടശ്ശേരി / Photos: edasseri.org
Text Formatted

പോകപോകടോ, നീയല്ല
ആ പ്രാകൃതനാണ് സാഹിത്യകാരന്‍
 
​​​​​​​എന്ന് വൈലോപ്പിള്ളി എഴുതുമ്പോള്‍ ഇടശ്ശേരി കുടിയിറക്കല്‍, ഇസ്‌ലാമിലെ വന്‍മല, പെങ്ങള്‍, കുറ്റിപ്പുറം പാലം, കറുത്ത ചെട്ടിച്ചികള്‍, മുഹമ്മദ് അബ്ദുറഹിമാന്‍ തുടങ്ങിയ അദ്ദേഹത്തിന്റെ പില്‍ക്കാലത്ത് പ്രഖ്യാതങ്ങളായ പല കവിതകളും എഴുതിക്കഴിഞ്ഞിട്ടുണ്ട്. വൈലോപ്പിള്ളിക്ക് ഇടശ്ശേരിയോടുണ്ടായിരുന്ന അഗാധമായ മമതയും വായ്പും കുടിയൊഴിക്കലിലെ ഈ രണ്ടു വരികള്‍ വായിക്കുമ്പോഴെല്ലാം മനസ്സില്‍ വന്നതെന്തുകൊണ്ടാണെന്നറിയില്ല. ഓര്‍ക്കുക, ഒരു പ്രകരണത്തില്‍ മനസ്സിലുണ്ടാവുന്ന ചില ആഴമേറിയ തോന്നലുകള്‍ മറ്റൊരു പ്രകരണത്തില്‍ കിറുകൃത്യമായി ഇണങ്ങിവരുന്നത് കാവ്യരചനയില്‍ മാത്രം സംഭവിക്കുന്ന അത്ഭുതമാണ്. അത്തരമൊരു സംഗതിയാണ് കുടിയൊഴിക്കലിലെ ആ രണ്ടു വരി. ഇന്ന് അതില്‍ ഇടശ്ശേരിയില്ല. പക്ഷേ അതെഴുതുമ്പോള്‍, വൈലോപ്പിള്ളി ഇടശ്ശേരിക്കായി മാറ്റിവെച്ച ഒരു കമൻറ്​; ഒരു പക്ഷേ ഒരേയൊരു കമന്റ്​, എടുത്ത് സങ്കടത്തോടെ ഇടം മാറ്റി ഉപയോഗിച്ചതായിരിക്കണം ആ രണ്ടു വരി. 

ചട്ടത്തില്‍ മെരുങ്ങുന്നതിനപ്പുറം സ്‌നേഹം കൊണ്ട് വിധേയനായ കൊമ്പന്‍, പാപ്പാന്റെ വിരല്‍ത്തുമ്പ് തുമ്പിയിലോ കൊമ്പിന്‍ തുമ്പിലോ തൊട്ടു നില്‍ക്കേ അലസ വിലാസിത മന്ദഗതിയില്‍ നടന്നു നീങ്ങും പോലെ വൈലോപ്പിള്ളിയോടൊപ്പം കവിത നടക്കും

വൈലോപ്പിള്ളിയ്ക്ക് ഇടശ്ശേരിക്കവിതയുടെ റസ്റ്റിക് പ്രതലത്തെ അത്രമേല്‍ ഇഷ്ടമായിരുന്നിരിക്കണം. ഒരിക്കല്‍ ഒരു വര്‍ത്തമാനത്തിനിടയില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി വൈലോപ്പിള്ളിയുടെ ജലസേചനം എന്ന കവിതയെക്കുറിച്ച് പറഞ്ഞതോര്‍ക്കുന്നു. ആ കവിതയില്‍ വൈലോപ്പിള്ളി യമുനാനദിയെ ‘കളിന്ദമഹര്‍ഷി തന്‍ കന്യ' എന്ന് വിശേഷിപ്പിച്ചിരുന്നു. പക്ഷേ അങ്ങനൊരു മഹര്‍ഷിയില്ല. പിന്നീട് വിഷ്ണുമാഷാണ് കളിന്ദപര്‍വ്വതത്തിന്റെ മകള്‍ എന്നയര്‍ത്ഥത്തില്‍  ‘കളിന്ദമഹാദ്രി തന്‍ കന്യ' എന്ന് ആ പ്രയോഗം തിരുത്തിയത്. അന്ന് വൈലോപ്പിള്ളി പറഞ്ഞതാണത്രെ,  ‘ഇടശ്ശേരിയ്ക്കാണെങ്കില്‍ ഈ തെറ്റ് പറ്റില്ല'. ഇടശ്ശേരിയില്‍ പ്രവര്‍ത്തിച്ചിരുന്ന ‘പ്രാകൃതത്വ'ത്തില്‍ വൈലോപ്പിള്ളിക്കുണ്ടായിരുന്ന വിശ്വാസമ