Thursday, 21 October 2021

അന്വേഷണ റിപ്പോർട്ട്


Text Formatted

‘സ്വയം വെറുത്ത് ഞാന്‍ കഴിച്ചുകൂട്ടിയ ദിനങ്ങള്‍'

കണ്‍വേര്‍ഷന്‍ തെറാപ്പി എന്ന കുറ്റകൃത്യം

തങ്ങളുടെ ലൈംഗികാഭിമുഖ്യത്തിന്റെയും ജെന്ററിന്റെയും പേരില്‍ കണ്‍വേര്‍ഷന്‍ തെറാപ്പി എന്ന നിയമ വിരുദ്ധ പ്രവൃത്തിക്ക് ഇരയാകുന്നവരുടെ ഞെട്ടിപ്പിക്കുന്ന അനുഭവങ്ങള്‍

Image Full Width
Image Caption
Photo: UN Independent Expert on Sexual Orientation & Gender Identity
Text Formatted

‘‘ഞാന്‍ പാപം ചെയ്തിരിക്കുന്നു. ഞാന്‍ ഒരു സ്വവര്‍ഗാനുരാഗിയാണ്. സ്വര്‍ഗരാജ്യം എനിക്ക് നിഷിദ്ധമാണ്. ജീസസ് എന്നെ വെറുക്കുന്നു''; തനിക്ക് നല്‍കപ്പെട്ട ചെറിയ കണ്ണാടിയിലേക്ക് നോക്കി പാപഭാരം പേറിയ മനസ്സോടെ ധ്യാനകേന്ദ്രത്തില്‍നിന്ന് പഠിപ്പിച്ച ആ പ്രാര്‍ത്ഥന അലക്‌സ് (യഥാര്‍ഥ പേരല്ല) ഉരുവിട്ടു.
​​​​​​​കോട്ടയം- ഏറ്റുമാനൂര്‍ ഹൈവേയില്‍ സ്ഥിതിചെയ്യുന്ന അടിച്ചിറയിലെ പരിത്രാന ധ്യാനകേന്ദ്രത്തില്‍ കണ്‍വേര്‍ഷന്‍ തെറാപ്പിക്ക് അഡ്മിറ്റ് ചെയ്യപ്പെട്ട 33 തടവുകാരില്‍ ഒരാളാണ് അലക്‌സ്. വിന്‍സന്‍ഷ്യന്‍ കോണ്‍ഗ്രിഗേഷന്‍ ഓഫ് ഇന്ത്യയാണ് 1990ല്‍ സ്ഥാപിതമായ ഈ ധ്യാനകേന്ദ്രത്തിന്റെ നടത്തിപ്പുകാര്‍. 
തന്റെയുള്ളില്‍ അന്തര്‍ലീനമായ സ്വവര്‍ഗ ലൈംഗികതയോടുള്ള ഭീതിയാണ് അലക്‌സിനെ പരിത്രാനയില്‍ കൊണ്ടെത്തിച്ചത്. 2019 ജൂലൈയില്‍ ഒരു സുഹൃത്തുവഴി അലക്‌സ് ഈ ധ്യാനകേന്ദ്രവുമായി ബന്ധപ്പെട്ടു. 21 ദിവസത്തെ കോഴ്‌സില്‍ ചേരാന്‍ അനുവദിക്കുകയും ധ്യാനകേന്ദ്രത്തിലേക്ക് വരുമ്പോള്‍ ഒരു ബൈബിളും, നോട്ടുബുക്കും ഒരു വെള്ളഷര്‍ട്ടും കൊണ്ടുവരാന്‍ ആവശ്യപ്പെടുകയും ചെയ്തു. 

അവര്‍ ഞങ്ങളുടെ ലൈംഗിക മുന്‍ഗണനകളെക്കുറിച്ചും ലൈംഗിക രീതികളെക്കുറിച്ചും സംസാരിക്കുകയും ലെസ്ബിയന്‍, പോണ്‍ വീഡിയോകള്‍ കാണാന്‍ ഉപദേശിക്കുകയും ചെയ്യും.

ധ്യാനകേന്ദ്രത്തില്‍ നിന്ന് കുറച്ചകലെ ആള്‍ത്താമസമില്ലാത്ത സ്ഥലത്തെ ഒരു ഓഡിറ്റോറിയത്തിലായിരുന്നു രഹസ്യസ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്വവര്‍ഗ ലൈംഗികതാ പരിവര്‍ത്തന കേന്ദ്രം എന്ന് അലക്‌സ് പറഞ്ഞു. 25,000 രൂപ ഫീസടച്ച് സമ്മതപത്രത്തില്‍ ഒപ്പിട്ട് അദ്ദേഹത്തെ ഓഡിറ്റോറിയത്തിലേക്ക് കൊണ്ടുപോയി. ""ഞങ്ങളുടെ പേര്, പ്രായം, സ്ഥലം, ലൈംഗിക ആഭിമുഖ്യം (സ്വവര്‍ഗാനുരാഗി/ ബൈസെക്ഷ്വല്‍) എന്നിവ പറഞ്ഞുകൊണ്ടായിരുന്നു പരിചയപ്പെടുത്തല്‍ സെഷന്‍. "ഞാന്‍ ഒരു പാപിയാണ് എന്നുറക്കെ പറഞ്ഞുകൊണ്ടാണ് സംഭാഷണം അവസാനിപ്പ