Tuesday, 19 October 2021

നോവല്‍


Text Formatted
3am
Image Full Width
Image Caption
ചിത്രീകരണം: ശ്രീജിത്ത് പി.എസ്.
Text Formatted

അധ്യായം പത്ത്: ജലത്തിന്‍ ചില്ലുജാലകങ്ങളിളക്കുമീയുഭയജീവികള്‍

സോഡാ സര്‍ബത്തുകളോടുള്ള തന്റെ പ്രിയം മേരി ചെറുതിലേ തിരിച്ചറിഞ്ഞു. കണ്ണടച്ച് സര്‍ബത്ത് വലിച്ച് കുടിക്കുമ്പോള്‍ നാവില്‍ പൊട്ടിപ്പടരുന്ന കാര്‍ബണ്‍ ചോളപ്പൊരികള്‍ക്കിടക്ക് പല്ലുകളില്‍ കുടുങ്ങാന്‍ സാധ്യതയുള്ള ചെറുനാരങ്ങയുടെ അല്ലികള്‍, ഇളകിയ പല്ലുകള്‍ പോലെ നുണയുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ ആനന്ദമെന്ന് അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ അവള്‍ക്ക് തോന്നി. എന്നാലങ്ങനെയല്ല ജീരക സോഡാ കഴിച്ച് ഗ്യാസ് വായില്‍ക്കൂടെയും മൂക്കില്‍ കൂടെയും വായുവിലേക്ക് പറത്തി വിടുന്നതാണ് അതിലും സുഖം അതല്ല പല്ലുകള്‍ക്കിടയില്‍ പറ്റിയ മാംസക്കഷ്ണങ്ങള്‍ ഉമിനീരുപയോഗിച്ച് മണിക്കൂറുകള്‍ നീണ്ട പ്രയത്‌നത്തിനു ശേഷം വീണ്ടെടുത്ത് പിന്നേയും വിഴുങ്ങുന്നതാണ് ശരിക്കും രസം എന്നിങ്ങനെ ഒരോരോ  ഇടവേളകളില്‍ മേരി സുഖത്തെ പുനര്‍നിര്‍വചിച്ചുകൊണ്ടിരുന്നു. 

വലിയ താമസം കൂടാതെ പോസ്റ്റാഫീസ് കവലയില്‍ ആറു മരണങ്ങളുടെ ചരിത്ര പ്രധാനമായ ജാഥ നടന്നു. പോസ്റ്റാഫീസ് കവലയില്‍ നിന്നും ഏഴു കിലോമീറ്റര്‍ അകലെയുള്ള റബര്‍ തോട്ടങ്ങളും കുരുമുളകുതോപ്പുകളും നിറഞ്ഞ താഴ്വരയായിരുന്നു ഹാരിസണ്‍ എസ്റ്റേറ്റ്. പോസ്റ്റാഫീസുമായി താരതമ്യം ചെയ്യുമ്പോള്‍ തികച്ചും അപരിഷ്‌കൃതമായിരുന്നു അവിടം. തദ്ദേശവാസികള്‍ മിക്കവരും ആദിവാസികള്‍. അവര്‍ തന്നെയായിരുന്നു ഹാരിസണ്‍ എസ്റ്റേറ്റ് തൊഴിലാളികള്‍. മേരിയുടെ അപ്പാപ്പനെ പോലുള്ള, വല്യപ്പനെ പോലുള്ളവര്‍ സൂപ്പര്‍വൈസറായി അവരെ നിയന്ത്രിക്കുവാന്‍ ചുമതലയേറ്റു.

തൊഴിലാളികളുടെ വേതനതര്‍ക്കത്തിലും ചൂഷണത്തിനെതിരെയുള്ള സമരത്തിലും ഇടപെട്ടുകൊണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടി രഹസ്യമായി അവിടെ നിലനിന്നിരുന്നതായി തോരന്‍കിളി അപ്പനോട് പറയുന്നത് മേരി കേട്ടിരുന്നു. തോരന്‍കിളി അപ്പനു വാഴക്കന്നു കൊടുക്കാന്‍ വന്നതായിരുന്നു. തോരന്‍കിളിയെ കണ്ടാല്‍ വെയിലേറ്റ വയലറ്റു നിറമേയെന്ന് വിളിച്ചു പോകും. വെറ്റില കൃഷിക്കൊപ്പം പറമ്പില്‍ ബാക്കിയുള്ള സ്ഥലങ്ങളില്‍ ഒന്ന് രണ്ട് വാഴകള്‍ കൂടി നടുവാന്‍ അപ്പന്‍ തോര