Monday, 18 October 2021

ക്ലാസ്റൂം ഓര്‍മകള്‍


Text Formatted

ആ കെട്ടിപ്പിടുത്തം ഇംഗ്ലീഷിൽ എന്നെ ജയിപ്പിച്ചു

ഇംഗ്ലീഷ് പീരിയഡില്‍ മീനാക്ഷി ടീച്ചര്‍ വരുമ്പോഴെങ്ങാനും ചെറിയ ചാറ്റല്‍ മഴ പെയ്താല്‍ ഞാന്‍ കുടയുമെടത്ത്​ ഓടിച്ചെല്ലും, ചൂടിക്കാന്‍.

Image Full Width
Image Caption
മീനാക്ഷി ടീച്ചർ
Text Formatted

ഠിനമായ സ്നേഹത്താല്‍ ഉലഞ്ഞുപോയ മനസ്സുമായി വേലൂര്‍ ഹൈസ്‌കൂളിന്റെ പടിയിറങ്ങുമ്പോള്‍ മനസ്സ് മുഴുവനും എന്നെ ഇംഗ്ലീഷ് പഠിപ്പിച്ച മീനാക്ഷി ടീച്ചര്‍ ആയിരുന്നു.

വേലൂര്‍ ആര്‍.എസ്.ആര്‍.വി.എച്ച്.എസില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് മീനാക്ഷിടീച്ചര്‍ സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപികയായി വരുന്നത്. അത് ക്ലാസില്‍ ചര്‍ച്ചയായിരുന്നു. സാധാരണ എല്ലാ അധ്യാപകരും കൈയിലൊരു ചൂരലും കൊണ്ടാണ് വരാറ്. പക്ഷെ മീനാക്ഷി ടീച്ചര്‍ വടിയില്ലാതെ നിറഞ്ഞ ചിരിയോടെ വന്നു കയറിയപ്പോള്‍ എല്ലാ കുട്ടികളും ഒരുമിച്ച് വലിയ ശബ്ദത്തില്‍ ഗുഡ് മോണിങ് ടീച്ചര്‍ എന്ന് പറഞ്ഞു. അതുകേട്ട് ചിരിച്ച് ചെവിപൊത്തി നിന്ന ടീച്ചറെ ഇപ്പോഴും കണ്മുന്നില്‍ കാണാം.

ആയിടക്കാണ് സ്‌കൂളില്‍ യൂത്ത് ഫെസ്റ്റിവല്‍ അരങ്ങേറിയത്.
ഞാന്‍ ഒരുവിധം എല്ലാ പാട്ടിനങ്ങളിലും മത്സരിക്കാനുണ്ടായിരുന്നു.
അന്നത്തെ കാലത്ത് സ്‌കൂളില്‍ ഗാനമേള മത്സരം ഉണ്ടായിരുന്നു. പക്ഷെ പെണ്‍കുട്ടികള്‍ പങ്കെടുക്കാറില്ല. കാരണം തബല, കീബോര്‍ഡ്, ഡ്രംസ് ഇതൊന്നും അന്ന് പെണ്‍കുട്ടികള്‍ വായിക്കുന്നത് കുറവാണ്. ഞാനാണെങ്കില്‍ മലയാളം, ഹിന്ദി, ഇംഗ്ലീഷ്, സംസ്‌കൃതം എന്നീ വിഷയങ്ങളില്‍ പദ്യം ചൊല്ലലിനും ലളിതഗാനം, ശാസ്ത്രീയ സംഗീതം, സംഘഗാനം, ദേശഭക്തിഗാനം, ഗാനമേള, എന്നിവയിലും മത്സരത്തിനുണ്ട്. കൂടാതെ, തിരുവാതിര കളിക്കുന്ന കുട്ടികള്‍ക്കും സംഘനൃത്തത്തിനുള്ള കുട്ടികള്‍ക്കും പിന്നണി പാടാനും ഒക്കെയായി ആകെ ജഗപൊക.

ഞാന്‍ പഠിച്ചില്ലെങ്കില്‍ ടീച്ചറിന്റെ സ്നേഹം നഷ്ടപ്പെടുമോ എന്ന് ആകുലപ്പെട്ട് അതുവരെ കാര്യമായി ഒന്നും പഠിക്കാതിരുന്ന, എന്നും തല്ലു വാങ്ങിയിരുന്ന പുഷ്പവതി എന്ന കുട്ടി ഇംഗ്ലീഷ് മെനക്കെട്ട് പഠിക്കാന്‍ തുടങ്ങി.

ഇതിലൊക്കെ നല്ല മിടുക്ക് കാണിച്ചിരുന്ന ഞാന്‍ നല്ല ഒന്നാംതരം പഠിക്കാത്ത കുട്ടിയുമായിരുന്നു. അങ്ങനെ മത്സരങ്ങള്‍ പൊടിപൊടിക്കുന്നു. മൂവ്വായിരത്തോളം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളാണ്, കുട്ടികളും കുടുംബാംഗങ്ങളും നാട്ടുകാരും എല്ലാം കാണികളായി സ്‌കൂള്‍ മുറ്റം നിറഞ്ഞിരിക്കുന്നു.
ഓരോ ഐറ്റവും കഴിയുന്നു.. അവസാനം ഗാനമേള...
കര്‍ട്ടന്‍ പൊങ്ങുന്നതിനു മുന്‍