Tuesday, 19 October 2021

സാഹിത്യം


Text Formatted

സരസ്വതിയമ്മയുടെ രക്​തം എന്റെ രക്​തമാണ്​, നമ്മൾ എല്ലാവരുടേയും

​​​​​​കൂടുതൽ കൂടുതൽ വായിക്കുന്തോറും , സ്വന്തം മനസിലേക്ക്, സ്ത്രീസത്തയിലേക്ക്, ആത്മാഭിമാനത്തിലേക്ക് നമ്മളെ മുക്കിത്താഴ്ത്തുന്നു സരസ്വതി അമ്മ

Image Full Width
Image Caption
തനൂജ ഭട്ടതിരി
Text Formatted

1940, തിരുവനന്തപുരം പട്ടണം...
ഒരു കോളേജ് വിദ്യാർഥിനി, ചങ്ങമ്പുഴയെ പട്ടാപ്പകൽ നടുറോഡിൽ തടഞ്ഞുനിർത്തി ജനമധ്യത്തിൽ ചോദ്യം ചെയ്യുന്നു:  ""നിങ്ങളെഴുതിയ രമണൻ സ്ത്രീജാതിയെ എത്രമാത്രം അവഹേളിക്കുന്നതാണെന്നറിയാമോ? അറിയില്ലെങ്കിൽ കൃത്യമായി അതു ബോധ്യപ്പെടുത്തിത്തരാം. ധൈര്യമുണ്ടേൽ വീട്ടിലേക്ക് വാ...''
ഈ ധൈര്യം കാണിച്ച സ്ത്രീ ആരായിരിക്കും?
ആ എഴുത്തുകാരിയാരായിരിക്കും?
മലയാളികളായ മലയാളികളൊക്കെ, അതിൽത്തന്നെ അക്ഷരമറിയാവുന്നവരും, അറിയാത്തവരും, ചങ്ങമ്പുഴയുടെ രമണനിലെ വരികൾ ചൊല്ലി നടന്ന കാലം.. ചങ്ങമ്പുഴ, വായനക്കാരുടെ ഹൃദയത്തിൽ കുടിവെച്ച് താമസിക്കുന്ന കാലം.

എന്റമ്മേ! ഞാൻ അന്ന് അതു വായിച്ചു ഞെട്ടിയിരുന്നു.
അധികാരം കൊണ്ടും പ്രശസ്തി കൊണ്ടും തന്നെക്കാൾ മുകളിൽ നിൽക്കുന്നവർക്കെതിരെ ഒരു വാക്ക് പോലും പറയാൻ ചില്ലറ ധൈര്യം പോരല്ലോ!പ്രത്യേകിച്ചും ഒരു പുരുഷനെതിരെ സ്ത്രീയാവുമ്പോൾ...
ഇന്നും ഒരു പുരുഷനെ വീട്ടിലേക്ക് ക്ഷണിച്ചാൽ ഒറ്റ അർത്ഥം മാത്രം കാണുന്ന ലോകത്ത് മറ്റൊന്നും നോക്കാതെ വെല്ലുവിളി നടത്താൻ കാണിച്ച ആ ചങ്കൂറ്റത്തെ ഞാൻ അഭിനന്ദിച്ചുപോയി!
ഈ എഴുത്തുകാരിയെ, അന്നുമുതലാണ് ഞാൻ കൂടുതൽ വായിച്ചുതുടങ്ങിയത്.
സാക്ഷാൽ കെ. സരസ്വതിയമ്മ!
അവരായിരുന്നു ആ എഴുത്തുകാരി!

ലളിതാംബിക അന്തർജനത്തിന്റെ ഓർമകളിൽ കൂടിയാണ് എഴുത്തുകാരിയല്ലാത്ത സരസ്വതിയമ്മയെ ഞാൻ അറിയുന്നത്. അവിടെ നിന്നറിഞ്ഞ അവരുടെ വ്യക്തിത്വമാണ് ആ രചനകളിലേക്കെന്നെ അടുപ്പിച്ചത്. ചങ്ങമ്പുഴക്കന്ന്‌ ആ വെല്ലുവിളി തമാശയായിക്കണ്ട് അവഗണിക്കാനായി. പക്ഷെ പ്രശസ്തനായ ചങ്ങമ്പുഴയ്ക്ക് "ചെക്ക് ' പറയാൻ അന്നൊരു പെണ്ണുണ്ടായിരുന്നു എന്നതാണെന്നെ അത്ഭുതപ്പെടുത്തിയത്. ഒരു വലിയ ചർച്ചാ വിഷയമായിരുന്നു ഈ സംഭവം അന്ന്.

LALITHAMBIKA