Saturday, 23 October 2021

തെരഞ്ഞെടുപ്പ് ഫലവും സ്ത്രീകളും


Text Formatted

പിണറായി വീട്ടിലെത്തി, സ്ത്രീകള്‍ സ്വതന്ത്ര വോട്ടര്‍മാരായി

പ്രകൃതിദുരന്തങ്ങളില്‍ നന്നായി നയിച്ച മുഖ്യമന്ത്രി എന്നതിനേക്കാള്‍ പ്രകൃതിദുരന്തങ്ങള്‍ ഇല്ലാതാക്കാന്‍ മുന്‍കൈയെടുത്ത മുഖ്യമന്ത്രി എന്ന പേരില്‍ പിണറായി അറിയപ്പെട്ടിരുന്നെങ്കില്‍!

Image Full Width
Image Caption
പിണറായി വിജയന്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ
Text Formatted

തത്തെ കൂട്ടുപിടിച്ച രാഷ്ട്രീയക്കാരോടും രാഷ്ട്രീയം കളിക്കാന്‍ വന്ന മതനേതാക്കളോടും കേരളം ഒരുപോലെ പറഞ്ഞു; കടക്ക് പുറത്ത്!
പാലക്കാട്ട് യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ ബി.ജെ.പിയിലെ ഇ. ശ്രീധരനെ തോല്‍പ്പിച്ചപ്പോള്‍ കോണ്‍ഗ്രസുകാര്‍ക്കൊപ്പം സഖാക്കളും കയ്യടിച്ചെങ്കില്‍ അത് മതേതര കേരളത്തിനു കൊടുക്കേണ്ട കൈയടി...
ചില മാധ്യമങ്ങള്‍ പലതരം തോന്യാസങ്ങളും മണ്ടത്തരങ്ങളും പറഞ്ഞിട്ടും പിണറായി ഇമ്മാതിരി ജയിച്ചെങ്കില്‍ അത് ജനങ്ങളെ ഊശിയാക്കാമെന്നു കരുതിയ മാധ്യമങ്ങളുടെ നാണംകെട്ട പരാജയം. അത്തരം മാധ്യമങ്ങളെപ്പറ്റി പിണറായി, വിജയത്തിനുശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞപ്പോള്‍,  "അത് മറ്റേതോ മാധ്യമങ്ങളെപ്പറ്റിയാണെന്നതുപോലെ' അതും breaking news ആയി കൊടുക്കേണ്ടിവന്നത് അവരുടെ ദുര്യോഗം. പിണറായി തരംഗത്തിലും വടകരയില്‍ കെ.ക. രമ ജയിച്ചെങ്കില്‍ അത് കേരളം ചിലതൊന്നും മറക്കില്ല എന്ന ഓര്‍മപ്പെടുത്തല്‍. കേരളം ലോകത്തിനൊപ്പം അതിജീവനത്തിനായുള്ള ഏറ്റവും വലിയ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സമയത്ത് വായീത്തോന്നീത് കോതക്കുപാട്ട് എന്നപോലെ പലപ്പോഴും അസഹ്യമാംവിധം ബഹളം ഉണ്ടാക്കിക്കൊണ്ടിരുന്നവര്‍ക്ക്, ഇനിയും ബഹളം വക്കുന്നതിനുമുമ്പ് ഒന്നാലോചിക്കേണ്ടിവരുമെന്നുള്ളത് ജനം പഠിപ്പിച്ച വലിയ പാഠം. പിന്നെ ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പെങ്കിലും ജയിക്കാതെ കേന്ദ്രമന്ത്രിയായാല്‍ ഒരുകാലത്തും ജനങ്ങളുടെ മനസ്സ് മനസ്സിലാകില്ല എന്നത് വലിയ സത്യം.

കേരളം ഇതുവരെ കാണാത്ത അഞ്ചുവര്‍ഷങ്ങള്‍, ആ അഞ്ചുവര്‍ഷങ്ങളിലും തളരാതെ മുന്നില്‍നിന്നു നയിച്ച അമരക്കാരന്‍, ഭക്ഷണക്കിറ്റ്... ഇങ്ങനെ പിണറായിയുടെ തകര്‍പ്പന്‍ രണ്ടാം വരവിന് നമ്മള്‍ ചര്‍ച്ച ചെയ്തു പഴകിയ അനവധി കാരണങ്ങളുണ്ട്. ഒപ്പം, അറിയാതെയാണെങ്കില്‍ക്കൂടി പിണറായി വിജയന്‍ നിര്‍വ്വഹിച്ച ചരിത്രപരമായൊരു ദൗത്യമുണ്ട്.