Tuesday, 19 October 2021

ദൃക്സാക്ഷ്യം


Text Formatted

രണ്ട് 

ആഹിര്‍ ഭൈരവിയുടെ നെടുവീർപ്പുകൾ

ഇന്ന് നമ്മുടെ കാതുകള്‍ വെറും അരനൂറ്റാണ്ടുമുമ്പ് സങ്കല്പിക്കാനാവാത്തത്ര നാദവൈവിധ്യം അനുഭവിക്കാന്‍ തക്ക സ്വാതന്ത്ര്യം നേടിയിരിക്കുന്നു. ഈ പരിണാമത്തിന്റെ ഒരുവശത്ത്​ വിശ്വപ്രസിദ്ധമായ ഒരു വിഗ്രഹരൂപം- പണ്ഡിറ്റ്​ രവിശങ്കർ. അദ്ദേഹവുമായി മൂന്നുതവണ നടത്തിയ അഭിമുഖങ്ങളുടെ ഓർമക്കുറിപ്പ്​​

Image Full Width
Image Caption
പണ്ഡിറ്റ്​ രവിശങ്കർ വുഡ്സ്റ്റോക്ക് ഫെസ്റ്റിവലില്‍ (1969) / Photo: Wikimedia Commons
Text Formatted

വോളം അസ്ഥാനങ്ങളില്‍ ആരോപിച്ച് അര്‍ത്ഥം ഉലഞ്ഞുപോയ പദമാണ് ജീനിയസ്, എങ്കിലും...
കൊമ്പത്തൊരു തുമ്പി പിടിപ്പിച്ച് മാറോടടുക്കിയ സിത്താര്‍.
ഇടനെഞ്ചിലെ വൈദ്യുതി അതിലേയ്ക്ക് പകര്‍ന്നാടി നിലച്ച വിരലുകള്‍.
എല്ലാത്തിനും കളിത്തൊട്ടിലായി ചരണം പിരിച്ചുചേര്‍ത്ത മടിത്തലം.
ദാ, ഇപ്പഴങ്ങട്ട് കുശലം പറഞ്ഞുപിരിഞ്ഞ ആഹിര്‍ ഭൈരവിയുടെ നെടുവീര്‍പ്പേറ്റ് വിരിഞ്ഞുപോയ പുഞ്ചിരി.
വിശ്വപ്രസിദ്ധമായ ഈ വിഗ്രഹരൂപത്തിന് ഒറ്റവാക്കുപറയാന്‍ ഒഴിവുരാശിയില്ല. അതുകൊണ്ട്, ക്ലീഷേ തന്നെ തല്‍ക്കാലം അഭയം: രവിശങ്കര്‍, ജീനിയസ്. 

അതിന്റെ ചലനലീല അടുത്തറിയാന്‍ നടത്തിയ പരിശ്രമത്തിന് അടരുകള്‍ പലതുണ്ട്. ഉണ്ടായിപ്പോയതാണ്.
പന്ത്രണ്ടു കൊല്ലത്തിനിടെ മൂന്നു കൂടിക്കാഴ്ചകള്‍, ഓരോന്നും പ്രകോപിപ്പിച്ചുണര്‍ത്തിയ ഗൃഹപാഠങ്ങള്‍.
ശരിക്കുമൊരു പുതിയ വിദ്യാഭ്യാസം.
അതെല്ലാം ചേര്‍ത്താലും രവിശങ്കര്‍ പഠനത്തില്‍ കഷ്ടിയൊരു പ്രീഡിഗ്രി പോലുമാവില്ല. എന്നിട്ടുമീ പിന്‍പറ്റല്‍?
ജീനിയസ് ഒരുന്മത്ത പ്രലോഭനമാണ്.
അറിയുന്തോറും ശിഷ്ടം പെരുകിവരുന്ന മിശ്രഭിന്നം. 

ray
സത്യജിത്ത് റായ്, രവിശങ്കര്‍. ‘പാഥേര്‍ പാഞ്ചാലി’യുടെ സൗണ്ട് പ്രൊഡക്ഷനുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ (1955) / Photo: Wikimedia Commons

പോയ നൂറ്റാണ്ടിന്റെ അങ്ങേത്തലയ്ക്കല്‍, കാശിയില്‍ തുടങ്ങി ഈ നൂറ്റാണ്ടിന്റെ പന്ത്രണ്ടാം കൊല്ലം കാലിഫോര്‍ണിയയില്‍ അവസാനിച്ച ആ ജന്മത്തിന്റെ ഏതു