Monday, 18 October 2021

ആത്മകഥ


Text Formatted

എഴുകോണ്‍- 24

‘പൗരര്‍'  അപരര്‍ ആകുന്നിടത്ത്

മനുഷ്യര്‍ അല്പത്തങ്ങള്‍ കാണിക്കുമ്പോള്‍, അത് ഹാസ്യമായി ആസ്വദിക്കാന്‍ പഠിച്ചാല്‍ ഏതു കരിയറും രസകരമായി കുറെ കാലം മുന്നോട്ടു കൊണ്ടുപോകാം.

Image Full Width
Image Caption
ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ കോളേജ് പൂനെ / Photo: Wikimedia Commons
Text Formatted

പൂനയിലെ ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ കോളേജില്‍ ഞങ്ങളുടെ ​ക്ലാസ്​മേറ്റായിരുന്ന ഡോ. ഉമ പഠിക്കുന്നുണ്ടായിരുന്നു. ഉമയുടെ ഭര്‍ത്താവ് വേണുഗോപാല്‍ അവിടെ അന്ന് മേജര്‍ ആണ്. ഒഴിവുള്ള പോസ്റ്റ് ഗ്രാജുവേഷന്‍ സീറ്റുകളിലേക്ക് എന്‍ട്രന്‍സ് പരീക്ഷ കൂടാതെ, എം.ബി.ബി.എസിന് ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ അഡ്മിഷന്‍ കിട്ടുമെന്ന് ഉമ ഞങ്ങളെയൊക്കെ അറിയിച്ചു. എന്‍ട്രന്‍സ് പരീക്ഷയില്‍ നിന്ന് മോചനം കിട്ടുമല്ലോ എന്നോര്‍ത്ത് ഞാന്‍ സന്തോഷിച്ചു. അപേക്ഷ അയക്കുകയും അഡ്മിഷന്‍ കിട്ടുകയും ചെയ്തു. 
ട്രെയിന്‍ ഒന്നും ബുക്ക് ചെയ്യാനുള്ള സമയം ഉണ്ടായിരുന്നില്ല. സങ്കടത്തോടെ ഇ.എസ്.ഐ. ആശുപത്രിയോട് വിട പറഞ്ഞു. ബസ്സില്‍ കയറി മൈത്രേയനോടും കനിയോടുമൊപ്പം പൂനയിലേക്കു തിരിച്ചു.

തണുപ്പ് കാലമായതുകൊണ്ട് ഉമയുടെ വീട്ടിലെത്തിയ പാടെ കമ്പിളിപ്പുതപ്പിനടിയില്‍ കയറി ഉറങ്ങി ക്ഷീണം മാറ്റി. എല്ലാവരെയും സ്വന്തം പോലെ കരുതുന്ന ആളാണ് ഉമ. ക്ലാസ്‌മേറ്റ്‌സിനിടയില്‍ വളരെ പോപ്പുലര്‍ ആയ ചുരുക്കം പേരില്‍ ഒരാള്‍. അവിടെ ഉണ്ടായിരുന്ന കാലമത്രയും ഇടക്ക് കൂടെ പോയി താമസിക്കാനും എല്ലാ കാര്യങ്ങള്‍ക്കും ആശ്രയിക്കാനും ഉണ്ടായിരുന്നത് ഉമയാണ്. ഒരു വർഷം മുമ്പ് തന്നെ ഉമ അവിടെ ഒഫ്താല്‍മോളജി (ophthalmology) കോഴ്‌സിന് ചേര്‍ന്നിരുന്നു. കൂടെ കേരളത്തില്‍ നിന്നും ഞങ്ങളുടെ ക്ലാസ്‌മേറ്റ്‌സ് ഉള്‍പ്പെടെ മറ്റു മലയാളികളുമുണ്ട്. ഞാന്‍ കമ്മ്യൂണിറ്റി മെഡിസിന്‍ തന്നെയാണ് ആദ്യത്തെ ചോയ്‌സ് ആയി ആവശ്യപ്പെട്ടിരുന്നത്. അത് തന്നെ ലഭിക്കുകയും ചെയ്തു.

പോകുന്നതിനു മുമ്പ്, എനിക്ക് ജയശ്രീച്ചേച്ചി ഇല്ലാതെ പറ്റില്ല എന്ന് ഒരു പ്രാവശ്യം കനി പറഞ്ഞെങ്കിലും മൈത്രേയനോടൊപ്പം സന്തോഷത്തോടെ തന്നെ അവള്‍ തിരിച്ചുപോയി..

സൈക്യാട്രിയും ഡെർമറ്റോളജിയും എനിക്കിഷ്ടമായിരുന്നു. 
അവിടുത്തെ ഇന്റര്‍വ്യൂ ഒരാഴ്ചയിലധികം നീണ്ടുനില്‍ക്കുന്നതായിരുന്നു. പ്രധാനമായും മെഡിക്കല്‍ ചെക്ക് അപ് ആണ്. അവിടെ പഠിക്കുന്നവര്‍ പുറത്