Monday, 18 October 2021

ഇടതുപക്ഷം


Text Formatted

പുതിയ ഇടതുപക്ഷ സര്‍ക്കാറിന് ബംഗാളില്‍നിന്ന് പാഠങ്ങളുണ്ട്

പാര്‍ട്ടി എന്ന നിലയ്ക്ക് എങ്ങനെയാണ് ജനങ്ങളെ അണിനിരത്തി സര്‍ക്കാറിനെ തിരുത്തേണ്ടത് എന്നതിന്റെ രാഷ്ട്രീയമായി ശരിയായ രീതി അവലംബിക്കാന്‍ കേരളത്തില്‍ സി.പി.എമ്മിന് കഴിഞ്ഞിട്ടുണ്ട് 

Image Full Width
Image Caption
പിണറായി വിജയന്‍
Text Formatted

1957ല്‍ ഇ.എം.എസിന്റെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നു എന്നത് ഒരു ചരിത്രമാണ്. അതിനുസമാനമാണ് ഇത്തവണ ഇടതുപക്ഷത്തിന് തുടര്‍ഭരണം സാധ്യമാക്കിയ വിജയം. ഈ വിജയത്തോടെ കേരളത്തിന്റെ രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങളുണ്ടാകാന്‍ പോകുകയാണ്. ഈ വിജയത്തിനിടയാക്കിയ ചില രാഷ്ട്രീയ സാഹചര്യങ്ങളുണ്ട്. അവയെ വിശാലമായി തന്നെ വിശകലനം ചെയ്യേണ്ടതുണ്ട്.

വിജയഘടകങ്ങൾ: 
​​​​​​​ഒന്ന്​: വികസന നയം

ഒന്നാമത്തെ ഘടകം, വികസന നയമാണ്.
ലോകത്താകെ, മുതലാളിത്ത രാജ്യങ്ങള്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയിലാണ്. ഈ ലോക മുതലാളിത്ത പ്രതിസന്ധി മുപ്പതുകളിലെ മഹാമാന്ദ്യത്തെപ്പോലെ ഒരു വ്യവസ്ഥാ പ്രതിസന്ധിയാണ്. അത് ലോകത്തിന്റെയാകെ രാഷ്ട്രീയത്തെ വന്‍തോതില്‍ സ്വാധീനിക്കുകയും മാറ്റിമറിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. കൂടുതല്‍ വലിയ മാറ്റങ്ങളിലേക്കാണ് അത് പോകുന്നത്. ഈ പ്രതിസന്ധി മൂലം, ഇന്ത്യയിലും കേരളത്തിലും നടപ്പാക്കിക്കൊണ്ടിരിക്കുന്ന ആഗോള സാമ്പത്തിക നയങ്ങള്‍ കടുത്ത വെല്ലുവിളി നേരിടുന്നു. ഉദാരവല്‍ക്കരണ നയങ്ങള്‍  അവയുടേതായ പ്രത്യാഘാതങ്ങള്‍ മൂലം ജനങ്ങളില്‍നിന്ന് വന്‍ എതിര്‍പ്പ് നേരിടുകയാണ് ഇന്ത്യയില്‍. കേരളത്തിന്റെ സവിശേഷ സാഹചര്യത്തില്‍, ഉദാരവല്‍ക്കരണ നയങ്ങള്‍ വലിയ പരാജയം നേരിടുകയുമാണ്. ഈ അവസ്ഥയില്‍ കേരളത്തിലെ സര്‍ക്കാര്‍ സാമ്പത്തിക പ്രയാസം അനുഭവിക്കുന്നുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. നമ്മുടെ ചെലവും വരവും പരിശോധിച്ചാല്‍, റവന്യൂ ചെലവിനുള്ള തുക പോലും വരുമാനമായി ലഭിക്കുന്നില്ല. 

പ്രസ്ഥാനവും വ്യക്തിയും തമ്മിലുള്ള വൈരുധ്യാത്മക ബന്ധത്തെയും അതില്‍ വ്യക്തിക്കുള്ള പ്രാധാന്യത്തെയും അതുപോലെ പരിമിതിയെയും ശരിയായി വിലയിരുത്തിക്കൊണ്ടുളള ശാസ്ത്രീയമായ മാര്‍ക്‌സിയന്‍ കാഴ്ചപ്പാടുതന്നെയാണ് പിണറായി വിജയന്റെ  ‘ക്യാപ്റ്റന്‍’ എന്ന വിശേഷണവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയും ജനങ്ങളും എടുത്തത്.

ഈ സാഹചര്യത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം  സംസ്​ഥാന സര്‍ക്കാര്‍ നടപ്പാക്കിയ വികസന നയം പ്രത്യേകിച്ച്, കിഫ്ബി എന്ന പരീക്ഷണത്തിലൂടെ ബജറ്റിനു