ആത്മകഥ
മുഹമ്മദ് അബ്ബാസ്
വെറും മനുഷ്യര്‍- 8
ഒട്ടുപാലിന്റെ ഗന്ധമായി ഉപ്പ നിറഞ്ഞുനിന്നു
കൂട്ടുകാരനെയും കൂട്ടി കളളം പറഞ്ഞ് പലഹാരം വാങ്ങി തിന്നാന്‍ വന്ന മകനെ കണ്ടപ്പോള്‍ ഉപ്പാന്റെയുള്ളില് എന്താവും കനം വെച്ചത്? ഏത് ചോദ്യത്തിനാവും ഉപ്പ ഉത്തരം തേടിയത്? ജീവിതമെന്ന വലിയ ചോദ്യത്തിനോ?

വീടിന്റെ പിറകുവശത്ത് വലിയ കരിമ്പാറയാണ്.
ആ കരിമ്പാറയുടെ വലത്തെ ചരുവിലാണ് കവുങ്ങിന് പാളയിലിരുന്ന് ഞങ്ങള്‍ താഴേക്കുപറന്നത്.
ഇടയ്ക്ക് പാളയുടെ അവസ്ഥ ഒന്ന് നോക്കാത്തതിനാല്‍ താഴേക്ക് പറന്നിറങ്ങുമ്പോള്‍ നിക്കര്‍ കീറി ചന്തിയിലെ തൊലിയുരഞ്ഞത്.
തൊലിയുരഞ്ഞ് മുറിയായതിന് അടി കിട്ടിയില്ല. നിക്കര്‍ കീറിയതിന് എപ്പോഴും അടി കിട്ടി. എന്നിട്ടും ആ പറക്കലിന്റെ സുഖലഹരിക്കായി ഞങ്ങള്‍ പിന്നെയും പിന്നെയും അടി കൊണ്ടു. ആ പാറയിലാണ് ചവിടി കട്ട കൊണ്ട് ഞങ്ങള്‍ രജനികാന്തിനെ വരച്ചത്. വരച്ചുവരച്ച് നെറ്റിയിലേക്ക് ചാഞ്ഞുകിടക്കുന്ന ആ മുടിയും, കണ്ണുകളിലെ തീക്ഷ്ണതയും വിരലുകള്‍ക്ക് പരിചിതമായി. ഞങ്ങള്‍ വരക്കുന്ന ആ മുഖത്തിന് ചെമ്മണ്ണു കൊണ്ട് ചെറിയ ഏട്ടന് കളര്‍ കൊടുക്കും. കൊടുത്തുകൊടുത്ത് അതാകെ അലങ്കോലമാക്കും. കണ്ണേത് മുടിയേത് എന്ന് തിരിച്ചറിയാനാവാതെ കരിമ്പാറയില്‍ രജനീകാന്തിന്റെ മുഖങ്ങള്‍ വികൃതമായി കിടക്കും. ഞങ്ങള്‍ പാളയിലിരുന്ന് താഴേക്കുപറക്കുമ്പോള് ഒപ്പം രജനീകാന്തും പറക്കും.

ആ കരിമ്പാറ കയറിയിറങ്ങി മരച്ചീനി തോട്ടങ്ങളും വാഴതോപ്പുകളും കടന്ന് തരിശുനിലമെത്തിയാല് ശെന്തിലിന്റെ വീടായി. അവനവിടെ വസ്ത്രമേതുമില്ലാതെ സമ്പൂര്‍ണ സ്വതന്ത്രനായി നില്ക്കുന്നുണ്ടാവും. അവന്റെ വീടിനപ്പുറം റബ്ബര്‍ തോട്ടമാണ്. കയറ്റം കയറി പോകുന്ന ആ റബ്ബര്‍ തോട്ടത്തിലാണ് ഉപ്പ പണിയെടുത്തത്. ഉപ്പാക്ക് ടാപ്പ് ചെയ്യേണ്ട ബ്ലോക്ക് കുന്നിന്റെ ഏറ്റവും മുകളിലാണ്.
ഒടുങ്ങാത്ത വിശപ്പിന് ശമനം തേടി ശെന്തില്‍ തിന്ന റബ്ബര്‍ കുരു ആ തോട്ടത്തിലേതാണ്. റബ്ബര്‍ കുരു വ്യാവസായിക ആവശ്യത്തിന് ഉപയോഗിച്ചിരുന്നു. റബ്ബര്‍ കുരു കിലോക്കണക്കിന് തൂക്കിവിറ്റിരുന്നു.

You need to purchase the Packet to access this article.
- By purchasing single Packet for INR 50 you will get full access to all the articles in the particular packet including audio narrations.
- Subscribers could download Truecopy Webzine packets though apps in iOS or android platforms and from the website itself every week, till their suscription ends.
- Truecopy is the first premium Malayalam webzine with elegant layout, simple user interface and audio narration.
- Packed with intelligent ideas, critical reviews, illuminating opinions and brilliant creative writing the Truecopy Webzine brings together the best writings in Malayalam every week.