Sunday, 17 October 2021

പഠന റിപ്പോർട്ട്​


Text Formatted

ഭൂരിപക്ഷം മലയാളി സ്ത്രീകളും തൊഴിലന്വേഷകര്‍ പോലും
​​​​​​​ആകാത്തത് എന്തുകൊണ്ട്?

ഉല്പാദനക്ഷമരായ സ്ത്രീകളില്‍ 35 ശതമാനം മാത്രമേ ജോലി ചെയ്യുകയോ തൊഴിലന്വേഷിക്കുകയോ ചെയ്യുന്നുള്ളൂ. അതായത് കേരളത്തിലെ സ്ത്രീകളില്‍ ബഹുഭൂരിപക്ഷവും ജോലി അന്വേഷിക്കുന്നവര്‍ പോലും അല്ലെന്നര്‍ഥം-  കൊച്ചിയിലെ സെൻറര്‍ ഫോര്‍ സോഷ്യോ-എക്കണോമിക്ക് ആൻറ്​ എന്‍വയൺമെൻറൽ സ്റ്റഡീസ് നടത്തിയ ഗ്രാമതല പഠനം

Image Full Width
Image Caption
ഫോട്ടോ: മുഹമ്മദ് ഫാസില്‍
Text Formatted

കേരളത്തിന്റെ വികസനാനുഭവങ്ങളും ലിംഗപദവിയും തമ്മില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ചില വിടവുകളെക്കുറിച്ച് ഗൗരവകരമായ ചര്‍ച്ചകള്‍ ഉയര്‍ന്നുവരുന്ന ഒരു കാലഘട്ടമാണിത്. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയവയുമായി ബന്ധപ്പെട്ട സാമൂഹ്യസൂചകങ്ങളില്‍ സ്ത്രീ- പുരുഷ അന്തരം വളരെ കുറവാണെന്നത് (പല സൂചകങ്ങളിലും സ്ത്രീകള്‍ പുരുഷന്മാരെക്കാള്‍ മുന്നിലുമാണ്) കേരള വികസന പാതയുടെ ഒരു പ്രത്യേകതയായി പലപ്പോഴും ഉയര്‍ത്തിക്കാണിക്കപ്പെട്ടിട്ടുള്ളതാണ്. എന്നാല്‍ ഈ സൂചകങ്ങള്‍ അടയാളപ്പെടുത്തുന്ന ലിംഗനീതി കേരളത്തിന്റെ തൊഴില്‍ മേഖലയില്‍ പ്രതിഫലിക്കുന്നില്ല എന്നതാണ് വസ്തുത. പുരുഷന്മാരെ അപേക്ഷിച്ച് വളരെ കുറഞ്ഞ ശതമാനം സ്ത്രീകള്‍ മാത്രമാണ് കേരളത്തില്‍ തൊഴിലിലേര്‍പ്പെടുന്നത് എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഉയർന്ന വിദ്യാഭ്യാസം, കുറഞ്ഞ തൊഴിൽ പങ്കാളിത്തം

എന്‍.എസ്.എസ്.ഒ (നാഷനൽ സാമ്പിൾ സർവേ ഓർഗനൈഷേസൻ​) യുടെ ഏറ്റവും പുതിയ തൊഴില്‍ സര്‍വേ (2018-19) പ്രകാരം കേരളത്തില്‍ 15 വയസിനും 59 വയസിനുമിടയിലുള്ള പുരുഷന്മാരില്‍ 74 ശതമാനവും ജോലി ചെയ്യുന്നവരാണെങ്കില്‍, ഇതേ പ്രായത്തിലുള്ള സ്ത്രീകളില്‍ 29 ശതമാനം മാത്രമാണ് ജോലി ചെയ്യുന്നത്. തൊഴിലില്ലായ്മ പൊതുവെ ഒരു വലിയ പ്രശ്‌നമായ കേരളത്തില്‍ സ്ത്രീകള്‍ക്കിടയിലാണ് തൊഴിലില്ലായ്മ കൂടുതല്‍ രൂക്ഷം (പുരുഷന്മാര്‍ക്കിടയില്‍ 23 ശതമാനവും സ്ത്രീകള്‍ക്കിടയില്‍ 55 ശതമാനവുമാണ് തൊഴിലില്ലായ്മ നിരക്ക്). ദേശീയതലത്തിലുള്ള കണക്കു കൂടി പരിഗണിക്കുമ്പോഴാണ് മലയാളി സ്ത്രീകള്‍ക്കിടയിലെ തൊഴിലില്ലായ്മയുടെ തീവ്രത കൂടുതല്‍ വ്യക്തമാകുന്നത് - 17 ശതമാനം വീതം മാത്രമാണ് ദേശീയതലത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമിടയിലെ തൊഴിലില്ലായ്മ. ഉല്പാദനക്ഷമരായ സ്ത്രീകളില്‍ 35 ശതമാനം മാത്രമേ ജോലി ചെയ്യുകയോ തൊഴിലന്വേഷിക്കുകയോ ചെയ്യുന്നുള്ളൂവെന്നതും ശ്രദ്ധപതിയേണ്ട വിഷയമാണ് (പുരുഷന്മാരില്‍ 78 ശതമാനവും). അതായത് കേരളത്തിലെ സ്ത്രീകളില്‍ ബഹു