Sunday, 07 August 2022

പരിസ്ഥിതിയും തുടര്‍ഭരണവും


Text Formatted

ഉറപ്പില്ല, നിലനില്‍പ്പ് 

‘കുടിവെള്ളം വേണാ അതോ മലമുകളില്‍ പറന്നു ചെന്നിറങ്ങണോ' എന്ന തരം ചോദ്യങ്ങളാണ് നമുക്കു മുമ്പിലുള്ളത്. ആ തിരഞ്ഞെടുപ്പാണ് ഇനി ഏറ്റവും വിവേകപൂര്‍വം ചെയ്യേണ്ടത്.

Image Full Width
Image Caption
ആലപ്പുഴ ബൈപാസ്​. 6.8 കിലോമീറ്റർ നീളമുള്ള ബൈപാസ് ബീച്ചിനുമുകളിലൂടെ പോകുന്ന കേരളത്തിലെ ആദ്യത്തെ മേൽപ്പാലമാണ്​
Text Formatted

തിനഞ്ചാം കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടി ഭരണത്തുടര്‍ച്ച ഉറപ്പാക്കിയ ഇടതുജനാധിപത്യമുന്നണി, പിണറായി വിജയന്റെ നേതൃത്വത്തില്‍ രണ്ടാം സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഒരുക്കത്തിലാണ്. 
ഇടതു-വലതു മുന്നണികളെ മാറിമാറി അധികാരത്തിലേറ്റാറുള്ള കേരളത്തിലെ ജനങ്ങള്‍ ഇക്കുറി ഇടതുപക്ഷത്തിന് വീണ്ടും അവസരം നല്‍കുന്നുവെന്നത് ശ്രദ്ധേയമായ കാര്യമാണ്. ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന രാഷ്ട്രീയ മുന്നണിയാണ് ഇടതുപക്ഷം എന്നും, കാര്യക്ഷമതയുള്ള ക്യാപ്റ്റനാണ് പിണറായി വിജയനെന്നുള്ള പ്രതിച്ഛായ സൃഷ്ടിക്കുന്നതില്‍ മുന്നണി വിജയിച്ചുവെന്നുതന്നെയാണ് ജനവിധി സൂചിപ്പിക്കുന്നത്. 

കോവിഡിന്റെ രണ്ടാം തരംഗം അനുദിനം ശക്തിപ്പെടുന്നതിനിടയിലാണ് പുതിയ സര്‍ക്കാര്‍ വീണ്ടും ഭരണം കയ്യാളുന്നത്. ഈ ഘട്ടത്തില്‍ ഗൗരവമായി ചിന്തിക്കേണ്ട ചില കാര്യങ്ങളുണ്ട്. തെരഞ്ഞെടുപ്പിനെപ്പറ്റി തന്നെയാണ്. പക്ഷേ, ചൂണ്ടുവിരലില്‍ മഷി പുരളുന്നതോടെ അവസാനിക്കുന്ന തെരഞ്ഞെടുപ്പല്ല. നമ്മുടെ ജീവനെയും ജീവിതത്തെയും ബാധിക്കുന്ന അത്യധികം പ്രാധാന്യമുള്ള ചില തെരഞ്ഞെടുപ്പുകള്‍. ഒറ്റയ്‌ക്കൊറ്റയ്ക്കും കൂട്ടായും നടത്തേണ്ട ചില തെരഞ്ഞെടുപ്പുകള്‍.

LOCKDOWN
2020ലെ ലോക്ക്ഡൗണ്‍ കാലത്ത് തിരക്കൊഴിഞ്ഞ പാത. പൊന്‍കുന്നം പട്ടണത്തിലെ കെ.കെ റോഡാണ് ചിത്രത്തില്‍.

ദുരന്തങ്ങൾ; മറന്നതും മറന്നതായി നടിക്കുന്നതും

അഞ്ചുവര്‍ഷം പിറകില്‍നിന്ന് ഓര്‍മിച്ചു തുടങ്ങാം. ഒരിക്കലും മറക്കരുതാത്ത പല കാര്യങ്ങളും പെട്ടെന്ന് മറക്കുകയോ അതല്ലെങ്കില്‍ മറന്നതായി നടിക്കുകയോ ചെയ്യുന്ന സ്വഭാവം നമ്മള്‍ ആര്‍ജ്ജിച്ചിട്ടുണ്ട് എന്നതു കൊണ്ടാണ് പിറകോട്ട് പോകേണ്ടിവരുന്നത്. 

20