Monday, 18 October 2021

സാബര്‍മതി യാത്ര


Text Formatted

സാബര്‍മതി-  കാലങ്ങള്‍ കത്തിനില്‍ക്കുന്ന മെഴുകുതിരി

ഗുജറാത്തിലെ ഇന്നത്തെ തലമുറയ്ക്കു സാബര്‍മതി എന്നാല്‍ ഒരുത്തരം മാത്രം. റിവര്‍ ഫ്രണ്ട്. അടിച്ചുപൊളിയുടെ കൂത്തരങ്ങ്. സാബര്‍മതി നദിയുടെ സ്വാഭാവികതീരങ്ങള്‍ മായ്ച്ചുകളഞ്ഞ് അതിനുമേല്‍ കെട്ടിപ്പൊക്കിയ കോണ്‍ക്രീറ്റ് നിര്‍മിതി

Image Full Width
Image Caption
ഗാന്ധി സാബർമതി ആശ്രമത്തില്‍ / Photo: gandhi.gov.in
Text Formatted

തുറക്കത്തില്‍ നിന്ന് വിളിച്ചുണര്‍ത്തിച്ചോദിച്ചാലും സാബര്‍മതി എന്നതിന് ഒരുത്തരമേയുള്ളൂ - ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ഇന്ത്യയുടെ ചുഴലിക്കണ്ണ്. 
എന്നാല്‍ ഗുജറാത്തിലെ ഇന്നത്തെ തലമുറയ്ക്കു സാബര്‍മതി എന്നാല്‍ ഒരുത്തരം മാത്രം. റിവര്‍ ഫ്രണ്ട്. അടിച്ചുപൊളിയുടെ കൂത്തരങ്ങ്. സാബര്‍മതി നദിയുടെ സ്വാഭാവികതീരങ്ങള്‍ മായ്ച്ചുകളഞ്ഞ് അതിനുമേല്‍ കെട്ടിപ്പൊക്കിയ കോണ്‍ക്രീറ്റ് നിര്‍മിതിയുടെ വിശാലതയില്‍ കൂടിയിരിക്കാനും ആര്‍മാദിക്കാനും സമ്പന്നത സായാഹ്നസവാരിക്കിറങ്ങുന്ന പുതിയ മേച്ചില്‍പ്പുറം. അവിടെയുണ്ടായിരുന്ന സമൂഹത്തിന് പുറമ്പോക്കിലെ തനതു താമസക്കാരെ കുടിയിറക്കിയ വിലാപങ്ങള്‍ക്കു മീതെയാണു യൗവനത്തിന്റെ ആഘോഷത്തിളപ്പെന്ന കാര്യം അറിയാതെ. 

ഈയിടെ സാബര്‍മതി വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിരുന്നത് മറ്റൊരു എഴുന്നെള്ളത്തിന്റെ പേരിലായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സന്ദര്‍ശിച്ചപ്പോള്‍ ലോകം മുഴുവന്‍ സാബര്‍മതിയെ കണ്ടു. ട്രംപിന്റെ വാക്കുകളില്‍, നോട്ടത്തില്‍, ആഘോഷക്കാഴ്ചകളില്‍. 
അതിനും മുന്നേ, 2014ല്‍, പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും ഉച്ചകോടിക്കായി നദീതീര ആശ്രമത്തിലെ നടപ്പാത തെരഞ്ഞെടുത്തപ്പോള്‍ ഒരിക്കല്‍ കൂടി ലോകം അവരെ കണ്ടു. 2017 ഡിസംബറിലെ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പും സാബര്‍മതി നദീജലമെത്ത മറ്റൊരു കൗതുകത്തിനും വേദിയായി. തിരഞ്ഞെടുപ്പു പ്രചാരണത്തിന് പ്രധാനമന്ത്രിയുടെ ജലവിമാനം പറന്നിറങ്ങിയപ്പോഴായിരുന്നു അത്. 

sabarmathi rivefront
സാബർമതി റിവർ ഫ്രണ്ട്‌/ Photo: sabarmatiriverfront.com

അതെ, സാബര്‍മതി എന്നത് വെറും കോണ്‍ക്രീറ്റ്