Monday, 18 October 2021

ബംഗാള്‍


Text Formatted

ബംഗാളില്‍ വിജയം രചിച്ചത്  ‘ന്യൂനപക്ഷങ്ങളുടെ ഭൂരിപക്ഷം'

ബംഗാള്‍ തെരഞ്ഞെടുപ്പ് ചിത്രം ആശയോളം തന്നെ, ഒരുവേള അതിലേറെ ആശങ്കയ്ക്ക്ക്കും വക നല്‍കുന്നതുമാണ്. കാരണം, 38 ശതമാനം വോട്ടും 77 സീറ്റുമായി ഏക പ്രതിപക്ഷ കക്ഷിയായി, പ്രബലമായിത്തന്നെ ബി. ജെ. പി അവിടെയുണ്ട്. 

Image Full Width
Image Caption
തെരഞ്ഞെടുപ്പ് പ്രവർത്തനത്തില്‍ ഏർപ്പെട്ട ബംഗാളിലെ ഒരു ഗ്രാമത്തിലെ ബി.ജെ.പി പ്രവർത്തകർ / Photo : bjp west bengal
Text Formatted

ബി.ജെ.പിയുടെ സര്‍വസന്നാഹങ്ങളും പരമാവധി ആളും അര്‍ഥവും പ്രചണ്ഡ പ്രചാരണ സംവിധാനങ്ങളും ആവനാഴിയിലെ പരമവിഷാസ്ത്രമായ തീവ്രവര്‍ഗീയതയും നിര്‍ലജ്ജ നാരീവിദ്വേഷവും പൗരുഷ പ്രകടനത്തിന്റെ ഹുങ്കാരവും എല്ലാം തരാതരം പോലെ ഇറക്കിയിട്ടും മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ബി.ജെ.പി യെ ബംഗാളില്‍ തൃണമൂല തലത്തില്‍ തന്നെ മലര്‍ത്തിയടിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് പല കാരണങ്ങളാണ്. ഈ കാരണങ്ങളെ സാമാന്യവത്കരിച്ച് ഒരു കള്ളിയിലാക്കിയാല്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ വിജയിപ്പിച്ചത് "ന്യൂനപക്ഷങ്ങളുടെ ഭൂരിപക്ഷം' ആണെന്നു കാണാം.

മമതാ ബാനര്‍ജിയുടെ ഏകാധിപത്യ സ്വഭാവമുള്ള ഭരണ നിര്‍വഹണശൈലിയും മേല്‍ത്തട്ടില്‍ നിന്ന് അടിത്തട്ട് വരെ പടര്‍ന്ന അഴിമതിയും ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ ഭരണവിരുദ്ധ വികാരം സാമാന്യേന ബംഗാളില്‍ ഉണ്ടായിരുന്നുവെങ്കിലും 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബി.ജെ.പിയുടെ ജനസ്വാധീനം കുറയുന്നതാണ് കണ്ടത്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 120 ഓളം നിയമസഭാ മണ്ഡലങ്ങളില്‍ ബി.ജെ.പി ക്ക് ഭൂരിപക്ഷമുണ്ടായിരുന്നുവെങ്കില്‍ 2021 ല്‍ 77 സീറ്റിലേ ഈ ദേശീയ പാര്‍ട്ടിക്ക് ജയിക്കാനായുള്ളു. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കിട്ടിയ മൂന്ന് സീറ്റില്‍ നിന്നുള്ള വന്‍ കുതിച്ചുചാട്ടമാണ് ഇത്തവണ ബി.ജെ.പി നടത്തിയത് എന്ന് സമ്മതിക്കാതെ തരമില്ലെങ്കിലും എട്ട് ഘട്ടങ്ങളായി കൗശലത്തോടെ തെരഞ്ഞെടുപ്പ് സംവിധാനം ചെയ്യുകയും മോദിയും അമിത്ഷായുമുള്‍പ്പെടെയുള്ള നേതാക്കള്‍ കൈമെയ് മറന്ന് വംഗദേശത്ത് ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്ത ഈ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി നേതാക്കള്‍ പേര്‍ത്തും പേര്‍ത്തും ബംഗാള്‍ തങ്ങള്‍ പിടിക്കുകതന്നെ ചെയ്യുമെന്ന് പറഞ്ഞിരുന്നു. അത് പൊള്ളയായ വീരവാദമായിരുന്നില്ല. 

മമതാ ബാനര്‍ജിയോടും തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഒരു പതിറ്റാണ്ടു നീണ്ട ഭരണത്തോടുമുള്ള മമതയേക്കാള്‍ ബംഗാളില്‍ ഭരണത്തുടര്‍ച്ചയ്ക്ക് കളമൊരുക്കിയത് ബംഗാളിലെ  "ന്യൂനപക്ഷങ്ങളിലെ