Tuesday, 19 October 2021

രണ്ട് ചോദ്യങ്ങള്‍


Text Formatted

കോവിഡ് മഹാമാരിയും 'മരണ രാഷ്ട്രീയ'വും

 കോവിഡ് നിയന്ത്രണത്തിലായിക്കഴിഞ്ഞാലും കോര്‍പറേറ്റ് അധിനിവേശത്തിന്റെ പ്രത്യാഘാതം ഭയാനകമായിരിക്കും. യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ തന്നെ നാം കണ്ടുകൊണ്ടിരിക്കുന്നത് പുതിയ തരം ഭരണകൂട ഭീകരതയുടെ നടുക്കുന്ന ദൃശ്യങ്ങളാണ്. 

Image Full Width
Image Caption
ബി. രാജീവന്‍
Text Formatted

കെ. കണ്ണന്‍: കോവിഡ് രണ്ടാം തരംഗത്തിന്റെ പാശ്ചാത്തലത്തില്‍, അത് ഏറ്റവും മോശമായ രീതിയില്‍ കൈകാര്യം ചെയ്​തിന്റെ പേരില്‍ ആഗോളതലത്തില്‍ തന്നെ ഏറ്റവുമധികം വിമര്‍ശിക്കപ്പെടുന്ന ഒരു ഭരണകൂടമാണ് നരേന്ദ്രമോദിയുടേത്. കോവിഡ് എന്ന മഹാമാരിയെ ഫെഡറലിസത്തിനും ജനാധിപത്യത്തിനും എതിരായും കോര്‍പറേറ്റിസത്തിന് അനുകൂലവുമായുള്ള ഒരു സാഹചര്യമായി മാറ്റിയെടുക്കുകയാണ് മോദി സര്‍ക്കാര്‍. മറുവശത്ത്, 150 ദിവസം പിന്നിട്ട കര്‍ഷക സമരം, ഡല്‍ഹിയിലെ അതിരൂക്ഷമായ കോവിഡ് വ്യാപനത്തിന്റെയും ഓക്സിജന്‍ ക്ഷാമത്തിന്റെയും പ്രതികൂല സാഹചര്യങ്ങളിലും വിട്ടുവീഴ്ചയില്ലാതെ തുടരുകയാണ്. കോവിഡിനെ മറയാക്കി സമരം നിര്‍വീര്യമാക്കാന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുന്നുമുണ്ട്. മെയ് പത്തിന്, 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം തുടങ്ങിയ ദിവസം, പാറ്റ്‌നയില്‍ നിന്ന് തുടങ്ങാനിരുന്ന രണ്ടാം സ്വാതന്ത്ര്യസമര പ്രഖ്യാപനയാത്ര നിരോധിച്ചിരിക്കുകയാണ്. ഡല്‍ഹിയിലേക്കുള്ള ഓക്സിജന്‍ സിലിണ്ടറുകള്‍ അതിര്‍ത്തിയില്‍ കര്‍ഷകര്‍ തടഞ്ഞുവെക്കുന്നു തുടങ്ങിയ വ്യാജ ആരോപണങ്ങള്‍ ഔദ്യോഗിക കേന്ദ്രങ്ങള്‍ പടച്ചുവിടുന്നു. എന്നാല്‍, രണ്ടാം തരംഗത്തില്‍, ദുരിതത്തിലായ അന്തര്‍ സംസ്ഥാന തൊഴിലാളികളെ ചേര്‍ത്തുപിടിച്ചാണ് കര്‍ഷകര്‍ തങ്ങളുടെ സമരരാഷ്ട്രീയം തുറന്നുപറയുന്നത്. ഒരു വലിയ ദുരന്തകാലത്ത്, ഇത്തരമൊരു സമരത്തിന് എങ്ങനെയാണ് മുന്നോട്ടുപോകാന്‍ കഴിയുക? ഇത്തരം സമരങ്ങളിലൂടെ, ഇന്നത്തെ സാഹചര്യത്തില്‍ ഒരു ജനാധികാര രാഷ്ട്രീയത്തിന്റെ വീണ്ടെടുപ്പ് എങ്ങനെയാണ് സാധ്യമാകുക?

ബി. രാജീവന്‍: ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ദയനീയവും ഭീതിദവുമായ ഒരു സന്ദര്‍ഭത്തിലൂടെയാണ് നാം കടന്നുപോകുന്നത്. പ്രാണവായുവും ആശുപത്രിക്കിടക്കയും കിട്ടാതെ മനുഷ്യര്‍ വീടുകളിലും ആംബുലന്‍സുകളും വഴിവക്കിലും നിസ്സഹായരായി മരിച്ചുവീഴുകയാണ്. ഇത് യഥാര്‍ത്ഥത്തില്‍ കൂട്ടക്കൊലയാണ്. ഇതിനുത്തരവാദി മനുഷ്യരുടെ ജീവിതത്തേയും ജീവനേയും പൂര്‍ണമായി അവഗണിച്ച് മഹാമാരിയെ പോലും കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍