Saturday, 23 October 2021

പുസ്തകജീവിതം


Text Formatted

ഷാന്‍ബാഗ്: ബംഗളൂരുവിലെ അസാധാരണ
​​​​​​​പുസ്തക വില്‍പനക്കാരന്‍

ഇത്ര സമചിത്തതയോടെ, അല്പം പോലും വേദനയോ ഖേദമോ ഇല്ലാതെ തന്റെ ജോലിയില്‍ നിന്ന് പിന്‍വാങ്ങിയ ഒരാണിനെയോ പെണ്ണിനെയോ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല- 84ാം വയസില്‍, മെയ് നാലിന്, കോവിഡ് ബാധിച്ചു മരിച്ച ബംഗളൂരു നഗരത്തിലെ പ്രീമിയര്‍ ബുക്ക്ഷോപ്പ് ഉടമ ടി.എസ്. ഷാന്‍ബാഗിനെക്കുറിച്ചുള്ള ഓര്‍മകള്‍

Image Full Width
Image Caption
ടി.എസ്. ഷാന്‍ബാഗ് തന്റെ പുസ്തകക്കടയില്‍ / Photo: Mahesh Bhat, Twitter
Text Formatted

2009 ല്‍ ടി.എസ്. ഷാന്‍ബാഗ് ബംഗളൂരുവിലെ തന്റെ പ്രീമിയര്‍ ബുക്ക് ഷോപ്പ് പൂട്ടുന്നതിനു തൊട്ടുമുമ്പ് ആശ ഘോഷും കാതലീന്‍ ഡര്‍ഗീസും ചേര്‍ന്ന് അദ്ദേഹത്തെക്കുറിച്ച് ഒരു ഷോര്‍ട്ട് ഫിലിം എടുത്തിരുന്നു. ആ ഷോര്‍ട്ട് ഫിലിം സമര്‍പ്പിച്ചത് യൗവനത്തില്‍ തന്നെ മരണം കവര്‍ന്ന ഫോട്ടോഗ്രാഫറായ രാഘവ് ശ്രേയസിനാണ്. രാഘവ് ശ്രേയസ് ഷാന്‍ബാഗിന്റെ പുസ്തകക്കടയിലെ പതിവുസന്ദര്‍ശകനായിരുന്നു.

ഈ ചെറുചലച്ചിത്രത്തില്‍ പ്രീമിയര്‍ ബുക്ക്ഷോപ്പ് ഉടമയും കോശീസ് പരേഡ് കഫെയുടെ ഉടമയും ഒത്തുചേരുന്ന ആകര്‍ഷക രംഗമുണ്ട്. പ്രീമിയര്‍ ബുക്ക്ഷോപ്പില്‍ നിന്ന് കോശീസ് കഫെയിലേക്ക് കഷ്ടിച്ച് നൂറടി ദൂരമേയുള്ളു. തന്റെ ബുക്ക് ഷോപ്പ് തുറക്കുന്നതിനുമുമ്പ് ഷാന്‍ബാഗ് മിക്കപ്പോഴും കാപ്പി കുടിച്ചിരുന്നത് അവിടെനിന്നായിരുന്നു.
ഒരു പക്ഷേ, ആ ഷോര്‍ട്ട്ഫിലിമിലെ ഏറ്റവും ഹൃദ്യമായ സന്ദര്‍ഭം തുടക്കത്തിലാണ് വരുന്നത്. ഒരു അമ്മ കൗമാരക്കാരനായ തന്റെ മകന്റെ കൂടെ ബ്രിട്ടീഷ് ലൈബ്രറിയിലേക്ക് പോവുന്ന വഴിക്ക് ഷാന്‍ബാഗിന്റെ പ്രീമിയറില്‍ കയറുന്നു. അന്ന് ബ്രിട്ടീഷ് ലൈബ്രറി കോശീസിന്റെ മുകളിലായിരുന്നു. പ്രീമിയര്‍ ബുക്ക്ഷോപ്പിലേക്ക് കയറിയപ്പോള്‍ ഇതാണോ ലൈബ്രറി എന്ന് മകന്‍ അമ്മയോട് ചോദിക്കുന്നു. അല്ലെന്ന് അമ്മ പറഞ്ഞപ്പോള്‍ ഇവിടെ ലോകത്തുള്ള എല്ലാ പുസ്തകങ്ങളുമുണ്ടല്ലോ എന്ന് അവന്‍ അത്ഭുതം കൂറി പറയുന്നു.

ഷാന്‍ബാഗ് സ്റ്റോക്ക് ചെയ്തിരുന്ന പുസ്തകങ്ങളുടെ അപാരമായ വ്യാപ്തിയും വൈവിധ്യവും മാത്രമല്ല അദ്ദേഹത്തെ പതിവുകാര്‍ക്ക് പ്രിയങ്കരനാക്കിയത്, ആ മനുഷ്യന്റെ ഊഷ്മളതയും ഉദാരതയും കൂടിയാണ്.

ഊഷ്മളം, ഉദാരം

ഞാന്‍ ആദ്യമായി പ്രീമിയര്‍ സന്ദര്‍ശിക്കുന്നത് 1979 ലാണ്; എന്റെ ഇരുപതുകളില്‍. പിന്നീടുള്ള മൂന്ന് പതിറ്റാണ്ട്, 2009 ല്‍ പൂട്ടുന്നതുവരെ, ആ