Sunday, 17 October 2021

രാഷ്ട്രീയവും കോവിഡും


Text Formatted

‘ചീഫ് മിനിസ്റ്റീരിയല്‍ ഭരണം ഇടതുപക്ഷത്തിന്റെ രീതിയായിരുന്നില്ല’

പിണറായി വിജയനോട് എന്‍.എസ്. മാധവന്‍

ലോകത്തില്‍ എവിടെയെല്ലാം ശക്തന്മാരും മൂഢന്മാരുമായ ഭരണാധികാരികളുണ്ടായിരുന്നുവോ അവിടെയെല്ലാം കോവിഡ് ഒരു വലിയ പ്രശ്‌നമായിരുന്നു. അതിന് വലിയൊരു ഉദാഹരണമാണ് അമേരിക്കയിലെ മുന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ്. ഈ കാറ്റഗറിയില്‍ പെടുന്ന ഭരണാധികാരിയാണ് മോദിയും

Image Full Width
Image Caption
എന്‍.എസ്. മാധവന്‍ / Photo: Wikimedia Commons
Text Formatted

എന്‍. ഇ. സുധീര്‍: ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. പ്രധാന ലോക മാധ്യമങ്ങളൊക്കെ അമ്പരപ്പോടെയാണ് ഇന്ത്യനവസ്ഥയെ നോക്കിക്കാണുന്നത്. ഇന്ത്യയിലെ ഇപ്പോഴത്തെ അവസ്ഥ ഹൃദയഭേദകമാണെന്ന് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിരിക്കുന്നു. രണ്ടാം തരംഗത്തെ മുന്‍കൂട്ടി കണ്ട് ദിര്‍ഘവീക്ഷണത്തോടെ കൈകാര്യം ചെയ്യുന്നതില്‍ നരേന്ദ്ര മോദി ഗവണ്‍മെന്റ് പരാജയപ്പെട്ടു എന്നതില്‍ സംശയമില്ല. എന്റെ ചോദ്യം, ഇത് മോദി - ഷാ ടീം ബോധപൂര്‍വ്വം അലംഭാവം കാണിച്ചതാണോ എന്നാണ്? അവര്‍ക്കെതിരായ ജനകീയ മുന്നേറ്റങ്ങളെ മാറ്റിനിര്‍ത്താനും പാര്‍ലമെന്റിന്റെ സാധാരണ പ്രവര്‍ത്തനങ്ങളെ മരവിപ്പിച്ചുനിര്‍ത്താനും കോവിഡ് പ്രതിസന്ധിയെ മിസ്മാനേജ്‌ ചെയ്ത് ഭീതിയുടെതായ ഒരന്തരീക്ഷം നിര്‍മിച്ചെടുത്തതാണോ? ഇങ്ങനെ സംശയിക്കാനുള്ള കാരണം, ഏറെ പ്രകീര്‍ത്തിക്കപ്പെട്ട അവരുടെ ഭരണശേഷിയെപ്പറ്റിയുള്ള ധാരണകളാണ്. ഒന്നുകില്‍ അതൊരു വ്യാജ നിര്‍മിതിയായിരുന്നു. അല്ലെങ്കില്‍ ഈ ദുരവസ്ഥ ബോധപൂര്‍വം കണ്ണടച്ചുണ്ടാക്കിയതാണ്. കോവിഡ് കാലത്തെ ഇന്ത്യന്‍ ഭരണകൂടത്തെ ഒന്നു വിശകലന വിധേയമാക്കാമോ? 

എന്‍.എസ്. മാധവന്‍: ഇന്ന് ഇന്ത്യ നേരിടുന്ന അവസ്ഥ ഒരു പക്ഷേ അനിവാര്യമാണ്. ലോകത്തില്‍ എവിടെയെല്ലാം ശക്തന്മാരും മൂഢന്മാരുമായ ഭരണാധികാരികളുണ്ടായിരുന്നുവോ അവിടെയെല്ലാം കോവിഡ് ഒരു വലിയ പ്രശ്‌നമായിരുന്നു. അതിന് വലിയൊരു ഉദാഹരണമാണ് അമേരിക്കയിലെ മുന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ്. മറ്റൊരുദാഹരണമാണ് ബ്രസീലിലെ ബോള്‍സനാരോ. അങ്ങനെ നോക്കുമ്പോള്‍ നമ്മള്‍ക്കിത് അനിവാര്യമായിരുന്നു. ഈ കാറ്റഗറിയില്‍ പെടുന്ന ഭരണാധികാരിയാണ് മോദിയും. ഇത്തരക്കാര്‍ക്ക് ജനങ്ങളുടെ താല്‍പര്യത്തേക്കാള്‍ കൂടുതല്‍ സ്വന്തം താല്‍പര്യങ്ങളാണ് പ്ര