Saturday, 06 August 2022

ക്ലാസ്റൂം ഓര്‍മകള്‍


Text Formatted

മാഷ് ഒടുവില്‍ തോറ്റു, മനുഷ്യന്‍ ജയിച്ചു

‘‘അച്ഛന്‍ പോയതില്‍ പിന്നെ ഓന്‍ പിടിച്ചാല്‍ കിട്ടാത്ത പോക്കാണ്. സപ്ലി എത്രയുണ്ടെന്ന് എനിക്കറിയില്ല. എഴുതിയെടുക്കണമെന്ന വിചാരം ഓനുമില്ല. ഇന്നലെ ബാഗില്‍ നിന്ന് ഒരു പൊതി കിട്ടി. മറ്റേതാ.’’

Image Full Width
Text Formatted

മാഷേ "മുഖം' ഉണ്ട് വേണോ...? 
നട്ടുച്ചക്ക് ഓര്‍ക്കാപ്പുറത്ത് എന്റെ മോട്ടോറോള ഫോണില്‍ അവന്റെ വിളി.
ആദ്യം മനസ്സിലായില്ല. അവന്‍ വിശദീകരിച്ചു: ഇങ്ങള്‍ക്കിഷ്ടപ്പെട്ട സംവിധായകന്‍ മോഹന്റെ സിനിമ. ഇവിടെ തോനെ മോഹന്‍സിനിമകളുണ്ട്. ... 
അവനേതോ സി.ഡി.ഷോപ്പിലായിരുന്നു. ട്യൂഷന്റെ ഇടനേരത്തില്‍ കയറിയതാണ്. അവനെ എനിക്ക് കിട്ടുന്നത് എട്ടാം ക്ലാസില്‍ വച്ചാണ്. കീറിയ മറയ്ക്കിപ്പുറം നിന്ന് അവനെ ആദ്യമായി ട്യൂഷന്‍ പഠിക്കാന്‍ വിട്ടതിന്റെ ആഹ്ലാദത്തോടെ അന്നവന്റെ അമ്മ പറഞ്ഞു: ഞാന്‍ ഇവനെ ഇങ്ങളെ ഏല്‍പ്പിക്കുകയാണ്. പത്തില്‍ ഫുള്‍ എ പ്ലസ് വാങ്ങിക്കൊടുത്തിട്ട്  തിരിച്ചുതന്നാല്‍ മതി.

അവന്‍ പഠിക്കാന്‍ മിടുക്കനായിരുന്നു; പ്രത്യേകിച്ച് കണക്കില്‍. എട്ടിലും ഒമ്പതിലും പത്തിലുമൊക്കെ മാതാപിതാക്കളുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കാതെ അവന്‍ വളര്‍ന്നു. പൊതുപരീക്ഷയടുക്കുമ്പോള്‍ അന്നൊക്കെ കുട്ടികള്‍ വീട്ടിലേക്ക് വരുമായിരുന്നു. ചിലര്‍ പാതിരാത്രി വരെ ഇരുന്ന് പഠിച്ചിട്ട് പോകും, ചിലര്‍ അവിടെത്തന്നെ കിടക്കും. അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ ഊട്ടാനുള്ള മന്ത്രവിദ്യ അമ്മയ്ക്ക് അറിയാവുന്നതുകൊണ്ട് കുട്ടികളാരും പട്ടിണി കിടന്നില്ല.

അന്ന് വൈകുന്നേരം കൂട്ടുകാരനുമൊത്ത് അവന്‍ വന്നു. മുഖപ്രസാദം പഴയതുപോലെ ഇല്ലെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. വള്ളി പൊട്ടിയ ചെരുപ്പ് ഒതുക്കില്‍ അഴിച്ചുവച്ച് അവന്‍ കോലായിലേക്ക് കയറി അരയില്‍ ഒളിപ്പിച്ച കുറേ സിഡികള്‍ പുറത്തെടുത്ത് എന്റെ നേരെ നീട്ടി

എങ്കിലും എപ്പോഴോ സ്വന്തം വീട്ടിലെ പോലെയല്ല ഇവിടുത്തെ കാര്യങ്ങള്‍ എന്ന് അവന്‍ തിരിച്ചറിഞ്ഞു. മാഷിന്റെ അമ്മയുടെ വോയില്‍ സാരിയില്‍ ദാരിദ്ര്യത്തിന്റെ മുറിവുകള്‍ തുന്നിക്കൂട്ടിയ പാടുകള്‍ എല്ലായിടത്തും കാണാം. വൈകുന്നേരത്തെ ചായയില്‍ അരി വറുത്തിട്ട് കുടിക്കുക എന്ന അനുഷ്ഠാനം ഒരു ദിവസം പോലും ഇവിടെ തെറ്റുന്നില്ല. ചെറിയ തുകകളുടെ ഇല്ലായ്മയില്‍ വീട്ടില്‍ വലിയ കലഹങ്ങള്‍ ഉരുവം കൊള്ളുന്നു. അമ്മമ്മ ഒഴിഞ്ഞ തൈലക്കുപ്പിയില്‍ ഈര്‍ക്കിലി കടത്തി അവസാന തുള്ളിയും ചോര്‍ത്തിയെടുത്ത് കാലില്‍ പുരട്ടുമ്പോള്‍ അവന്റെ കണ്ണുകള്‍ അതിശയം കൊണ്ട് വിടരുന്നു. ഒരു പൊതി മിക്സ്ച്ചറാണ് അവന്‍ ആദ്യം കൊണ്ടുവന്നത്. ഇമ്മള് പഠിക്കുമ്പോള്‍ ഇമ്