Tuesday, 19 October 2021

അടിയൊഴുക്കുകൾ


Text Formatted

ട്വൻറി ട്വൻറി നേടിയ പതിനായിരങ്ങള്‍
ഒരു അപകട സൂചനയാണ്

ട്വൻറി ട്വൻറി ഒരു കോര്‍പറേറ്റ് സംവിധാനത്തിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയമോ പ്രത്യയശാസ്ത്രമോ ഇല്ലാത്ത സംഘടനയാണെങ്കിലും അവര്‍ അധികാരത്തില്‍ വരട്ടേയെന്ന് ചിന്തിക്കുന്ന ഒരു അരാഷ്ട്രീയ മധ്യവര്‍ഗം ഇവിടെയുണ്ട് എന്ന് ഇരുമുന്നണികളും തിരിച്ചറിയേണ്ടതാണ്​

Image Full Width
Image Caption
കിഴക്കമ്പലത്തെ പ്രധാന ശുദ്ധജലസ്രോതസ്സായ കടമ്പ്രയാറിലേക്ക്​ മാലിന്യം ഒഴുക്കിവിടുന്നതുമൂലം മലീനികരണം രൂക്ഷമാണെന്ന്​ സംസ്​ഥാന മലിനീകരണ നിയന്ത്രണബോർഡ്​ കണ്ടെത്തിയിരുന്നു / Photo: Wikimedia Commons

Text Formatted

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ഭരണത്തുടര്‍ച്ചയുണ്ടായി. മറുവശത്ത്, കഴിഞ്ഞ തെരഞ്ഞെടുപ്പിലെ 47 സീറ്റ് 41 ആയി കുറഞ്ഞതിന്റെ കാരണം തേടുകയാണ് യു.ഡി.എഫ്. അതേസമയം ആകെയുണ്ടായിരുന്ന ഒരു സീറ്റ്​ നഷ്ടപ്പെട്ട ഞെട്ടലിലും വിജയം പ്രതീക്ഷിച്ച പലയിടങ്ങളിലും മൂന്നാം സ്ഥാനത്തായതിന്റെ അന്ധാളിപ്പിലുമാണ്​ എന്‍.ഡി.എ. കോണ്‍ഗ്രസ് മുന്നോട്ടുവച്ച ശബരിമല ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ വിരുദ്ധ വിഷയങ്ങളും ബി.ജെ.പി കാലാകാലങ്ങളായി മുന്നോട്ട് വയ്ക്കുന്ന വര്‍ഗീയ രാഷ്ട്രീയവും ഒന്നും ഇത്തവണ വിലപ്പോയില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം ​​പ്രാഥമികമായി വിലയിരുത്താം. എന്നാല്‍, ട്വൻറി ട്വൻറി എന്ന അരാഷ്ട്രീയ സംഘടനയുടെ സാന്നിധ്യത്തെ പ്രത്യേകമായി വിലയിരുത്തേണ്ടതുണ്ട്. 

എറണാകുളം ജില്ലയിലെ എട്ട് മണ്ഡലങ്ങളില്‍ മത്സരിച്ച ട്വൻറി ട്വൻറി പ്രധാന മുന്നണികള്‍ക്കെല്ലാം ഏതുവിധത്തിലാണ് വെല്ലുവിളിയുയര്‍ത്തുക എന്നതായിരുന്നു തുടക്കത്തിലെ ചോദ്യം. 2015ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്​ രൂപം കൊണ്ട ഒരു സംഘടന രാഷ്ട്രീയ പാര്‍ട്ടികളെയെല്ലാം വെല്ലുവിളിച്ച്, വികസനം എന്ന മുഖംമൂടി ധരിച്ച്​ ആറുവര്‍ഷം കൊണ്ട് എന്തുസ്വാധീനമാണുണ്ടാക്കുക എന്ന് തിരിച്ചറിയാനുള്ള അവസരമായിരുന്നു ഈ തെരഞ്ഞെടുപ്പ്.

കിറ്റക്​സ്​ ചെയര്‍മാന്‍ സാബു എം. ജേക്കബ്ബിന്റെ നിയന്ത്രണത്തില്‍ ചാരിറ്റബിള്‍ സൊസൈറ്റിയായിട്ടായിരുന്നു അന്ന് പ്രവര്‍ത്തനം. അക്കാലത്ത് പഞ്ചായത്തിലെ പ്രതിപക്ഷമായിരുന്ന ഇടതുപക്ഷവും ബി.ജെ.പിയും ട്വൻറി ട്വൻറിക്ക് പിന്തുണ നല്‍കിയിരുന്നു.

കിഴക്കമ്പലത്തിന്റെ വികസനം എന്ന ലക്ഷ്യം പ്രഖ്യാപിച്ചാണ് അവര്‍ 2015 മുതല്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. അതിന് രണ്ടുവര്‍ഷം മുമ്പ് 2013ല്‍ ക