Tuesday, 19 October 2021

മാധ്യമങ്ങള്‍ കാണാത്ത ഇന്ത്യ


Text Formatted

കാംദുനിയുടെ കാഴ്ച, സുബല്‍പുരിന്റെ അന്ധത

പുണ്യപുരാതന കെട്ടുകഥയല്ല ഇത്, 2013 സമയത്ത് ദേശീയ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയ സംഭവമാണ്. കാംദുനി പെണ്ണുങ്ങള്‍ ബലാത്സംഗത്തി​നെതിരെ പ്രതികരിച്ചപ്പോള്‍ ബലാത്സംഗം ചെയ്ത യുവാക്കള്‍ക്ക് വേണ്ടി മറ്റൊരു ഗ്രാമം തെരുവിലിറങ്ങി, സ്ത്രീകളടക്കം

Image Full Width
Image Caption
ബംഗാളിലെ ഒരു ഗ്രാമത്തില്‍ നിന്നുള്ള ദൃശ്യം / ഫോട്ടോ : വി.എസ്.സനോജ്
Text Formatted

രണ്ട്​

തൊരു വിനോദയാത്ര ആയിരുന്നില്ല.
കാംദുനിയിലെ പെണ്‍കുട്ടിയുടെ വീട് തേടിയുള്ള പോക്കായിരുന്നു.
കുടുംബത്തെ കാണാന്‍, ആ ഗ്രാമത്തിന് പറയാനുള്ളത് കേള്‍ക്കാന്‍.
ബങ്കിം ചന്ദ്ര ചാറ്റര്‍ജി ബ്രിട്ടീഷ് കാലഘട്ടത്തില്‍ അഡീഷണല്‍ മജിസ്‌ട്രേറ്റായിരുന്ന 24 നോര്‍ത്ത് പര്‍ഗാനാസിലാണത്. അദ്ദേഹം ജനിച്ചത് അവിടെ അടുത്ത്, നയ്ഹട്ടിയിലാണ്. നോര്‍ത്ത് പര്‍ഗാനാസിലെ മുന്‍സിപ്പല്‍ ഡിവിഷനാണ് ബാരസാത്ത്. അവിടെയാണ് കാംദുനി.
കൊല്‍ക്കത്ത നഗരത്തില്‍ നിന്ന് മുപ്പത് കിലോമീറ്ററോ മറ്റോ ദൂരമുണ്ടെന്നാണ് ഓര്‍മ. മധ്യംഗ്രാം എന്നൊരു സ്ഥലമാണ് അടുത്തുള്ള ചെറിയ പട്ടണം.
മധ്യംഗ്രാമും കുപ്രസിദ്ധമായ കൂട്ട ബലാത്സംഗക്കേസിന് സാക്ഷിയായി കോളിളക്കം സൃഷ്ടിച്ച ഇടമാണ്. മധ്യംഗ്രാം ബി.ഡി.ഒ. ഓഫീസിനടുത്തുള്ള പീടികയ്ക്കരികിലെ വഴിയിലൂടെ ഇടത്തോട്ട് തിരിഞ്ഞ് ഏതാണ്ട് എട്ട് കിലോമീറ്റളോളം ഉള്ളിലേക്ക് പോയാല്‍ കാംദുനിയായി.

kamduni-5.jpg
കാംദുനി ഗ്രാമം

മമതയുടെ ഇപ്പോഴത്തെ ഏറ്റവും വലിയ ശത്രു ശുഭേന്ദു അധികാരിയായിരുന്നു അന്ന് നന്ദിഗ്രാമില്‍ സകല പരിപാടിയ്ക്കും മമതയുടെ ഇടംകയ്യും വലംകൈയ്യുമായി നിന്നത്. 

വണ്ടി പോകുമോ അതിലേയെന്ന് സംശയം തോന്നുന്ന അത്ര ചെറിയ വഴി.
എതിരെ വണ്ടി വന്നാല്‍ കടത്തിവിടാനുള്ള ഇടം പോലുമില്ല. അവിടെ ചെന്ന് ഒരു പ്രശ്‌നത്തില്‍ അകപ്പെട്ടാല്‍ പുറത്തുകടക്കല്‍ വല്യ പണിയാകും. പല ബംഗാള്‍ ഗ്രാമങ്ങളുടേയും  ജ്യോഗ്രഫിയില്‍ അതുണ്ട്. മിക്കവാറും ഒരു വഴിയേ കാണൂ, അത് അടഞ്ഞാല്‍, അപരിചിതര്‍ക്ക് പുറത്തുകടക്കുക ചിലയിടത്ത് ബുദ്ധിമുട്