Wednesday, 20 October 2021

നോവല്‍


Text Formatted
3am
Image Full Width
Image Caption
ചിത്രീകരണം: ശ്രീജിത്ത് പി.എസ്.
Text Formatted

അധ്യായം പത്ത്  (തുടര്‍ച്ച): ജലത്തിന്‍ ചില്ലുജാലകങ്ങളിളക്കുമീയുഭയജീവികള്‍​​​​​​​


​​​​​​​മേരി ഏഴാം ക്ലാസില്‍ പഠിക്കുന്നതിനിടെ അപ്പന്‍ പട്ടുനൂല്‍ കൃഷി ആരംഭിച്ചു. പട്ടുനൂല്‍ വ്യവസായം എങ്ങനെ തുടങ്ങാം എന്ന കാര്‍ഷിക സര്‍വകലാശാലയുടെ ഒരു പ്രോഗ്രാം ആകാശവാണിയില്‍ കേട്ട അന്നമ്മേച്ചിയമ്മ, ആഗ്രഹം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പട്ടുനൂല്‍ കൃഷി ആരംഭിക്കുവാന്‍ തീരുമാനിക്കപ്പെട്ടത്. അതിനായി പറമ്പിന്റെ ഒരു മൂലയില്‍ തോരന്‍കിളിയുടെ സഹായത്താല്‍ ചെറിയൊരു ഷെഡ് അപ്പന്‍ പണിതു. ബാക്കിയുള്ള ഇടത്തൊക്കെ മള്‍ബറി ചെടികള്‍ നട്ടു പിടിപ്പിക്കുവാനും പദ്ധതിയൊരുക്കി. പതിവു പോലെ തന്റെ ആരംഭശൂരത്തം അവസാനിച്ചപ്പോള്‍ അന്നമ്മേച്ചിയമ്മ പതുക്കെ അതില്‍ നിന്നും വലിഞ്ഞു. ഇതു മുന്‍കൂട്ടി കണ്ടെന്ന പോലെ തോരന്‍കിളി ഒരു തമിഴന്‍ ചെക്കനെ അപ്പനു ഏല്പിച്ചു കൊടുത്തു. അവന്‍ രാവിലേയും വൈകീട്ടും വന്ന് പണികള്‍ എടുത്തു കൊള്ളും എന്ന് തോരന്‍കിളി അപ്പനുറപ്പു കൊടുത്തു.

അതിനിടയിലായിരുന്നു മേരിക്ക് പുതിയ കൂട്ടുകാരിയെ ലഭിച്ചത്. ആലീസില്‍ വീടുള്ള സുമി. സ്‌കൂളില്‍ നിന്നും പോസ്റ്റാഫീസുമൂല വരെ സുമി അവള്‍ക്കൊപ്പം നടന്നു. സുമിയെക്കുറിച്ചുള്ള വിശേഷങ്ങള്‍ കേട്ടു സഹിക്കാതായപ്പോള്‍ അന്നമ്മേച്ചിയമ്മ അതാരാണെന്ന് അപ്പനോടു തിരക്കി. ഓ നമ്മടെ പെലയന്‍ വിശ്വന്റെ ഏറ്റോം എളേ മോള് എന്ന് പിന്നീട് അന്നമ്മേച്ചിയമ്മ പറഞ്ഞത് മേരിക്ക് മനസിലായില്ല. അന്നമ്മേച്ചിയമ്മയുടെ മുഖം അന്ന് പുച്ഛത്താല്‍ കോടിയത് മേരിക്ക് അത്ര പിടിച്ചില്ല. എന്നാല്‍ അവനു മൂന്നും പെണ്ണാ അവസാനത്തേതും പെണ്ണാന്നു അറിഞ്ഞപ്പോ പേറ്റുനോവിലും വലിയ കരച്ചിലായിരുന്നു അവന്റെ പെണ്ണ്. അവള്‍ടെ അമ്മ കാര്‍ത്ത്യേ എന്നു പറഞ്ഞപ്പോള്‍ എന്തോ കാരണം കൊണ്ട് സുമിടെ അമ്മ കാര്‍ത്തി കരഞ്ഞിരുന്നു എന്നു മേരിക്ക് മനസിലായി. സുമി മേരിയെപ്പോലെ തന്നെ നല്ലവണ്ണം പഠിക്കുമായിരുന്നു. കുളിക്കാത്തതു കൊണ്ടാണു നീ കറുത്തിരിക്കുന്നത് എന്നു പറഞ്ഞ സഹപാഠി വിഷ്ണുവിനോട് സുമിക്ക് വേണ്ട