Tuesday, 19 October 2021

ക്ലാസ്റൂം ഓര്‍മകള്‍


Text Formatted

എലിയറ്റ് യൂനിവേഴ്സിറ്റിയിലെ പ്രിൻസിപ്പൽ

ആദ്യമായാണ് ഒരാൾ എന്നെ സ്നേഹിച്ച് അതിശയപ്പെടുത്തിയത് എന്നോർത്തു കരഞ്ഞു പോയി.

Image Full Width
Image Caption
പ്രൊഫസർ പി.കെ.ജി. വിജയറാം
Text Formatted

റക്കച്ചടവിലാണ് മിക്കവാറും പ്രഭാതയാത്ര ആരംഭിക്കുന്നത്.
കോഴിക്കോട് എത്തുമ്പോഴേക്കും ചെറുമയക്കം തീരും. വെസ്റ്റ്ഹിൽ ബസ്സോ മറ്റോ റെഡി ആയിട്ടുണ്ടാവും, ചാടിക്കേറി നാലാംഗേറ്റിനടുത്ത് ഇറങ്ങുമ്പോഴേക്കും സമയം പിന്നെയും ബാക്കി...
മെയ്‌ലിനുശേഷമുള്ള തൃശ്ശൂർ- കണ്ണൂർ പാസഞ്ചറാണ് കുറച്ചുകൂടി ആശ്വാസം, പക്ഷേ അത് അവിടേം ഇവിടേം നിരങ്ങിയും മൂളിയും എത്താൻ നന്നേ വൈകും..

ഗീതാമാം ആണ് ശ്രീനാരായണയിലെ ഹൈലൈറ്റ്.
എന്ത്‌ ഭംഗിയാ ടീച്ചറെ കാണാൻ. ഒരു ഇംഗ്ലീഷുകാരിയെപ്പോലെ അവർ മനോഹരമായി ക്ലാസ്​ എടുക്കും... വില്യം ഷേക്‌സ്പിയർ എന്ന് മറ്റാരും അത്ര സുന്ദരമായി പറയുന്നത് ഞാൻ കേട്ടിട്ടില്ല. ലിൻസി മിസ്സും, ശില്പ മിസ്സും കൂട്ടുകാരെപ്പോലെ ഞങ്ങൾക്കൊപ്പം ചേർന്നു.
ആദ്യത്തെ ദിവസം ചെറുതായി റാഗിംഗ് ഉണ്ടായിരുന്നു. തേങ്ങ പൊട്ടിച്ച് ചിരകുന്നതായും അരയ്ക്കുന്നതായുമൊക്കെ അഭിനയിക്കാനാണ് എനിക്ക് കിട്ടിയത്...
ഞാനെന്തൊക്കെയോ ചെയ്ത് ഓടി.
കുട്ടികൾ കൂക്കി വിളിച്ചു.
അടുത്ത സെക്ഷൻ ചോദ്യോത്തരവേളയായിരുന്നു.

ശ്രീനീലകണ്ഠയിൽ ബി.എ. ഇംഗ്ലീഷ് സാഹിത്യത്തിന് സീറ്റ്‌ കിട്ടി വെറും മൂന്നുനാലു ദിവസം ക്ലാസിനു പോയ പതിനെട്ടുകാരിയെ ഓർത്ത് ഞാൻ നെടുവീർപ്പിട്ടു. ദൂരക്കൂടുതൽ എന്ന് പറഞ്ഞ് വെട്ടിച്ചുരുക്കിയ ഡിഗ്രി പഠനം ഇന്നുമൊരു ദുഃഖം തന്നെ.

"ഈ കോളേജിൽ ബർമയിൽ ജനിച്ച ഒരു അധ്യാപകനുണ്ട് ആരാ അത്?'
എനിക്ക് കിട്ടിയ ചോദ്യമായിരുന്നു... ബർമ പോയിട്ട് കാലിക്കറ്റ്‌ പഠിക്കാൻ തന്നെ കഴിഞ്ഞത് മഹാഭാഗ്യം.
ശ്രീനീലകണ്ഠയിൽ ബി.എ. ഇംഗ്ലീഷ് സാഹിത്യത്തിന് സീറ്റ്‌ കിട്ടി വെറും മൂന്നുനാലു ദിവസം ക്ലാസിനു പോയ പതിനെട്ടുകാരിയെ ഓർത്ത് ഞാൻ നെടുവീർപ്പിട്ടു. ദൂരക്കൂടുതൽ എന്ന് പറഞ്ഞ് വെട്ടിച്ചുരുക്കിയ ഡിഗ്രി പഠനം ഇന്നുമൊരു ദുഃഖം തന്നെ.

""വിജിഷ, പറയ്‌''
""ഡോണ്ട് നോ, മാം''

ഇംഗ്ലീഷിൽ തന്നെ മൊഴിഞ്ഞു.

""പി.കെ.ജി.''
ആരോ ശരിയുത്തരം വിളിച്ചു പറഞ്ഞു...
പാവയ്ക്കാ ജൂസായിരുന്നു എനിക്ക് സമ്മാനം.
അടുത്തുള്ള വെളുത്തു മെലിഞ്ഞ സെക്കൻറ്​ ഇയറിലെ ചേട്ടനോട് ഞാൻ ചോദിച്ചു, 
""ആരാ പി.കെ.ജി.?''
"