Saturday, 27 November 2021

മുൻഗണനകൾ


Text Formatted

വേണം, ഒരിടതു ദിശ

വരുന്ന അഞ്ചുവര്‍ഷത്തിനിടയില്‍ വലതുപക്ഷ മനുഷ്യരാഹിത്യത്തില്‍ നിന്നുള്ള രക്ഷയ്ക്ക് ആവശ്യമായ രാഷ്ട്രീയ രോഗപ്രതിരോധം കേരളജനതക്ക് നല്‍കാനാവുമോ എന്നതാണ് നമ്മുടെ മുന്നിലെ ഏറ്റവും വലിയ ചോദ്യം.

Image Full Width
Image Caption
പിണറായി വിജയന്‍ / Photo: Pinarayi Vijayan, Fb
Text Formatted

കേരളത്തിലെ പുതിയ ഇടതുപക്ഷസര്‍ക്കാര്‍ ഏതുതരം രാഷ്ട്രീയ ദിശയാണ് സ്വീകരിക്കേണ്ടത് എന്ന ചോദ്യത്തിന് തീര്‍ച്ചയായും "ഒരിടത് ദിശ' എന്നുതന്നെ ഞാന്‍ പറയും. കാരണം, ഇടതല്ലാത്ത വഴികളിലൂടെ സഞ്ചരിക്കാനുള്ള അതിശക്തമായ പ്രവണത പലതലങ്ങളില്‍ കാണിച്ചുതുടങ്ങിയ ഒരു സര്‍ക്കാരാണിപ്പോള്‍ കാലാവധി പൂര്‍ത്തിയാക്കിയത്.

പൗരജനങ്ങളെ അധികപക്ഷവും ഗുണഭോക്താക്കളാക്കുന്ന ജനക്ഷേമം, വികസനകാര്യങ്ങളില്‍ ജനങ്ങളുടെ സാന്നിധ്യം കേവലം സൈഡ്‌ഷോ, പുതിയ ടെക്‌നോ- യുട്ടോപ്യന്‍ സ്വപ്നങ്ങള്‍, ഹിന്ദുത്വത്തിന്റെ ആശയപരമായ അധീശത്വത്തെ തങ്ങള്‍ക്കനുകൂലമായി പാകപ്പെടുത്തിയെടുത്തതില്‍ നിന്നുളവായ ആശയ- പ്രയോഗങ്ങള്‍ മുതലായവയുടെ മിശ്രിതം തെരെഞ്ഞെടുപ്പില്‍ സി.പി.എം. നേതൃത്വത്തിലുള്ള മുന്നണിക്ക് ഗുണമുണ്ടാക്കിയെന്ന് സംശയമില്ല. പക്ഷേ ഇന്ന് നമ്മുടെ മുന്നില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഏറ്റവും ഗുരുതരമായ രാഷ്ട്രീയ പ്രതിസന്ധിയെയോ പാരിസ്ഥിതിക പ്രതിസന്ധിയെയോ നേരിടാന്‍ ഇതൊന്നും പോര. കാരണം, ഇപ്പറഞ്ഞവയില്‍ രണ്ടും മൂന്നും കാര്യങ്ങളില്‍ സി.പി.എമ്മിനൊപ്പമോ അപ്പുറമോ ആണ് ബി.ജെ.പി. 

ബി.ജെ.പിയുടെ വോട്ടുഷെയര്‍ അങ്ങനെ കാര്യമായി കുറഞ്ഞിട്ടൊന്നുമില്ലയെന്ന് ഓര്‍ക്കണം. അതുകൊണ്ടുതന്നെ ഇടതിന്റെ ധാര്‍മിക സമൂഹത്തെ വികസിപ്പിക്കുക എന്നത് വരുന്ന അഞ്ചുവര്‍ഷത്തിലെ ഏറ്റവും പ്രധാന ലക്ഷ്യമായി മാറണം. ആ ലക്ഷ്യത്തിന് ഉതകുംവിധം ഭരണകൂട സംവിധാനത്തെ ഉപയോഗിക്കാനും ഇടതുപക്ഷത്തിനുകഴിയണം.

അപ്പോള്‍ ആദ്യത്തേതിനെ ശക്തമാക്കുക എന്നത് അനിവാര്യമാകുന്നു. എന്നാല്‍, വരുന്ന അഞ്ചുവര്‍ഷത്തിനിടയില്‍ വലതുപക്ഷ മനുഷ്യരാഹിത്യത്തില്‍ നിന്നുള്ള രക്ഷയ്ക്ക് ആവശ്യമായ രാഷ്ട്രീയ രോഗപ്രതിരോധം ഇതുകൊണ്ട് കേരളജനതക്ക് നല്‍കാനാവുമോ എന്നതാണ് നമ്മുടെ മുന്നിലെ ഏറ്റവും വലിയ ചോദ്യം. ഈ സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ദൗത്യം ഏതാണെന്ന് ചോദിച്ചാല്‍ ഇതാണെന്നേ ഞാന്‍ പറയൂ. ഇതുകൂടാതെ രാഷ്ട്രീയലാഭം ഒരുപക്ഷേ കാര്യമായി ഇല്ലാത്ത ചില കാര്യങ്ങളും ഈ സര്‍ക്കാരിന് ചെയ്യേണ്ടിവരും-പരിസ്ഥിതിപ്രതിസന്ധി രൂക്ഷമായാല്‍.

വലതുപക