Monday, 29 November 2021

നോവല്‍


Text Formatted
katturkadavu-title
Image Full Width
Image Caption
ചിത്രീകരണം: ഇ. മീര
Text Formatted

എട്ട്: ആകാശത്തിലെ പറവകള്‍
 

ഹെര്‍ബര്‍ട്ട് സ്‌പെന്‍സര്‍ ഫാമില്‍ നിന്നു നോക്കുമ്പോള്‍ വയലിലെ മങ്ങുന്ന വെയിലിന് ഒരുവക നീലനിറമാണ്. ആളുകള്‍ പണി കഴിഞ്ഞ് മടങ്ങുന്നതു കാണാം. വയലുകള്‍ക്കപ്പുറത്ത് കുന്നുകളുടെ അടിവാരത്തായിട്ടാണ് കാര്യമായ ജനജീവിതം ഉള്ളത്. നാലഞ്ച് ഗ്രാമങ്ങള്‍ അവിടെ ഉണ്ട്.

ചില കാലത്ത് അവിടെന്ന് വാദ്യമേളങ്ങള്‍ ഉയര്‍ന്നു കേള്‍ക്കും. വെയിലാറിക്കഴിഞ്ഞ് സന്ധ്യക്കാണ് അത് തുടങ്ങുക. പിന്നെ ചെറിയ ഇടവേളക്കുശേഷം രാത്രിയിലും തുടരും. കാവടിസംഘങ്ങള്‍ കൊട്ടിപ്പഠിക്കുന്നതാണ്. ഒരോ ഗ്രാമത്തിനും ഓരോ കാവടിസംഘങ്ങള്‍ ഉണ്ട്. തൈപ്പൂയക്കാലത്ത് എല്ലാവരും ചേര്‍ന്ന് വാദ്യമേളങ്ങളുമായി വഴികളിലൂടെ ഘോഷയാത്ര നടത്തും. പെണ്‍കുട്ടികളെ അണിയിച്ചൊരുക്കി താലമെടുപ്പിക്കാറുണ്ട്. ആണ്‍കുട്ടികളുടെ തല മുണ്ഡനം ചെയ്യും. അക്കാലത്ത് ഫാമില്‍ തെനാദിയര്‍ അച്ചന്റെ പതിവ് സന്ധ്യാപ്രഭാഷണങ്ങള്‍ വൈകാറുണ്ട്. എങ്കിലും ഫാമിലെ എല്ലാവരും കൃത്യസമയത്ത് തന്നെ ഒത്തുകൂടി മുഖത്തോടു മുഖം നോക്കി ഇരിക്കും.

ആകാശത്തിലെ പറവകളേപ്പോലെ മനുഷ്യര്‍ സ്വതന്ത്രരും സന്തുഷ്ടരുമാകണമെന്ന ആശയമാണ് തെനാദിയരച്ചന്‍ ക്ലാസുകളില്‍ അവതരിപ്പിക്കുക. സ്വകാര്യസ്വത്താണ് ഈ പ്രപഞ്ചത്തിലെ ഏറ്റവും വലിയ പാപം. സ്വത്തിനുള്ള ആര്‍ത്തി മനുഷ്യനെ മനുഷ്യനില്‍ നിന്ന് അകറ്റുന്നു. അങ്ങനെ അവന്‍ ദൈവത്തില്‍ നിന്ന് അകലുന്നു. അദ്ദേഹം ബൈബിള്‍ ഭാഗം വായിക്കും.

"ആകൈയാല്‍ എന്നത്തൈ ഉണ്‍പോം എന്നത്തൈ കുടിപ്പോം എന്റു ഉങ്കള്‍ ജീവനുക്കാകവും എന്നത്തൈ ഉടുപ്പോം എന്റു ഉങ്കള്‍ സരീരത്തുക്കാകവും കവലൈപ്പടാതിരുങ്കള്‍. ഭക്ഷണത്തേക്കാള്‍ ജീവനും വസ്ത്രത്തേക്കാള്‍ ശരീരവും പ്രധാനമാകുന്നു. ആകാശത്തിലെ പറവകളെ നോക്കൂ. അവ വിതക്കുന്നില്ല; കൊയ്യുന്നില്ല; പത്തായപ്പുരകളില്‍ കൂട്ടി വെക്കുന്നുമില്ല. എങ്കിലും സ്വര്‍ഗീയ പിതാവ് അവയെ തീറ്റിപ്പോറ്റുന്നു. വയലിലെ ലില്ലിച്ചെടികളെ നോക്കുക. അവ എങ്ങനെ വളരുന്നു? അവ നൂല്‍നൂല്‍ക്കുന്നില്ല. എങ്കിലും ഞാന്‍ നിങ്ങളോട് പറയുന്നു: സര്‍വ്വപ്രതാപങ്ങളും തികഞ്ഞ സോളമന്‍ പോലും ഇവയി