Monday, 18 October 2021

ഉമ്‌ഗോട്ട് നദീയാത്ര


Text Formatted

അവനവനിലേക്കുള്ള ഈ കാഴ്ച
ഇനി എത്ര കാലത്തോളം

കണ്ണീരു പോലെ പരിശുദ്ധമായ ഒരു നദിയേ ഇന്ത്യയിലുള്ളൂ. ഉമ്ഗോട്ട് നദി.

Image Full Width
Image Caption
ഡൗകിയിലൂടെ ഒഴുകുന്ന ഉമ്‌ഗോട്ട് നദി / Photo: Mashhood N.K.
Text Formatted

കാശം കണ്ണാടി നോക്കുന്ന, കണ്ണീരു പോലെ പരിശുദ്ധമായ പുഴ എന്നൊക്കെ എഴുപതുകളിലെ സിനിമാപ്പാട്ടിലേ കേൾക്കാൻ കഴിയുമായിരുന്നുള്ളൂ.
മലയാളിക്കു സ്വന്തമായി നാൽപ്പത്തിനാലു നദികളുണ്ടായിട്ടും അതിലൊന്നു പോലും അത്തരമൊരു പേരുദോഷം കേൾപ്പിച്ചിരുന്നില്ല. മേഘങ്ങൾ മുടിയഴിച്ചിട്ടാലെന്ന പോലെ മഴക്കാലത്തു ഇരുണ്ടു ചെളിപറ്റിയ തറ്റുടുത്തു കാഴ്ചയെ നനയിപ്പിച്ചുകളയും മലയാളിയുടെ പുഴയേറെയും. വെയിലൊന്നു മൂത്തു തുടങ്ങുമ്പോഴേക്കും മെലിഞ്ഞുണങ്ങി മലമുടിയിൽ നിന്നുള്ള മൂക്കിളച്ചാലു പോലെ ഒറ്റവരയിൽ പതിഞ്ഞ താളത്തിലൊഴുകും.

dawki
ഉമ്ഗോട്ട് നദി

മഹാനദികളായ ബ്രഹ്മപുത്രയും ഗംഗയും അതൊഴുകിവരുന്ന പ്രദേശങ്ങളുടെ നിലവിളികളാകെ കരകവിയിച്ച് ഒഴുക്കിക്കൊണ്ടുവരികയായിരിക്കും. കണ്ണീരു പോലെ പരിശുദ്ധമായ ഒരു നദിയേ ഇന്ത്യയിലുള്ളൂ. ഉമ്ഗോട്ട് നദി. അത് മേഘാലയത്തിലൂടെയുള്ള ഇന്ത്യ- ബംഗ്ലാദേശ് അതിർത്തിയിൽ. കൃത്യമായി പറഞ്ഞാൽ, ഡൗകി- തമാബിൽ അതിർത്തി നടപ്പാതയ്ക്ക് അടുത്ത്. ഇതിൽ ഡൗകി ഇന്ത്യൻ ഭാഗത്തും തമാബിൽ ബംഗ്ലാദേശ് ഭാഗത്തും. മേഘങ്ങളുടെ വീടായ മേഘാലയത്തിലെ ജയ്ന്തിയ ഹിൽ ജില്ലയിൽ.

മുഖ്യധാരാ ഇന്ത്യ അറിയാത്ത ചില ചെറിയ കൊടുങ്കാറ്റുകൾ ഉമ്ഗോട്ട് നദിക്കരയിലെ അടുപ്പുകല്ലുകളിൽ വേവുന്നുണ്ട്. പുഴയെ ചുറ്റിപ്പറ്റി കെട്ടിപ്പൊക്കിയെടുത്ത കുറെ പാവം ജീവിതങ്ങൾക്കു മേൽ വികസനമെന്ന വാൾ തൂങ്ങിയാടിത്തുടങ്ങി.

പോകാം, ഡൗകിയിലേക്ക്

പോകാത്തവർക്കായി കാലം അധികം കാത്തുനിൽക്കുമെന്നു തോന്നുന്നില്ല, കണ്ണാടിപ്പുഴയായ ഉമ്ഗോട്ടും. മുഖ്യധാരാ ഇന്ത്യ അറിയാത്ത ചില ചെറിയ കൊടുങ്കാറ്റുകൾ ഉമ്ഗോട്ട് നദിക്കരയിലെ അടുപ്പുകല്ലുകളിൽ വേവുന്നുണ്ട്. പുഴയെ ചുറ്റിപ്പറ്റി കെട്ടിപ്പൊക്കിയെടുത്ത കുറെ പാവം ജീവിതങ്ങൾക്കു മേൽ വികസനമെന്ന വാൾ തൂങ്ങിയാടിത്തുടങ്ങി. അവരുടെ ചെറിയ പ്രതിഷേധങ്ങൾ