Monday, 18 October 2021

Children's Book


Text Formatted

കവിതയാല്‍ സൗഖ്യപ്പെട്ട മീന്‍

മലയാള ലോകത്തിനു പുറത്തുള്ള ബാലസാഹിത്യത്തെ പരിചയപ്പെടുത്തുന്നതാണ് ഈ പംക്തി. ജീന്‍ പിയറി സൈമണിന്റെ This is a Poem that Heals Fish ഉം പാറോ ആനന്ദിന്റെ Nomads Land ഉം പരിചയപ്പെടുത്തുന്നു

Image Full Width
Text Formatted

 

വിതയാല്‍ സൗഖ്യപ്പെട്ട ഒരു മീനിന്റെ കഥയാണിത്. കുട്ടികളോട് കവിതയെന്താണെന്നു പറഞ്ഞു കൊടുക്കുന്ന ഒരു പുസ്തകം. എന്താണ്​ കവിതയെന്ന് കവികളൊക്കെയും പറഞ്ഞിട്ടുണ്ട്. പക്ഷേ, പ്രതിഭാശാലിയായ ഒരാള്‍ പാഠപുസ്തകശൈലിയിലല്ലാതെ എന്താണു കവിതയെന്നു കുട്ടികളോടു പറയുന്ന ഒരു പുസ്തകം ഞാന്‍ ആദ്യമായി കാണുകയാണ്. 

 

poem
ചിത്രീകരണം: ഒളിവിയര്‍ ടാലക്‌

ചുവന്ന മീന്‍ ലിയോണിനെ മടുപ്പു രോഗത്തില്‍ നിന്നു സുഖപ്പെടുത്താന്‍ നോക്കുകയാണ് കുഞ്ഞ് ആര്‍തര്‍. 
ആര്‍തറിന്റെ അമ്മ അവനെ നോക്കി
അമ്മ കണ്ണു ചിമ്മി
അമ്മ കണ്ണു തുറന്നു
എന്നിട്ടമ്മ ചിരിച്ചു.
വേഗം, അവനൊരു കവിത കൊടുക്കൂ!
അമ്മയെന്നിട്ട് ട്യൂബ ക്ലാസിനു പോയി.

poem 2

എന്താണ് ഈ കവിത എന്ന് പിടികിട്ടാതെ ആര്‍തര്‍, അടുക്കളയില്‍ പോയി തപ്പി. ഇവിടെ കവിതയില്ല എന്ന നൂഡില്‍സിന്റെ നിശ്വാസം മാത്രം കേട്ടു. കക്കൂസിലും കട്ടിലിനടിയിലും നോക്കി. പക്ഷേ, വാക്വം ക്ലീനറിലോ പൊടിയുണ്ടകളിലോ കവിതയില്ലായിരുന്നു.

poem

നിശ്ചയത്തോടെ ആര്‍തര്‍ അന്വേഷണം തുടര്‍ന്നു.
അവന്‍ ലോലോയുടെ സൈക്കിള്‍ കടയിലേക്കോടി. 
ലോലോയ്ക്ക് എല്ലാമറിയാം, എപ്പ