Wednesday, 20 October 2021

ജാതി-ലിംഗാധികാരം-മുതലാളിത്തം


Text Formatted

പുതിയ സാമൂഹിക സംഘർഷങ്ങളെ
സർക്കാർ എങ്ങനെ അഭിമുഖീകരിക്കും?

ജാതിയും മുതലാളിത്ത വ്യവസ്ഥകളും തമ്മിലുള്ള എല്ലാത്തരം ഇടപെടലുകളെയും പഠിക്കേണ്ടത് ഇന്നത്തെ സാമ്പത്തിക​ - സാമൂഹിക - രാഷ്ട്രീയ സാഹചര്യത്തില്‍ മുതലാളിത്തത്തിന്റെയും വലതുപക്ഷ രാഷ്ട്രീയത്തിന്റെയും വളര്‍ച്ച തടയാന്‍ അത്യന്താപേക്ഷിതമാണ്

Image Full Width
Image Caption
കുടുംബശ്രീ പ്രവർത്തകർ / Photo: thekudumbashreestory.info
Text Formatted

കേരളത്തിലെ ജാതി- ലിംഗാധികാര ഘടനകള്‍ ഏതൊക്കെ രീതിയിലാണ് മുതലാളിത്തത്തിന് ശക്തമായ പിന്തുണ നല്‍കുന്നത് എന്നും, ഇത് എങ്ങനെയാണ് സാമൂഹിക തലത്തില്‍ പുതിയ സംഘര്‍ഷം സൃഷ്ടിക്കുന്നത് എന്നതിനെയും പറ്റി ചില പ്രാഥമിക സൂചനകള്‍ നല്‍കാനാണ് ഇവിടെ ഉദ്ദേശിക്കുന്നത്. 

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ കേരളത്തിന്​ നേരിടേണ്ടിവന്ന അടിയന്തര ഘട്ടങ്ങളിലൊക്കെയും ഇടതുപക്ഷ സര്‍ക്കാരിന് ഫലപ്രദമായി ദുരിതാശ്വാസ പ്രവര്‍ത്തനം നടത്താനും എല്ലാ ജനങ്ങള്‍ക്കും സേവനവും അടിസ്ഥാന സൗകര്യവും ഉറപ്പാക്കാനും കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട്​, അടിസ്ഥാനവര്‍ഗ തൊഴിലാളികളുടെ പിന്തുണ ഇടതുപക്ഷത്തിന് നേടാനായി. മറുവശത്ത്​, കേരളത്തിലെ 40 ശതമാനത്തോളം മധ്യവര്‍ഗ കുടുംബങ്ങളുടെ ആവശ്യങ്ങളും പ്രതീക്ഷകളും മുന്നില്‍ക്കണ്ട് അടിസ്ഥാന സൗകര്യങ്ങളുടെ നിലവാരം മെച്ചപ്പെടുത്താനും ശ്രമിച്ചു. കേരളത്തെ കുറഞ്ഞ ഉത്പാദനക്ഷമതയുള്ള വ്യവസ്ഥയില്‍നിന്ന് ഉയര്‍ന്ന ഉല്‍പാദനക്ഷമതയുള്ള സമ്പദ്​വ്യവസ്​ഥയിലേക്ക് മാറ്റുക എന്നതാണ്​ ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത ലക്ഷ്യം. ഈ പരിവര്‍ത്തനത്തിലൂടെ അടിസ്ഥാനവര്‍ഗ തൊഴിലാളി കുടുംബങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാനും മധ്യവര്‍ഗ കുടുംബങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും സാധിക്കുമെന്ന പ്രതീക്ഷ സര്‍ക്കാറിനുണ്ടായിരുന്നു. 
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളുടെയും മധ്യ- വര്‍ഗ കുടുംബങ്ങളുടെയും പിന്തുണ നേടാന്‍ സാധിച്ചതാണ് കേരളത്തിൽ ഇടതുപക്ഷത്തിന്റെ ചരിത്രപരമായ തെരഞ്ഞെടുപ്പ് വിജയത്തിന് കാരണമെന്ന് വിലയിരുത്താം. പല വ്യത്യാസങ്ങളുള്ള ഈ രണ്ടു വര്‍ഗ വിഭാഗങ്ങളുടെ പിന്തുണ നേടാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ ബോധപൂര്‍വം നടപ്പിലാക്കിയ ദ്വിമുഖ തന്ത്രമാണ്, അവരെ സഹായിച്ചത്.

1990 കള്‍ക്കുശേഷം കേരളത്തിലുണ്ടായ സാമ്പത്തിക വളര്‍ച്ചയും മൂലധന ഒഴുക്കും സമൂഹത്തില്‍ എന്തൊക്കെ മാറ്റം കൊണ്ടുവന്നിട്ടുണ്ട് എന്നും, ഏതൊക്കെ രീതികളിലാണ് സാമൂഹിക ഘടനകള്‍ മുതലാളിത്ത വളര്‍ച്ചയെ താ