Tuesday, 19 October 2021

പ്രതീക്ഷ, വെല്ലുവിളി


Text Formatted

പലിശയേറിക്കൊണ്ടിരിക്കുന്ന ഒരു പ്രതീക്ഷ

കെ.കെ. ശൈലജ മുഖ്യമന്ത്രിയായാൽ? ജാതിപരവും ലിംഗാധിപത്യപരവുമായ അനേകം വിലക്കുകളെ മറികടന്ന് വ്യത്യസ്ത തുറകളിലേക്കു കടന്നുവന്ന മലയാളിസ്ത്രീകളുടെ മുന്നോട്ടുപോക്കിന് ആത്മവിശ്വാസവും ഊര്‍ജ്ജവും പകരാൻ  ഈ തീരുമാനത്തിനു കഴിയുമായിരുന്നു. വൈകാരികമായിത്തന്നെ! 

Image Full Width
Image Caption
കെ.കെ. ശൈലജ
Text Formatted

ധികാരത്തോടുള്ള സംവാദം സാധ്യമാകുന്നതിനെക്കുറിച്ചുള്ള ഭാവന ഏറെ വിപുലമാണ്. അധികാരത്തോടുള്ള ജനാധിപത്യപരമായ ചോദ്യങ്ങളും സംവാദങ്ങളും സാധ്യമാണ് എന്ന പ്രതീതി വാസ്തവത്തില്‍ അധികാരനിലയെ കൂടുതല്‍ ഉറപ്പിച്ചു നിര്‍ത്താനാണ് സഹായിക്കുക. ആ പ്രതീതിയിലേക്ക്​ സംശയം നിറഞ്ഞ നോട്ടങ്ങളെറിയുക എന്നതും അവ കൂടുതല്‍ മുനയോടെ തെളിച്ചത്തോടെ പ്രത്യക്ഷീകരിക്കുക എന്നതുമാണ് ജനായത്ത രാഷ്ട്രീയത്തെ കൂടുതല്‍ ഈടുള്ളതാക്കുക.  

പിന്നീടെപ്പോഴെങ്കിലും നല്ലൊരു പുതിയ വീടുവെച്ച്  "അന്തസ്സു'ണ്ടാവുമ്പോള്‍ ഊണുമുറിയിലെ ചില്ലലമാരയില്‍ വെച്ചു പ്രദര്‍ശിപ്പിക്കാന്‍ പാകത്തില്‍ വിലകൂടിയ നല്ല തിളങ്ങുന്ന പാത്രങ്ങള്‍ എടുത്തു കട്ടിലിനടിയില്‍ നിധിപോലെ സൂക്ഷിക്കുന്ന അമ്മയെക്കുറിച്ചുള്ള ഒരു കവിത യുവകവികളിലൊരാളായ അലീന ആകാശമിഠായി എഴുതിയിട്ടുണ്ട്. അപരര്‍ക്കു മുമ്പില്‍ അന്തസ്സുകാട്ടാന്‍ വേണ്ടി മാറ്റിവെച്ചതിന്റെ ഭാഗമായി  ഇപ്പഴത്തെ അനിവാര്യതകളെ നിഷേധിക്കുന്നതും നീട്ടിവെയ്ക്കുന്നതും നല്ല നാളെയെക്കുറിച്ചുള്ള പ്രതീക്ഷയായി (തെറ്റി)ധരിപ്പിക്കുന്നത് ഇവിടെ കാണാം. അത് അപ്പപ്പോള്‍ തന്നെ കുറ്റകരമായിത്തീരും. 

‘‘എന്നോ വരാനിരിക്കുന്ന
സുന്ദരഭാവിയിലേക്കു വേണ്ടി
അമ്മയുടെ സൂക്ഷിപ്പാണിത്.
വരുമെന്നുറപ്പില്ലാത്ത വിരുന്നുകാര്‍ക്ക്
അമ്മയുടെ കരുതലാണ്.
പലിശയേറിക്കൊണ്ടിരിക്കുന്ന ഒരു പ്രതീക്ഷ.
അതുവരേക്കും,
നമ്മളോളം ദയനീയമായ പാത്രങ്ങളില്‍
ഉണ്ടുറങ്ങിയാല്‍ മതി.''

സമത്വത്തെക്കുറിച്ചും തുല്യപ്രാതിനിധ്യത്തെക്കുറിച്ചുമുള്ള ഭരണവിഭാഗത്തിന്റെ നയരൂപീകരണം തിരുതകൃതിയാണ്. തത്വത്തിലുള്ള സമഗ്രതയും കൃത്യതയും ഇതുപോലെതന്നെ ഭാവിയിലെ തിളങ്ങുന്ന പാത്രങ്ങളും തീന്‍മേശയും പോലെ നമ്മെ കൊതിപ്പിക്കും. നാം കാത്തിരിക്കുക തന്നെയാണ്. വിരുന്നുകാര്‍ക്കു മാത്രമല്ല, നമുക്കുതന്നെയും ഭംഗിയും തിളക്കവുമുള്ള ചായക്കോപ്പയിലെ ഉശിരന്‍ ചായക്കായി!

<