Wednesday, 20 October 2021

തുല്യത, സാമൂഹിക നീതി


Text Formatted

സംരക്ഷകരെ വേണ്ട, വേണം തുല്യ അവസരം,
​​​​​​​അധികാര പങ്കാളിത്തം

കുറേക്കാലമായി  ആഘോഷിക്കപ്പെടുന്ന ‘സംരക്ഷകനായ അച്ഛന്‍ ഫിഗര്‍’ എന്ന നിര്‍മ്മിതി കേരളത്തിലെ സ്ത്രീകള്‍ക്കും ഇതര ദുര്‍ബല വിഭാഗങ്ങള്‍ക്കും കാര്യമായ ഗുണം ചെയ്യും എന്ന് ഞാന്‍ കരുതുന്നില്ല. 

Image Full Width
Image Caption
Photo: thekudumbashreestory.info
Text Formatted

പുതിയ സര്‍ക്കാര്‍ നിലവില്‍ വരുന്ന സാഹചര്യത്തിൽ, കേരളത്തില്‍ നടപ്പിലാക്കേണ്ട അടിയന്തര പ്രാധാന്യമുള്ള ചില ആവശ്യങ്ങള്‍ മുന്നോട്ടുവെയ്ക്കുകയാണ്. തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷവും തുടര്‍ഭരണവും പൊതുവെ ഇടതുപക്ഷ മുന്നണിയുടെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്. അതോടൊപ്പം കണ്ടുവരുന്ന ഒരു പ്രവണതയാണ്, വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുത; പ്രത്യേകിച്ച്​ ഇടതുമുന്നണിയില്‍ പ്രതീക്ഷ പുലര്‍ത്തുന്ന രാഷ്ട്രീയ സര്‍ക്കിളുകളില്‍ നിന്ന്. വിമര്‍ശനങ്ങളെയും സക്രിയ നിര്‍ദ്ദേശങ്ങളെയും അഭിസംബോധന ചെയ്യാതെ ഒരു ജനാധിപത്യ സര്‍ക്കാരിന് മുമ്പോട്ടുപോകാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ ദുര്‍ബലമായ പ്രതിപക്ഷം നല്‍കുന്ന നിരാശ വളരെ വലുതുമാണ്. സിവില്‍ സമൂഹത്തില്‍ നിന്ന് ഒരു പ്രതിപക്ഷ സമ്മര്‍ദ്ദ സ്വരം ഉണ്ടാവേണ്ടത് ഈ അവസരത്തില്‍ വളരെ പ്രധാനമാണ്. പുതിയ സര്‍ക്കാര്‍ നിശ്ചയമായും അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കേണ്ട അടിസ്ഥാനപരമായ കാര്യങ്ങളുണ്ട് എന്ന് മനസ്സിലാക്കാന്‍ കേവലമായ സാമൂഹ്യനിരീക്ഷണം മാത്രം മതി. ഇവിടെ ചൂണ്ടിക്കാണിക്കുന്ന നിര്‍ദ്ദേശങ്ങള്‍ കൂടുതല്‍ കൂട്ടിച്ചേര്‍ക്കലുകള്‍ക്ക് ഇടമുള്ളതാണ് എന്നുകൂടി പറയട്ടെ.

മന്ത്രിസഭയിലും സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങളിലും ഉള്ള പങ്കാളിത്തവും പ്രതിനിധാനവും 

മന്ത്രിസഭയില്‍ സ്ത്രീകളുടെയും ദളിത്- ആദിവാസി വിഭാഗങ്ങളുടെയും പ്രാതിനിധ്യം വര്‍ധിക്കേണ്ടതുണ്ട്. സുപ്രധാന കാബിനറ്റ് മന്ത്രിസ്ഥാനങ്ങള്‍ ദളിത്- ആദിവാസി- സ്ത്രീ, മറ്റ് അതിപിന്നാക്ക വിഭാഗങ്ങള്‍ എന്നിവര്‍ക്ക് ഉറപ്പുവരുത്തണം.

kirthads
പട്ടിക ജാതി- വര്‍ഗ ഉന്നമനത്തിനുവേണ്ടിയുള്ള കിർത്താഡ്​സ്​ പോലുള്ള സ്ഥാപനങ്ങളിൽ കീഴാളരായ സ്ത്രീകള്‍ക്ക് നേതൃപദവികള്‍ നല്‍കണം

ബോര്