Thursday, 21 October 2021

ഓര്‍മ


Text Formatted

ചിതയുടെ വെളിച്ചം

നൃപന്‍ ചക്രവര്‍ത്തി മരിച്ചപ്പോഴും എം.വി. രാഘവന്‍ മരിച്ചപ്പോഴും ഗൗരിയമ്മ മരിച്ചപ്പോഴും ചെങ്കൊടി പുതപ്പിക്കാന്‍ പാര്‍ട്ടി എത്തി. എന്റെ പിതാവ് എന്‍.കെ. മാധവന്‍ മരിച്ചപ്പോഴും അവര്‍ ചെങ്കൊടി പുതപ്പിച്ചു. ഇവരെല്ലാം പാര്‍ട്ടിയില്‍ നിന്ന് പോകാന്‍ ആഗ്രഹിച്ചവരായിരുന്നില്ല.  ഗൗരിയമ്മയുടെ ചിതയിലെ വെളിച്ചം കൂടുതല്‍ തെളിച്ചമാര്‍ന്നവിധം പറയുന്നു, പാര്‍ട്ടിക്ക് തെറ്റുപറ്റി

Image Full Width
Image Caption
കെ. ആര്‍. ഗൗരി അമ്മ, 1983-ല്‍ റോബിന്‍ ജെഫ്രി പകര്‍ത്തിയ ചിത്രം.
Text Formatted

ലപ്പുഴയിലെ വലിയ ചുടുകാട്ടില്‍ എരിഞ്ഞുതീര്‍ത്ത ചിതയുടെ വെളിച്ചം തൊട്ടരികിലുള്ള ജീവിത സഖാവിന്റെ ശവകുടീരത്തില്‍ പതിച്ചപ്പോള്‍ ചരിത്രത്തിലെ അസാധാരണമായ ഒരു പ്രണയസംഗമത്തിന്റെ പ്രകാശശോഭയായി അതുമാറി. ചരിത്രത്തിലെ എല്ലാ വിപ്ലവങ്ങളും വിപ്ലവഗണിതശാസ്ത്രത്തെ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്. ഒരിടത്തും ക്ലാസിക്കല്‍ വിപ്ലവങ്ങള്‍ നടന്നില്ല. സിദ്ധാന്തങ്ങളുടെ പ്രവചനങ്ങള്‍ക്കനുസരിച്ചായിരുന്നില്ല അവ സംഭവിച്ചത്. ഓരോ പ്രദേശത്തും അത് വ്യത്യസ്തമായിരുന്നു. റഷ്യ, ചൈന, ക്യൂബ, കൊറിയ, വിയറ്റ്നാം എല്ലായിടത്തും വിഭിന്നമായിരുന്നു. വിപ്ലവങ്ങള്‍ ഓരോരുത്തരുടെ കഴിവിനനുസരിച്ചും ഓരോരുത്തരുടെ ആവശ്യത്തിനനുസരിച്ചും പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റുകളെ നിര്‍മിച്ചില്ല. പയ്യെ, ആ വിപ്ലവങ്ങളില്‍ നിന്ന് ആശ്ചര്യപ്പെടുത്തുന്ന നിരവധി നായകര്‍ ഉയര്‍ന്നുവന്നു. അത്തരത്തിലുള്ള ഒരു പൂമരമാണ് കെ.ആര്‍ ഗൗരിയമ്മ. 

ഗൗരിയമ്മയുടെ രാഷ്ട്രീയത്തില്‍ കോമണ്‍സെന്‍സ് പിന്നീട് നിരന്തരം പ്രവര്‍ത്തിച്ചു. പക്ഷെ, ഗൗരിയമ്മ ഒരു ഗ്രാംഷിയോ ബെര്‍ലിംഗറോ ആയില്ല.

സ്ത്രീവിമോചനത്തിന്റെയും ദളിത് ഉയിര്‍പ്പിന്റെയും ഒരു വയലാര്‍ ഗാഥ ഗൗരിയമ്മ എന്ന രാഷ്ട്രീയ രൂപത്തെ നിര്‍മിച്ചെടുത്തത് പുന്നപ്ര വയലാറിലെ വെടിയൊച്ചകളാണ്. സ്വാതന്ത്ര്യത്തിനുശേഷം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കരടുപ്രമേയം പാര്‍ട്ടിയും തൊഴിലാളികളും സായുധസമരത്തിന് തയ്യാറാകണം എന്ന് ആഹ്വാനം ചെയ്തു. ഇത് ദഹിക്കാത്ത ഒരാളായിരുന്നു ഗൗരിയമ്മ. അവര്‍ കൃഷ്ണപിള്ളയോട് അതിനെക്കുറിച്ച് ചോദിച്ചു. ആത്മകഥയില്‍ ഗൗരിയമ്മ ഇങ്ങനെ രേഖപ്പെടുത്തുന്നു: ‘‘പാര്‍ട്ടിയുടെ കരടുപ്രമേയം, എനക്ക് ദഹിച്ചില്ല. സ്വാതന്ത്ര്യം കിട്ടിയോ ഇല്ലയോ എന്ന എന്ന പ്രശ്നത്തേക്കാള്‍ പാര്‍ട്ടിയും തൊഴിലാളികളും സായുധസമരത്തിന് തയ്യാറാവുക, പുന്നപ്ര വയലാര്‍ കഴിഞ്ഞ് ഇത് നടക്ക