Thursday, 21 October 2021

ക്ലാസ്റൂം ഓര്‍മകള്‍


Text Formatted

‘ഇറച്ചി നിഷാദ്' എന്ന വലിയ ഹീറോ

വലിയ സാമൂഹിക പശ്ചാത്തലം ഇല്ലാതെ, മികച്ച കലാലയ അനുഭവങ്ങളില്ലാതെ ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ ആയിത്തീരുന്നവര്‍ നമുക്കിടയിലുണ്ട്​

Image Full Width
Image Caption
തൃശൂർ വലപ്പാട് മായ കോളേജിലെ സ്​പോർട്​സ്​ ദിനാഘോഷം
Text Formatted

മാന്തര വിദ്യാഭ്യാസരംഗത്തെ തൃശൂര്‍ ജില്ലയിലെ തന്നെ പേരെടുത്ത സ്ഥാപനം. എങ്കിലും മുറ്റത്തെ മുല്ലക്ക് മണമില്ലെന്നത് അന്വര്‍ത്ഥമാക്കുന്ന ചിന്തകളോടെയായിരുന്നു ഞാനും അവിടെ ഒരു അധ്യാപകനായി ചേര്‍ന്നത്. കേരളത്തിലെ പേരുകേട്ട കലാലയങ്ങളിലൊന്നില്‍ എല്ലാവിധ കൗമാര- യൗവനാനുഭവങ്ങളിലൂടെയും കടന്നുപോയ ഏതൊരുവനും പാരലല്‍ കോളേജ് എന്ന് കേള്‍ക്കുമ്പോഴുള്ള പുച്ഛം എന്നിലും ഉണ്ടായിരുന്നു. സപ്ലികള്‍ നിരനിരയായി എഴുതി ഒരു വിധം ഒരു ബി.എഡ് ഒപ്പിച്ചെടുത്തവന് ശരാശരി ചെറുപ്പക്കാര്‍ക്കിടയിലുള്ള വിയര്‍പ്പിന്റെ അസുഖം (പണിയെടുത്ത് തിന്നാനുള്ള മടി) വേണ്ടുവോളം ഉണ്ടായിരുന്നു. എങ്കിലും അച്ഛന്റെയും അമ്മയുടെയും പെന്‍ഷന്‍കാശ് കണ്ട് മേലിളകാത്തവന്‍, പണ്ടൊരിക്കല്‍ അമേരിക്കക്ക് പോകാന്‍ ശ്രമിച്ച് പരാജയപ്പെട്ട് ഇപ്പോഴും ദിവാസ്വപ്നങ്ങളുമായി ജീവിക്കുന്നവന്‍ ഇത്യാദി ദുഷ്പേരുകള്‍ പണിക്കുപോകാന്‍ നിര്‍ബന്ധിതനാക്കി.

സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്തിപ്പെടുന്ന കുട്ടികള്‍ പലപ്പോഴും മൂന്നാം തരവും നാലാം തരവും കാറ്റഗറിയില്‍ പെടുന്നവരാണ്. അതിലും താഴെയുള്ളവരെയാണ് പത്തും പ്ലസ്ടുവും എഴുതാന്‍ ഓപ്പണ്‍ സ്‌കൂളിലേക്ക് കിട്ടുന്നത്.

2007 ലെ ഒരു ഫെബ്രുവരി 12ന് അധ്യാപകവൃത്തി ആരംഭിച്ചു. കാര്യങ്ങള്‍ "ഈസി ഗോയിങ്' ആണെന്ന മുന്‍വിധി ആകെ മാറിമറിഞ്ഞു. വിവിധ സ്‌കൂളുകളില്‍ നിന്ന് ഒന്‍പതാം ക്ലാസില്‍ വെച്ച് തോല്‍പ്പിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ കീഴില്‍ പത്താം ക്ലാസ് എഴുതാന്‍ വന്നവര്‍. പണ്ടൊക്കെ പാരലല്‍ കോളേജുകളില്‍ പത്താം ക്ലാസ് തോറ്റ് റീ ടെസ്റ്റിന് വരുന്ന ട്യൂഷന്‍ വിദ്യാര്‍ത്ഥികളാണെങ്കില്‍ ഇന്നത് പത്താം ക്ലാസ്സ് റെഗുലര്‍ ബാച്ചില്‍ വരുന്ന 10 മണി തൊട്ട് നാലുമണി വരെ ക്ലാസില്‍ ഇരിക്കുന്നവര്‍. അവരുടെ സ്‌കൂള്‍ ഞങ്ങളുടെ കോളേജ് ആണ്. ബി.എഡും ഗുസ്തിയും മാത്രമുള്ള ഈയുള്ളവന് ഡിഗ്രി ക്ലാസുകളും പി.ജി. ക്ലാസുകളും അന്യമായിരുന്നു.
പുതിയ ഗ്രേഡിംഗ് സംവിധാനത്തില്‍ പഠിച്ചു വന്ന കുട്ടികള്‍.

ശ്രീരാമന്റെ ഭാര്യയുടെ പേരെന്ത്?
a. സീത b. ഗീത c. നീത d. പീത.
ഉത്തരം പ