Tuesday, 19 October 2021

ഓര്‍മ


Text Formatted

മരിച്ചവന്റെ കഥ

എഴുപതുകളിലും എണ്‍പതുകളിലും മികച്ച കഥകളെഴുതുകയും മാറിക്കൊണ്ടിരുന്ന ഭാവുകത്വത്തിനൊപ്പം സഞ്ചരിക്കുകയും ചെയ്ത അന്തരിച്ച കഥാകൃത്ത് വി.ബി. ജ്യോതിരാജിനെ ഓര്‍ക്കുകയാണ് അടുത്ത സുഹൃത്തും നാടക- സാംസ്‌കാരിക പ്രവര്‍ത്തകനുമായ ലേഖകന്‍

Image Full Width
Image Caption
വി.ബി. ജ്യോതിരാജ്
Text Formatted

​​​​​​​വി.ബി. ജ്യോതിരാജ് എന്ന കഥാകൃത്തുമായി ദീര്‍ഘകാല ബന്ധമുണ്ടായിരുന്നു എനിക്ക്. അതുകൊണ്ടുതന്നെ ആ വേര്‍പാട് വല്ലാത്തൊരു ശൂന്യതയുണ്ടാക്കുന്നു. ഒരുപാട് കാര്യങ്ങള്‍ പരസ്പരം കമ്യൂണിക്കേറ്റ് ചെയ്യുമായിരുന്നു. എന്തുപ്രശ്നമുണ്ടായാലും അങ്ങോട്ടും ഇങ്ങോട്ടും വിളിക്കും. മരിക്കുന്നതിന് ഒരുമാസം മുമ്പ് കാണാന്‍ പോയി. അസുഖബാധിതനായപ്പോള്‍ രണ്ടുതവണ കണ്ടു. ഇത്രമാത്രം ജീവിതത്തെ സ്നേഹിച്ചിരുന്ന, മറ്റൊരത്ഥത്തില്‍ ജീവിതത്തെ ഭയപ്പെട്ടിരുന്ന ഒരാള്‍ ഉണ്ടോ എന്ന കാര്യം സംശയമാണ്. ജീവിക്കാനുള്ള ആഗ്രഹം അത്രമാത്രം അദ്ദേഹത്തിനുണ്ടായിരുന്നു.

അവസാന ഫേസ്​ബുക്ക്​ പോസ്റ്റിലും വി.ബി.​ ജ്യോതിരാജ് പറഞ്ഞത്, അസുഖബാധിതനാണ്, എല്ലാവരെയും കാണാന്‍ തോന്നുന്നു എന്നൊക്കെയായിരുന്നു. 

അവസാന സന്ദര്‍ശനത്തിലും അത് ബോധ്യമായിരുന്നു. കാന്‍സര്‍ ബാധിതനായശേഷം അമലയില്‍ ഓപറേഷന്‍ കഴിഞ്ഞ്, അതിജീവിക്കുമെന്നുതന്നെയാണ് അദ്ദേഹം കരുതിയിരുന്നത്. 
ശബ്ദം നഷ്ടപ്പെടുന്നൊരു അവസ്ഥയുണ്ടായിരുന്നു. നേര്‍ത്ത ശബ്ദത്തില്‍, അക്ഷരങ്ങള്‍ അത്ര വ്യക്തമല്ലാത്ത രീതിയില്‍ ഒരുതരം ശ്വാസം കൊണ്ട് സംസാരിക്കാനാണ് അദ്ദേഹം ശ്രമിച്ചിരുന്നത്. ഞങ്ങളൊക്കെ കാണാന്‍ ചെല്ലുന്ന സമയത്ത്, അങ്ങോട്ട് പറയുന്ന കാര്യങ്ങള്‍ കേള്‍ക്കാം. മറുപടി പറയാനാകാതെ വരുമ്പോള്‍ ഒരു പുസ്തകമെടുത്ത്, അതില്‍ എഴുതി കമ്യൂണിക്കേറ്റ് ചെയ്യും. അവസാന സമയംവരെ നവമാധ്യമങ്ങളില്‍ പ്രത്യേകിച്ച് ഫേസ്ബുക്കില്‍ വളരെ ലൈവായിരുന്നു. പിന്നീട് ഫേസ്ബുക്കില്‍ എഴുതാന്‍ പറ്റാത്ത, വോയിസ് ഇടാന്‍ പറ്റാത്ത സമയത്തൊക്കെ മകന്റെ ഒരു കൂട്ടുകാരന്റെ സഹായത്തോടെയാണ് അദ്ദേഹം ഫേസ്ബുക്കില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. അവസാന പോസ്റ്റിലും അദ്ദേഹം പറഞ്ഞത്, അസുഖബാധിതനാണ്, എല്ലാവരെയും കാണാന്‍ തോന്നുന്നു എന്നൊക്കെയായിരുന്നു. 

jyothiraj